Flash News
റിപ്പോര്‍ട്ടറെ ആക്രമിച്ചതിന് ഉറഞ്ഞുതുള്ളി അര്‍ണബ് ഗോസ്വാമി രാഹുല്‍ ഈശ്വറിനോട്; സ്ത്രീകളെ ആക്രമിക്കുന്നവരാണോ ദൈവത്തിന്റെ അടുത്തേക്ക് പോകുന്നതെന്ന്   ****    ന്യൂയോര്‍ക്ക് ടൈംസ് ലേഖിക സുഹാസിനി രാജ് കോബ്ര പോസ്റ്റിന്റെ പ്രധാന പങ്കാളി; ആരുടേയും ശ്രദ്ധയില്‍ പെടാതെ ശബരിമലയിലെത്തിയത് വിവിധ ലക്ഷ്യങ്ങളോടെ   ****    ഫാന്‍സ് അസ്സോസിയേഷനുകള്‍ ഗുണ്ടാ സംഘങ്ങളെപ്പോലെ; ഏതു നിമിഷവും ആക്രമിക്കപ്പെട്ടേക്കാമെന്ന് പാര്‍‌വ്വതി   ****    ന്യൂയോര്‍ക്ക് ടൈംസ് ലേഖികയെ പത്തനം‌തിട്ടയിലേക്ക് മാറ്റി; പ്രതിഷേധക്കാര്‍ തനിക്കെതിരെ അസഭ്യങ്ങള്‍ പറഞ്ഞുവെന്ന്   ****    ശബരിമല കര്‍മ്മസമിതി ഹര്‍ത്താല്‍ അക്രമാസക്തമായി   ****   

റായ് ലക്ഷ്മിയുടെ ജൂലി 2-വിലെ ചുംബന രംഗങ്ങള്‍ ചിത്രം റിലീസ് ആകുന്നതിനു മുന്‍പേ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചു; പൊട്ടിത്തെറിച്ച് നടി

November 23, 2017

90054_1511361719 നടി റായ് ലക്ഷ്മിയുടെ ചിത്രം ‘ജൂലി 2’ശന്റ റിലീസിനു ഒരു ദിവസം ശേഷിക്കേ, ചൂടന്‍ രംഗങ്ങള്‍ ചോര്‍ന്നു. ചിത്രത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റാണു സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. രംഗങ്ങളൊന്നും നീക്കാനും ആവശ്യപ്പെട്ടിരുന്നില്ല. റായ് ലക്ഷ്മിയുടെ ചൂടന്‍ രംഗങ്ങള്‍ ഉണ്ടാകുമെന്നതിന്റെ ഉദാഹരണം തന്നെയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വീഡിയോയും. ചിത്രത്തിലെ ഏറ്റവും സ്വകാര്യമായ സീനുകളാണ് വെളിയില്‍ വന്നിരിക്കുന്നത്. രംഗം ചോര്‍ന്നതിനു പിന്നാലെ ഇന്റര്‍നെറ്റില്‍ വൈറലായി.  മൂന്നു രംഗങ്ങളാണ് ചോര്‍ന്നത്. ഇതില്‍ റായ് ലക്ഷ്മിയുടെ ക്ലോസപ് ഷോട്ടുകളും ഉള്‍പ്പെട്ടിരിക്കുന്നു. ചെറുപ്പക്കാരനുമായുള്ള ‘ലിപ്-ലോക്ക്’ രംഗങ്ങളാണ് ഇതിലുള്ളത്. ഇതേക്കുറിച്ച് താരത്തോട് അന്വേഷിച്ചപ്പോള്‍ പൊട്ടിത്തെറിക്കുകയാണ് ഉണ്ടായത്. താന്‍ സിനിമയുടെ പ്രോമോഷന്‍ തിരക്കുകളിലായിരുന്നെന്നും ഇതേപ്പറ്റി ഇപ്പോഴാണ് അറിയുന്നതെന്നും ഇവര്‍ പറഞ്ഞു. സീനുകള്‍ ചോര്‍ന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ല. സിനിമയുടെ റിലീസിനു മുമ്പുണ്ടാകുന്ന ഇത്തരം സംഗതികള്‍ അങ്ങേയറ്റം തെമ്മാടിത്തരമാണെന്നും ഇവര്‍ പറഞ്ഞു. ചിത്രം ഒരു ‘ക്ലീന്‍’ അഡല്‍റ്റ് ഫിലിം ആണെന്നു പഹ്‌ലജ് നിഹ്്‌ലാനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

സിനിമയില്‍ നായികമാര്‍ക്കു നേരിടേണ്ടിവരുന്ന മോശം അനുഭവങ്ങളെക്കുറിച്ചു വെട്ടിത്തുറന്നു പറയാന്‍ മടിച്ചിട്ടില്ലാത്ത വ്യക്തികൂടിയാണു റായ് ലക്ഷ്മി. ഇപ്പോള്‍ കാസ്റ്റി കൗച്ചുകള്‍ക്കു കുറവുണ്ടെങ്കിലും തനിക്കുള്‍പ്പെടെ ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് ഇവര്‍ പറഞ്ഞു. തന്റെ സുഹൃത്തുകൂടിയായ ഒരു നടിക്ക് ഓഡിഷനിടയില്‍ ഇത്തരമൊരു ദുരനുഭവം നേരിടേണ്ടി വന്ന കഥയും റായി ലക്ഷ്മി അഭിമുഖത്തില്‍ പറയുന്നുണ്ട്.

‘എന്റെ സുഹൃത്ത് ഒരു മോഡല്‍ ആയിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുള്ളത് കൊണ്ട് അവളൊരു ഓഡിഷന് പോയി. രതിമൂര്‍ച്ഛയുടെ സമയത്തെ ശബ്ദമുണ്ടാക്കാനാണ് അവളോട് ആവശ്യപ്പെട്ടത്. മാത്രമല്ല, അത് അഭിനയിച്ച് കാണിക്കാനും പറഞ്ഞു. ആ സിനിമയില്‍ വളരെ ഇന്റിമേറ്റായ രംഗങ്ങളുണ്ട്. അതുറപ്പാണ്. പക്ഷെ ഇങ്ങനെയാണോ ഒരു പെണ്‍കുട്ടിയുടെ കഴിവ് അളക്കേണ്ടത്. അന്ന് അവള്‍ കരഞ്ഞ് കൊണ്ട് അവിടെ നിന്നും ഓടിപ്പോരുകയായിരുന്നു. അതോടുകൂടി ഒരു നടിയാവുക എന്ന സ്വപ്നം അവള്‍ ഉപേക്ഷിച്ചു. ഇനി ഒരിക്കലും ബോളിവുഡില്‍ ഒരു വേഷം തേടിപ്പോകില്ലെന്ന് അന്ന് അവള്‍ തീര്‍ച്ചയാക്കി’- റായി പറഞ്ഞു.

പെണ്‍കുട്ടികള്‍ തങ്ങളുടെ വസ്ത്രങ്ങള്‍ ഊരിക്കളഞ്ഞ് അടിവസ്ത്രങ്ങളില്‍ നില്‍ക്കാന്‍ നിര്‍ബന്ധിതരായിട്ടുള്ള സംഭവങ്ങളുണ്ട്. അവരുടെ മാറിടത്തിന്റെയും ഇടുപ്പിന്റെയും അളവെടുക്കാനെന്ന പേരിലാണ് ഈ അതിക്രമം. സ്റ്റുഡിയോകളില്‍ ബിക്കിനി മാത്രം ധരിച്ച് കൊണ്ട് നടക്കേണ്ടി വന്നവരുണ്ട്. ഏറ്റവും കഷ്ടം ഇതും അണിഞ്ഞ് റാമ്പ് വാക്ക് വരെ നടത്താന്‍ അവര്‍ നിര്‍ബന്ധിതരാകുന്നതാണ്. ഇതിന്റെ ഒരു വലിയ ഗ്രൂപ്പ് തന്നെയുണ്ട് ബോളിവുഡില്‍. ഒരു പുതുമുഖ നടി സംവിധായകന്റെ അടുത്ത് എത്തുന്നതിന് മുന്‍പ് പലരെയും കാണേണ്ടിവരും. സംവിധായകന്‍ അറിയാത്ത ആളുകളാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. മാത്രമല്ല ഇവരുടെ കാപട്യങ്ങളെല്ലാം സംവിധായകന്‍ അറിയണമെന്നില്ലെന്നും റായി വ്യക്തമാക്കി.

maxresdefault

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top