Flash News
റിപ്പോര്‍ട്ടറെ ആക്രമിച്ചതിന് ഉറഞ്ഞുതുള്ളി അര്‍ണബ് ഗോസ്വാമി രാഹുല്‍ ഈശ്വറിനോട്; സ്ത്രീകളെ ആക്രമിക്കുന്നവരാണോ ദൈവത്തിന്റെ അടുത്തേക്ക് പോകുന്നതെന്ന്   ****    ന്യൂയോര്‍ക്ക് ടൈംസ് ലേഖിക സുഹാസിനി രാജ് കോബ്ര പോസ്റ്റിന്റെ പ്രധാന പങ്കാളി; ആരുടേയും ശ്രദ്ധയില്‍ പെടാതെ ശബരിമലയിലെത്തിയത് വിവിധ ലക്ഷ്യങ്ങളോടെ   ****    ഫാന്‍സ് അസ്സോസിയേഷനുകള്‍ ഗുണ്ടാ സംഘങ്ങളെപ്പോലെ; ഏതു നിമിഷവും ആക്രമിക്കപ്പെട്ടേക്കാമെന്ന് പാര്‍‌വ്വതി   ****    ന്യൂയോര്‍ക്ക് ടൈംസ് ലേഖികയെ പത്തനം‌തിട്ടയിലേക്ക് മാറ്റി; പ്രതിഷേധക്കാര്‍ തനിക്കെതിരെ അസഭ്യങ്ങള്‍ പറഞ്ഞുവെന്ന്   ****    ശബരിമല കര്‍മ്മസമിതി ഹര്‍ത്താല്‍ അക്രമാസക്തമായി   ****   

തന്നെ ഉപേക്ഷിച്ച യജമാനന്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന നായ ഒടുവില്‍ മരണത്തിനു കീഴടങ്ങി

November 23, 2017

dog-2-1ജീവിതത്തിന്റെ പലഘട്ടങ്ങളിലും നാം പതറിപ്പോകാറുണ്ട്. അത് ചിലപ്പോള്‍ നമുക്ക് വേണ്ടപ്പെട്ടവര്‍ നമ്മെ വിട്ട് പോകുമ്പോഴായിരിക്കാം. നമ്മുടെ സ്വന്തമെന്ന് കരുതിയവര്‍ ഒരു നിമിഷം വേണ്ടെന്ന് പറഞ്ഞുപോകുമ്പോഴുള്ള ആ വിഷമം എത്ര കരഞ്ഞാലും മാറില്ല. അത് മനുഷ്യരെ പോലെ തന്നെ മൃഗങ്ങളിലും ഉണ്ടെന്ന് തെളിയിച്ചുതരുന്നതാണ് ഈ അപൂര്‍വ സംഭവം.

ശ്രീലങ്കയിലെ കൊളംബോ വിമാനത്താവളത്തിൽ ഉടമ ഉപേക്ഷിച്ചു പോയതിൽ മനം നൊന്ത ഒരു വളർത്തുനായ തന്‍റെ യജമാനനു വേണ്ടി മാസങ്ങളോളം നീണ്ട കാത്തിരിപ്പിനൊടുവിൽ ജീവൻ വെടിഞ്ഞ സംഭവമാണ് ഏവരുടെയും കണ്ണ് നിറയ്ക്കുന്നത്. രണ്ടു വയസ് മാത്രം പ്രായമുള്ള നുബേ വിയാജെറ എന്ന നായ അതുവഴി നടന്നുവരുന്ന ആളുകളുടെ ശരീരത്തിൽ മണം പിടിച്ചും അവർക്കു ചുറ്റും നടന്നും തന്‍റെ യജമാനൻ ആണോയെന്ന് നോക്കുമായിരുന്നു. യാത്രക്കാരും വിമാനത്താവള അധികൃതരും നൽകുന്ന ഭക്ഷണം പോലും കഴിക്കാൻ തയ്യാറല്ലായിരുന്ന നായ അവസാനം ക്ഷീണിച്ചാണ് മരണത്തിനു കീഴടങ്ങിയത്.

വിമാനത്താവളത്തിന്റെ പരിസരത്തുകൂടി നായ അലഞ്ഞുതിരിയുന്നതു കണ്ട ബുക്കാരാമംഗ ഫ്രണ്ട്സ് ഓഫ് ആനിമൽസ് ആൻഡ് നേച്ചർ ഫൗണ്ടേഷനെ വിവരമറിയിച്ചിരുന്നു. ഇതേത്തുടർന്ന് ഫൗണ്ടേഷൻ അധികൃതർ നായയെ ഏറ്റെടുത്ത് ഒരു മൃഗഡോക്ടറുടെ പക്കൽ ഏൽപ്പിക്കുകയും ചെയ്തു. എന്നാല്‍ ജീവൻ നഷ്ടപ്പെടുകയായിരുന്നു.

ഉടമ ഉപേക്ഷിച്ചതിലുള്ള അതികഠിനമായ മാനസികസംഘർഷമാണ് നായയ്ക്ക് ജീവൻ നഷ്ടപ്പെടാനുള്ള കാരണമായതെന്നാണ് നൂബേയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ പരിശ്രമിച്ച ഡോ. അലേജാന്ദ്ര സോതോമോണ്‍ടെ പറയുന്നത്. നൂബേയ്ക്ക് അധികം പ്രായമൊന്നുമില്ല. മാനസിക സംഘർഷമല്ലാതെ ഗുരുതര രോഗങ്ങളൊന്നും നൂബേയെ അലട്ടിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാനസിക സംഘർഷങ്ങൾ അലട്ടുന്ന നായ്ക്കൾക്ക് മരണം വരെ സംഭവിക്കാൻ സാധ്യതയുള്ളതായി പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ടെന്നാണ് നൂബേയെ പരിചരിച്ച ഡോക്ടർമാർ പറയുന്നത്.

DOG-1 dog-3-1

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top