Flash News
ദളിത് സ്ത്രീ സ്കൂളില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനെതിരെ ഇതര ജാതിക്കാരുടെ പ്രതിഷേധം; അധിക്ഷേപിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു   ****    വേണ്ടിവന്നാല്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്പന്നങ്ങള്‍ക്കും നികുതി ചുമത്തുമെന്ന് ട്രം‌പ്   ****    മെയ് ദിനത്തില്‍ പ്രതിഷേധം നടത്തിയവരെ ആക്രമിച്ച ഫ്രഞ്ച് പ്രസിഡന്റിന്റെ സുരക്ഷാ ഭടനെ സര്‍‌വ്വീസില്‍ നിന്ന് പുറത്താക്കി   ****    പ്രധാനമന്ത്രിയുടെ ആഫ്രിക്കാന്‍ യാത്ര തിങ്കളാഴ്ച; റുവാണ്ടയിലെ റവേരു ഗ്രാമത്തിലേക്ക് മോദിയുടെ വക ഇരുന്നൂറ് പശുക്കളെ സമ്മാനമായി നല്‍കും   ****    പിഞ്ചുകുഞ്ഞിനെ (ഏഴ് മാസം) പീഡിപ്പിച്ച പ്രതിക്ക് വധശിക്ഷ   ****   

പ്രശസ്ത സുവിശേഷകന്‍ ഡോ. പി.കെ.സാം അന്തരിച്ചു

November 23, 2017 , ജിനേഷ് തമ്പി

PK Samപ്രശസ്ത സുവിശേഷകനും, കവിയും, ഗാനരചയിതാവുമായ ഡോ.പി.കെ.സാം (88 ) അന്തരിച്ചു

മല്ലശേരി കുഞ്ഞുകുഞ്ഞു ഉപദേശിയുടെയും,സി.ടി .അന്നാമ്മയുടെയും മകനാണ്. മറിയാമ്മ സാം (അമ്പഴത്തും മൂട്ടില്‍ കുടുംബം) ആണ് ഭാര്യ.

ഡോ.സാംസണ്‍ കെ സാം (TMM ഹോസ്പിറ്റല്‍), ബെന്‍സണ്‍ കെ. സാം (തിരുവനന്തപുരം), ഷാരോണ്‍ ജോര്‍ജ് (ന്യൂയോര്‍ക്ക്), സ്റ്റീഫന്‍ കെ. സാം (ആസ്‌ട്രേലിയ) എന്നിവര്‍ മക്കളാണ്.

മരുമക്കള്‍ : ഡോ. എലിസബത്ത് സാംസണ്‍ (സൗദി അറേബ്യ), ആനി ബെന്‍സണ്‍ (തിരുവനന്തപുരം), ടോം ജോര്‍ജ് (ന്യൂയോര്‍ക്ക്), നിസ്സി സ്റ്റീഫന്‍ (ഓസ്ട്രേലിയ).

ശവസംസ്കാരച്ചടങ്ങുകള്‍ നവംബർ 29 ബുധനാഴ്ച ആണ് ക്രമീകരിച്ചിരിക്കുന്നത്. പൊതുദര്‍ശനം മല്ലശേരി BCC ഹാളില്‍ നടത്തപ്പെടും.

അമേരിക്കയിലും കാനഡയിലും തിയളോജിക്കല്‍ പഠനത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ ഡോ. സാം 1974-ല്‍ ബൈബിള്‍ ക്രിസ്ത്യന്‍ ചര്‍ച്ച് (BCC ) എന്ന മിനിസ്ട്രിക്ക്‌ തുടക്കം കുറിച്ചു.

350-ല്‍പരം ഭക്തിഗാനങ്ങള്‍ രചിച്ചിട്ടുള്ള ഡോ. സാം “യേശു എന്‍ അഭയകേന്ദ്രം”, “സീയോന്‍ മണാളനെ” എന്നീ സുപ്രസിദ്ധ ഗാനങ്ങളുടെ രചയിതാവുമാണ്. ക്രിസ്ത്യന്‍ ഭക്തിഗാന രചനക്ക് അനേകം പുരസ്‌കാരങ്ങള്‍ ഡോ സാമിനെ തേടി എത്തിയിട്ടുണ്ട്.

covenant ഹോസ്പിറ്റല്‍ മല്ലശേരിയുടെ സ്ഥാപക നേതാവായ ഈ പ്രശസ്ത സുവിശേഷകന്‍ മല്ലശേരിയുടെയും പ്രാന്തപ്രദേശങ്ങളിലും “സുവാര്‍ത്ത ക്രിസ്ത്യന്‍ ബുക്ക് ഡിപ്പോ”, “ഷാരോണ്‍ ആര്‍ട്സ് കോളജ്”, “ഷാരോണ്‍ ടൈപ്പ് റൈറ്റിംഗ്”, “യൂണിവേഴ്സല്‍ പ്രിന്റേഴ്‌സ്” ഉള്‍പ്പെടെ ഒട്ടേറെ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. മല്ലശേരി YMCA യുടെ അദ്ധ്യക്ഷനുമായിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top