Flash News

കഥയറിയാതെ! (കവിത) ജയന്‍ വര്‍ഗീസ്

November 24, 2017 , ജയന്‍ വര്‍ഗീസ്

kadhayariyathe1സത്യമോ, മിഥ്യയോ?
സംസാര സാഗര –
സത്യമിതജ്ഞാത –
മുക്തിയോ?, മോക്ഷമോ?, സാഫല്യമോ?

ഉത്തരം തേടി –
യലഞ്ഞവര്‍ കോടികള്‍;
ക്രിസ്തുവും, ബുദ്ധനും,
കൃഷ്ണ ദ്വൈപായനും ….?

ഒന്നുമറിഞ്ഞീല,-
യൊന്നും തെളിഞ്ഞീല,-
യന്‍ണ്ഡ കടാഹം
ചലിക്കുന്നു പിന്നെയും!

ജന്മാന്തരങ്ങള്‍
മുളക്കുന്നു; വായ്‌ക്കുന്നു ;
പൂക്കുന്നു; കായ്ക്കുന്ന;
പിന്നെ മണ്ണാവുന്നു….?

എങ്ങുന്നു വന്നിവ –
യെങ്ങു പോകുന്നിവ –
യൊന്നും ശ്രദ്ധിക്കാതെ
സൂര്യനുദിക്കുന്നു !

മൃത്സനയില്‍ പൂക്കളും
വര്‍ണ്ണവും, ഗന്ധവും,
എന്നും വിടര്‍ത്തുന്നു,
പിന്നെ നശിക്കുന്നു ….?

വിജ്ഞാന സാഗര –
തീരത്ത് നിന്നൊരു
കക്കയെടുത്തു
കളിക്കുമീ മാനവന്‍,

ഒക്കെയും ‘മായ’ –
യെന്നോതിയാ ചിപ്പിയില്‍
പത്തിയടക്കി –
ക്കിടപ്പൂ മരിക്കുവാന്‍ ….?

കൊന്നൊടുക്കുന്നു
തനിക്കും, ദൈവത്തിനു-
മുണ്ണുവാന്‍, മോക്ഷവും ;
മോചന ദ്രവ്യവും!

ഒന്നറിയുന്നത് –
കൊള്ളാം, നീ മണ്ണിന്റെ
കണ്ണും, കരളും
കവര്‍ന്നവന്‍ മാനവന്‍!?

മുത്താണ് നീ
നിന്നെ മാറിലടുക്കുവാന്‍
സ്വപ്നവും പേറി-
യിരിപ്പൂ, വസുന്ധര !!

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top