Flash News
റിപ്പോര്‍ട്ടറെ ആക്രമിച്ചതിന് ഉറഞ്ഞുതുള്ളി അര്‍ണബ് ഗോസ്വാമി രാഹുല്‍ ഈശ്വറിനോട്; സ്ത്രീകളെ ആക്രമിക്കുന്നവരാണോ ദൈവത്തിന്റെ അടുത്തേക്ക് പോകുന്നതെന്ന്   ****    ന്യൂയോര്‍ക്ക് ടൈംസ് ലേഖിക സുഹാസിനി രാജ് കോബ്ര പോസ്റ്റിന്റെ പ്രധാന പങ്കാളി; ആരുടേയും ശ്രദ്ധയില്‍ പെടാതെ ശബരിമലയിലെത്തിയത് വിവിധ ലക്ഷ്യങ്ങളോടെ   ****    ഫാന്‍സ് അസ്സോസിയേഷനുകള്‍ ഗുണ്ടാ സംഘങ്ങളെപ്പോലെ; ഏതു നിമിഷവും ആക്രമിക്കപ്പെട്ടേക്കാമെന്ന് പാര്‍‌വ്വതി   ****    ന്യൂയോര്‍ക്ക് ടൈംസ് ലേഖികയെ പത്തനം‌തിട്ടയിലേക്ക് മാറ്റി; പ്രതിഷേധക്കാര്‍ തനിക്കെതിരെ അസഭ്യങ്ങള്‍ പറഞ്ഞുവെന്ന്   ****    ശബരിമല കര്‍മ്മസമിതി ഹര്‍ത്താല്‍ അക്രമാസക്തമായി   ****   

ഏഷ്യാനെറ്റും ബിജെപിയും പിണറായി വിജയനെ വെല്ലുവിളിച്ചു; രാജീവ് ചന്ദ്രശേഖര്‍ കൈയ്യേറി നിര്‍മ്മിച്ച കുമരകം നിരാമയ പതിനഞ്ച് ദിവസത്തിനകം പൊളിച്ചു നീക്കാന്‍ നോട്ടീസ് നല്‍കി

November 24, 2017

rajeev-pinarayi-830x412ഏഷ്യാനെറ്റ് ന്യൂസ് ഉടമയും ബിജെ.പി എംപിയുമായ രാജീവ് ചന്ദ്രശേഖറിന്റെ നിരാമയ റിസോര്‍ട്ട് കുമരകത്ത് ഭൂമി കൈയേറിയിട്ടുണ്ടെന്ന് റവന്യു വകുപ്പ് സ്ഥിരീകരിച്ചു. മുഖ്യന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍ എംപി. ട്വറ്ററില്‍ എത്തിയതിന് പിന്നാലെ സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കിയത്. റിസോര്‍ട്ടിനായി കായല്‍ പുറമ്പോക്ക്, തോട് പുറമ്പോക്ക് എന്നിവയില്‍ ഉള്‍പ്പെടുന്ന ഭൂമി കൈയ്യേറുകയും 2008 ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം കമ്പനി ലംഘിച്ചതായും കണ്ടെത്തി. ഇതോടെ റിസോര്‍ട്ട് കൈയ്യേറിയ ഭൂമിയിലെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ കുമരകം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇ.വിഷ്ണുനമ്പൂതിരി ആവശ്യപ്പെട്ടു. 15 ദിവസത്തിനകം റിസോര്‍ട്ടിന്റെ കോട്ടേജും മതില്‍ക്കെട്ടും അടങ്ങുന്ന ഭാഗം പൊളിച്ചുനീക്കാനാണ് നോട്ടീസ്. ഏതെങ്കിലും തരത്തില്‍ പരാതികള്‍ ഉണ്ടെങ്കില്‍ ഈ കാലയളവിനുള്ളില്‍ ബോധിപ്പിക്കാന്‍ പഞ്ചായത്ത് സെക്രട്ടറി സമയം നല്‍കിയിട്ടുണ്ട്.

തോമസ് ചാണ്ടിയെ രാജി വെയ്പ്പിച്ച ഏഷ്യാനെറ്റിനോടുള്ള പക മാത്രമല്ല തന്റെ കമ്പനിയുടെ റിസോര്‍ട്ടിനു നേരെ ആക്രമണം അഴിച്ചു വിടുന്നതിനു സി പി എം അണികളെ പ്രേരിപ്പിച്ചതെന്ന് രാജീവ് ചന്ദ്രശേഖര്‍ എം പി. നേരത്തെ ആരോപിച്ചിരുന്നു. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിനായി താന്‍ നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണലില്‍ നല്‍കിയ കേസും പിണറായിയേയും കൂട്ടരേയും ചൊടിപ്പിച്ചു എന്നും അതാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് അവരെ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാര്‍ കേസില്‍ താന്‍ നല്‍കിയ കേസിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടെ ട്വീറ്റ് ചെയ്ത അദ്ദേഹം ആരാണ് യഥാര്‍ത്ഥത്തില്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും ആരാണ് യഥാര്‍ത്ഥ കയ്യേറ്റക്കാരെന്ന് ജനങ്ങള്‍ക്ക് മനസ്സിലാകുമെന്നും പറഞ്ഞു. തന്നെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാമെന്നാണ് പിണറായി വിജയന്‍ ധരിക്കുന്നതെങ്കില്‍ അത് നടക്കില്ലെന്നും ഇടതുപക്ഷത്തിന്റെ അക്രമരാഷ്ട്രീയത്തിനു എതിരായ തന്റെ പോരാട്ടം തുടരുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.ഗൂണ്ടാരാജിലും, നിയമരാഹിത്യത്തിലും വിളയാടാമെന്നാണ് ഇടതുപക്ഷത്തിന്റെ ധാരണയെങ്കില്‍,നിയമം ഉപയോഗിച്ച് പോരാടുന്നവരുടെ ശക്തി അധികം വൈകാതെ അവര്‍ തിരിച്ചറിയും.രാഷ്ട്രീയ നൈരാശ്യം മൂലമാണ് ഇടത് രാഷ്ട്രീയാക്കാര്‍ ഇത്തരം വിഡ്ഢിത്തം കാട്ടുന്നതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇതിനു പിന്നാലെയാണ് റവന്യൂ സംഘം റിസോര്‍ട്ടിലെത്തി കൈയേറ്റഭൂമി അളന്ന് തിട്ടപ്പെടുത്തി നോട്ടീസ് നല്‍കിയത്.

പഞ്ചായത്തീരാജ് നിയമപ്രകാരം കായല്‍ പുറമ്പോക്ക്, തോട് പുറമ്പോക്ക് കൈയ്യേറുകയും അനധികൃതമായി കൈവശം വയ്ക്കുകയും ചെയ്തതിന് റിസോര്‍ട്ടില്‍ നിന്ന് പിഴ ഈടാക്കലും, അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമി സര്‍ക്കാരിലേക്ക് വീണ്ടെടുക്കുന്നതിനും തീരുമാനിച്ചതായി നോട്ടീസില്‍ പറയുന്നു.

രണ്ട് ബ്ലോക്കുകളിലായി ആകെ ഏഴര സെന്റ് ഭൂമിയാണ് കൈയ്യേറിയിരിക്കുന്നത്. ക്രിസ്റ്റല്‍ റിസോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് റിസോര്‍ട്ടിനായി ഭൂമി വാങ്ങിയത്. പിന്നീട് 2011 ലാണ് റിസോര്‍ട്ടിന്റെ പേര് നിരാമയ എന്നാക്കി മാറ്റിയത്.

രാജീവ് ചന്ദ്രശേഖറിന്റെ നിരാമയ റിസോര്‍ട്ടിന്റെ ഭുമി റവന്യൂ ഉദ്യോഗസ്ഥര്‍ ഇന്ന് അളന്ന് തിരിച്ച് പഞ്ചായത്തിനെ ബോദ്ധ്യപെപ്പെടുത്തി. ഇതിലാണ് രണ്ട് ബ്ലോക്കുകളിലായുള്ള കൈയ്യേറ്റം വ്യക്തമായത്. ഈ ഏഴര സെന്റ് ഭൂമിയില്‍ കെട്ടിടവും മതിലും ഉള്‍പ്പെട്ടിട്ടുള്ളതായാണ് റവന്യു വകുപ്പില്‍ നിന്ന് ലഭിച്ച വിവരം. ഈ ഭാഗങ്ങള്‍ പൊളിച്ചുനീക്കാന്‍ റവന്യു വകുപ്പ് റിസോര്‍ട്ടിന് രേഖാമൂലം അറിയിപ്പ് നല്‍കും.

സര്‍ക്കാര്‍ ഭൂമിയില്‍ റിസോര്‍ട്ടിന്റെ ഭാഗമായ കോട്ടേജും മതിലും ഉള്‍പ്പെട്ടതായി റവന്യു വകുപ്പ് അധികൃതര്‍ക്ക് നേരിട്ട് ബോധ്യമായി. ഇതോടെ റിസോര്‍ട്ടിന് സ്റ്റോപ് മെമ്മോ നല്‍കാനാണ് ആലോചന. ഇതിനായുള്ള നടപടികളാണ് വില്ലേജ് ഓഫീസര്‍ കൈക്കൊണ്ടത്.അതേസമയം തങ്ങള്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി കൈയ്യേറിയിട്ടില്ലെന്ന് റിസോര്‍ട്ട് അധികൃതര്‍ പറയുന്നത്.

kumarakam

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top