Flash News

വിനുവിന് പറ്റിയത് അടുക്കളപ്പണിയെന്ന് ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍

November 24, 2017

vinu-manoj-830x412ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്താ അവതാരകന്‍ വിനു വി. ജോണിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ദേശാഭിമാനി റെസിഡന്റ് എഡിറ്റര്‍ പി.എം. മനോജ്. തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ എഴുതിയ കുറിപ്പിലാണ് മനോജ് വിനുവിനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമ രാജീവ് ചന്ദ്രശേഖരന്റെ ബിനാമി പേരിലുള്ള റിസോര്‍ട്ടിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ചാനല്‍ നടത്തിയ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പി.എം. മനോജിന് ക്ഷണമുണ്ടായിരുന്നു. ആ ചര്‍ച്ചയ്ക്ക് പോകാതിരുന്നത് നന്നായി എന്ന് അഭിപ്രായപ്പെട്ടുകൊണ്ടുള്ള പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

അലങ്കാരമൊന്നുമില്ലാതെ പറയട്ടെ, ഏഷ്യാനെറ്റ് ആങ്കർ വിനു വി ജോണിന് ഇതിലും നല്ല പണി രാജീവ് ചന്ദ്രശേഖറിന്റെ അടുക്കളയിൽ ചെയ്യാനായേക്കും. ഹിസ് മാസ്റ്റേഴ്സ് വോയ്സ് എന്നത് വെറുമൊരു പ്രയോഗമല്ല; മാധ്യമ യാഥാർത്ഥ്യമാണ്. ഇന്ന് ന്യൂസ് 18, മനോരമ, ഏഷ്യാനെറ്റ് എന്നിവിടങ്ങളിൽ നിന്ന് ചർച്ചയ്ക്ക് വിളിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ പോകാൻ കഴിഞ്ഞില്ല. ഒടുവിൽ വിളിച്ചത് ഏഷ്യാനെറ്റിൽ നിന്നാണ്. ഒരു കയ്യേറ്റക്കാരനു വേണ്ടിയുള്ള ചർച്ചയ്ക്കില്ല എന്നാണ് മറുപടി നൽകിയത്. ആ തീരുമാനം ശരിയായിരുന്നു എന്ന് ഇപ്പോൾ ബോധ്യപ്പെടുന്നു. കോട്ടിട്ട ജഡ്ജി വിധി എഴുതി വെച്ച് വിചാരണാഭാസത്തിന് കാത്തിരിക്കുയയായിരുന്നു. ഇന്നലെ വരെ തോമസ് ചാണ്ടിയെ വെല്ലുവിളിച്ചു. ഇന്ന് കയ്യേറ്റം സ്വന്തം ഉടമയുടേതാണെന്ന് വന്നപ്പോൾ കുറച്ച് സ്ഥലമല്ലേ ഉള്ളു എന്ന് സ്ഥാപിക്കാൻ ശ്രമം. സ്റ്റുഡിയോയിലെത്തി കോട്ടിൽ കയറിയാൽ ഉറഞ്ഞു തുള്ളുന്ന വെളിച്ചപ്പാടാകുമെങ്കിലും സ്വന്തം മുതലാളിയുടെ കയ്യേറ്റത്തെ അബദ്ധത്തിൽ പോലും തള്ളിപ്പറയാതിരിക്കാൻ ഈ ഫേക്ക് ജഡ്ജിക്ക് കഴിയുന്നുണ്ട് എന്നതിലാണാശ്വാസം.(Ref – നിരാമയ ചർച്ച )

രാജീവ് ചന്ദ്രശേഖര്‍ എംപിയുടെ ഉടമസ്ഥതയിലുള്ള നിരാമയ റിസോര്‍ട്ട് ഇന്നലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തല്ലി തകര്‍ത്തിരുന്നു. കൈയേറ്റ ഭൂമിയിലാണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്ന ആരോപണത്തിലാണ് ഡിവൈഎഫ്‌ഐ നിരാമയ റിസോര്‍ട്ടിലേക്ക് മാര്‍ച്ച് നടത്തിയതും അവിടെ അക്രമം നടത്തുകയും കൊടി കുത്തുകയും ചെയ്തത്. പുറംപോക്ക് ഭൂമിയാണെന്നാണ് ഡിവൈഎഫ്‌ഐയുടെ ആരോപണം. ഇതേ ആരോപണം ഉന്നയിച്ച് സിപിഐഎം ഭരിക്കുന്ന കുമരകം പഞ്ചായത്തിന്റെ പ്രസിഡന്റ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top