Flash News
റിപ്പോര്‍ട്ടറെ ആക്രമിച്ചതിന് ഉറഞ്ഞുതുള്ളി അര്‍ണബ് ഗോസ്വാമി രാഹുല്‍ ഈശ്വറിനോട്; സ്ത്രീകളെ ആക്രമിക്കുന്നവരാണോ ദൈവത്തിന്റെ അടുത്തേക്ക് പോകുന്നതെന്ന്   ****    ന്യൂയോര്‍ക്ക് ടൈംസ് ലേഖിക സുഹാസിനി രാജ് കോബ്ര പോസ്റ്റിന്റെ പ്രധാന പങ്കാളി; ആരുടേയും ശ്രദ്ധയില്‍ പെടാതെ ശബരിമലയിലെത്തിയത് വിവിധ ലക്ഷ്യങ്ങളോടെ   ****    ഫാന്‍സ് അസ്സോസിയേഷനുകള്‍ ഗുണ്ടാ സംഘങ്ങളെപ്പോലെ; ഏതു നിമിഷവും ആക്രമിക്കപ്പെട്ടേക്കാമെന്ന് പാര്‍‌വ്വതി   ****    ന്യൂയോര്‍ക്ക് ടൈംസ് ലേഖികയെ പത്തനം‌തിട്ടയിലേക്ക് മാറ്റി; പ്രതിഷേധക്കാര്‍ തനിക്കെതിരെ അസഭ്യങ്ങള്‍ പറഞ്ഞുവെന്ന്   ****    ശബരിമല കര്‍മ്മസമിതി ഹര്‍ത്താല്‍ അക്രമാസക്തമായി   ****   

നീലക്കുറിഞ്ഞി ചുവപ്പിക്കുമ്പോള്‍

November 25, 2017

neela-677681ഇടുക്കിയിലെ നീലക്കുറിഞ്ഞി ചുകപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍ നടപടി തുടങ്ങി. 12 കൊല്ലത്തില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന ഈ അപൂര്‍വ്വ സസ്യം വളരുന്ന പ്രദേശം കയ്യേറാനുള്ള നീക്കങ്ങള്‍ക്ക് സര്‍ക്കാര്‍ തുടക്കമിടുന്നു. ലോകത്തെ ആകര്‍ഷിക്കുന്ന നിലക്കുറിഞ്ഞി ഭാവിയില്‍ കുറച്ചു സ്ഥലത്ത് മതിയെന്നാണ് സിപിഎമ്മിന്റെ നിലപാട്.

2006ല്‍ വി.എസ്സ് അച്യുതാന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോളാണ് നീലക്കുറിഞ്ഞി വളരുന്ന 3200 ഹെക്ടര്‍ സ്ഥലം പാര്‍ക്കായി പ്രഖ്യാപിച്ചത്. ഇവിടുത്തെ വരയാടുകള്‍ ഉള്‍പ്പെടെയുളള അപൂര്‍വ്വ ജീവജാലങ്ങളെ സംരംക്ഷിക്കുന്നതിനും ഈ പാര്‍ക്ക് കൊണ്ട് ഉദ്ദേശിച്ചിരുന്നു.

എന്നാല്‍ ഇടുക്കി എംപി ജോയ്‌സ് ജോര്‍ജിന്റെ കൈവശമുള്ള സ്ഥലവും ഈ കുറിഞ്ഞി പാര്‍ക്കിലുള്‍പ്പെടുമെന്നും ഈ സ്ഥലത്തിനുണ്ടെന്ന് അവകാശപ്പെടുന്ന പട്ടയം നിയമാനുസൃതമല്ലെന്ന് കണ്ടെത്തി റവന്യു വുകുപ്പ് റദ്ദ് ചെയ്യുകയും ചെയ്തപ്പോള്‍ പരിഭ്രാന്തരും, ക്രുദ്ധരുമായ പാര്‍ട്ടി നേതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി പാര്‍ക്കിന്റെ സ്ഥലം പുനര്‍നിര്‍ണ്ണയിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സര്‍ക്കാര്‍. അതിന് മേല്‍നോട്ടം വഹിക്കാന്‍ റവന്യു,വനം വകുപ്പ് മന്ത്രി മാര്‍ക്ക് പുറമേ വൈദ്യുതി മന്ത്രിയേയും ചുമതലപ്പെടുത്തിയിരിക്കുകയാണ്. കയ്യേറ്റങ്ങള്‍ ആരു നടത്തിയാലും ഒഴിപ്പിക്കണമെന്ന് അഭിപ്രായമുള്ള റവന്യു മന്ത്രി ഇ.ചന്ദ്ര ശേഖരനും വനം മന്ത്രി കെ. രാജുവും കൈറ്റങ്ങളെ ശക്തിയുക്തം ന്യായീകരിക്കുന്ന ഇടുക്കി കാരനായ എം.എം. മണിയും ഉദ്യോഗസ്ഥന്മാരും ചേര്‍ന്നാല്‍ നീലക്കുറിഞ്ഞിയുടെ അവസ്ഥ എന്താവുമെന്ന് ഊഹിക്കാവുന്നതേയള്ളൂ. മണിയാശാനും ഇതര സിപിഎം. മന്ത്രിമാര്‍ക്കും ജോയ്‌സ് ജോര്‍ജിന്റെ ഭൂമിയില്‍ തൊട്ടുകളിക്കാന്‍ ഇഷ്ടമില്ല. മാത്രമല്ല ഇരട്ടചങ്കനും താല്‍പ്പര്യമില്ല. അത് കൊണ്ട് സിപിഐ മന്ത്രിമാര്‍ എന്തു വിചാരിച്ചാലും കുറിഞ്ഞി പാര്‍ക്കില്‍ സിപിഎം. മണികെട്ടുമെന്നാണ് കരുതേണ്ടത്. 3200 ഹെക്ടര്‍ കുറിഞ്ഞി പാര്‍ക്കിന്റെ വിസ്തീര്‍ണ്ണം 2000 ഹെക്ടറായി പുനര്‍നിര്‍ണ്ണയം ചെയ്താല്‍ എം.പിയുടെ ഭൂമി മാത്രമല്ല ചില സിപിഎം. നേതാക്കളുടെ കൈവശമുള്ള സ്ഥലവും ഒഴിവായി കിട്ടും. റവന്യു വകുപ്പ് സെക്രട്ടറിയാണ് പാര്‍ക്ക് വിസ്തീര്‍ണ്ണം കുറക്കാനുള്ള നടപടിക്ക് മുന്‍ കൈ എടുക്കുന്നതെന്നാണ് പറയപ്പെടുന്നത്.

പി.എച്ച് കുര്യനെ റവന്യു സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റണമെന്ന് റവന്യു മന്ത്രി ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി സമ്മതിക്കാതിരിക്കുന്നത് ഇടുക്കിയിലെ കയ്യേറ്റത്തിന് കുടപിടിക്കാനാണെന്നാണ് സംശയിക്കുന്നത്. കയ്യേറ്റത്തെ ഒരു തരത്തിലും അനുവദിക്കില്ലെന്ന് റവന്യു മന്ത്രി ശഠിച്ചു പറയുന്നുണ്ടെങ്കിലും അത് എത്രമാത്രം പ്രാബല്യത്തില്‍ വരുമെന്നത് കണ്ടറിയണം. പരിശോധന നടത്താതെ ഭൂമി അളന്നു നോക്കാതെ അവിടെ 2000 ഹെക്ടര്‍ മതിയെന്ന് തീരുമാനിച്ചതിന്റെ ബുദ്ധിയാണ് പിടികിട്ടാത്തത്.

നീലക്കുറിഞ്ഞിക്ക് എന്തിനാണ് ഇത്രയേറെ സ്ഥലം, ഈ ചെടി ചട്ടിയില്‍ വളര്‍ത്തിയാല്‍ പോരേ എന്ന് അഭിപ്രായമുള്ളവരും ഒരു പക്ഷെ കയ്യേറ്റക്കാരില്‍ ഉണ്ടാവാം. പക്ഷെ മൂന്നാറിന്റെ പ്രകൃതി സൗന്ദര്യം സംരക്ഷിക്കുന്നതിന് നിലക്കുറിഞ്ഞിയുടെ പാടങ്ങള്‍ അനിവാര്യമാണെന്നും പൂക്കുന്ന കാലത്ത് അവയുടെ സൗന്ദര്യം കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയുടെ സമ്പത്താണെന്നും രാജ്യം അംഗീകരിച്ചതാണ്. അതാണ് കയ്യേറ്റക്കാര്‍ക്ക് വേണ്ടി തകരാന്‍ പോകുന്നതും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top