Flash News

മുന്നൂറ് ഏക്കറോളം വരുന്ന നീലക്കുറിഞ്ഞി ചെടികള്‍ ഭൂമാഫിയ തീയിട്ടു നശിപ്പിച്ചു; ജോയ്സ് ജോര്‍ജിന്റെ കൈയ്യേറ്റ ഭൂമി സം‌രക്ഷിക്കാനാണെന്ന് ആക്ഷേപം

November 25, 2017

kurinji copyമൂന്നാര്‍ ദേവികുളം താലൂക്കിലെ 300 ഏക്കര്‍ കുറിഞ്ഞി ചെടികള്‍ ഭൂമാഫിയ തീയിട്ടു നശിപ്പിച്ചു. തീയിട്ട പ്രദേശം കുറിഞ്ഞി ഉദ്യാനത്തിന്റെ ഭാഗമല്ലെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തീയിടല്‍. കുറിഞ്ഞി സങ്കേതത്തിന്റെ വിസ്തൃതി കുറയ്ക്കുന്നതിന് വേണ്ടിയാണ് ഒരു ഭൂമാഫിയ ചെടികള്‍ തീ വെച്ച് നശിപ്പിച്ചത്.

ജോയ്‌സ് ജോര്‍ജിന്റെ ഭൂമി ഉള്‍പ്പെട്ട ബ്ലോക്ക് 58ലാണ് തീയിട്ടത്.  58ാം നമ്പര്‍ ബ്ലോക്കിന്റെ അതിര്‍ത്തിയായ ജണ്ടപ്പാറവരെയാണ് 300ഏക്കര്‍ കത്തിച്ചത്. കുറിഞ്ഞിച്ചെടികള്‍ക്ക് പുറമെ ഗ്രാന്‍ഡിസ് മരങ്ങളും തീയില്‍ കരിഞ്ഞുണങ്ങി. കുറിഞ്ഞിപൂക്കള്‍ തഴച്ച് വളരുന്ന പ്രദേശം കുറിഞ്ഞിമല ഉദ്യാനത്തിന്റെ സുപ്രധാന ഭാഗങ്ങളിലൊന്നാണ്. സംഭവം നടന്ന് രണ്ട് മാസം പിന്നിട്ടിട്ടും വനംവകുപ്പ് മൗനത്തിലാണ്. കാട്ടുതീയെന്ന പേരില്‍ സംഭവം ഒതുക്കി തീര്‍ക്കാനാണ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചത്. ഇതേ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ തന്നെയാണ് ഭൂമാഫിയയുടെ കൈവശമിരിക്കുന്ന ഭൂമി കുറിഞ്ഞി ഉദ്യാനത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടത്.

കുറിഞ്ഞിച്ചെടികളുടെ വളര്‍ച്ച പ്രതിരോധിക്കാന്‍ ഭൂമാഫിയ ഗ്രാന്‍ഡിസ് മരങ്ങള്‍ നട്ടുവളര്‍ത്തിയതും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ്. ഷോല ദേശീയോദ്യാനം മുതല്‍ ജണ്ടപ്പാറ വരെ ഭൂമാഫിയ വ്യാപകമായി ഗ്രാന്‍ഡിസ് നട്ടുവളര്‍ത്തി. കുറിഞ്ഞിച്ചെടികള്‍ നശിപ്പിച്ചാല്‍ പ്രദേശം കുറിഞ്ഞിമല ഉദ്യാനത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാമെന്ന തന്ത്രമാണ് ഭൂമാഫിയ പയറ്റുന്നത്. ഉദ്യാനത്തിന്റെ സംരക്ഷണ ചുമതലയുള്ള വനംവകുപ്പിന്റെ അകമഴിഞ്ഞ പിന്തുണയും ഭൂമാഫിയയ്ക്കുണ്ട്.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top