Flash News
റിപ്പോര്‍ട്ടറെ ആക്രമിച്ചതിന് ഉറഞ്ഞുതുള്ളി അര്‍ണബ് ഗോസ്വാമി രാഹുല്‍ ഈശ്വറിനോട്; സ്ത്രീകളെ ആക്രമിക്കുന്നവരാണോ ദൈവത്തിന്റെ അടുത്തേക്ക് പോകുന്നതെന്ന്   ****    ന്യൂയോര്‍ക്ക് ടൈംസ് ലേഖിക സുഹാസിനി രാജ് കോബ്ര പോസ്റ്റിന്റെ പ്രധാന പങ്കാളി; ആരുടേയും ശ്രദ്ധയില്‍ പെടാതെ ശബരിമലയിലെത്തിയത് വിവിധ ലക്ഷ്യങ്ങളോടെ   ****    ഫാന്‍സ് അസ്സോസിയേഷനുകള്‍ ഗുണ്ടാ സംഘങ്ങളെപ്പോലെ; ഏതു നിമിഷവും ആക്രമിക്കപ്പെട്ടേക്കാമെന്ന് പാര്‍‌വ്വതി   ****    ന്യൂയോര്‍ക്ക് ടൈംസ് ലേഖികയെ പത്തനം‌തിട്ടയിലേക്ക് മാറ്റി; പ്രതിഷേധക്കാര്‍ തനിക്കെതിരെ അസഭ്യങ്ങള്‍ പറഞ്ഞുവെന്ന്   ****    ശബരിമല കര്‍മ്മസമിതി ഹര്‍ത്താല്‍ അക്രമാസക്തമായി   ****   

റവന്യൂ മന്ത്രിയും റവന്യൂ സെക്രട്ടറിയും കൊമ്പു കോര്‍ക്കുന്നു; മന്ത്രിയുടെ വരുതിക്ക് സെക്രട്ടറിയെ കിട്ടുന്നില്ലെന്ന് പരാതി

November 25, 2017

ph-kurianതിരുവനന്തപുരം: റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനെ പരസ്യമായി തള്ളിപ്പറഞ്ഞതോടെ റവന്യു സെക്രട്ടറിയെ ഇനി സര്‍ക്കാര്‍ മാറ്റുകയോ അദ്ദേഹം സ്വയം മാറ്റംചോദിച്ചു വേറെ ചുമതലയിലേക്ക് പോകേണ്ടിവരികയോ ചെയ്യും. പി.എച്ച്.കുര്യന്റെ നിലപാടുകളില്‍ ഏറെ നാളായി റവന്യൂ മന്ത്രിക്കും സിപിഐക്കും എതിര്‍പ്പുണ്ട്. റവന്യു വകുപ്പ് സ്വീകരിക്കുന്ന നിലപാടുകളുടെ ഉദ്ദേശ്യശുദ്ധിക്കനുസരിച്ച നിലപാടല്ല പി.എച്ച്. കുര്യന്‍ കൈക്കൊള്ളുന്നതെന്നാണ് ഇവരുടെ പരാതി. വകുപ്പില്‍ റവന്യുമന്ത്രിയെ മറികടന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് ഇടപെടാന്‍ കുര്യന്‍ വഴങ്ങിക്കൊടുക്കുന്നെന്നും ആക്ഷേപമുണ്ട്.

കുര്യനെ റവന്യുവകുപ്പില്‍നിന്ന് മാറ്റണമെന്ന് മന്ത്രി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് നടപ്പാകാതെ വന്നതോടെ ആവശ്യം മന്ത്രി എഴുതിയും നല്‍കി. മാറ്റിയില്ലെന്ന് മാത്രമല്ല പരിസ്ഥിതിവകുപ്പ് കൂടി നല്‍കാനായിരുന്നു തീരുമാനം. ഇത് സിപിഐയെ കൂടുതല്‍ പ്രകോപിപ്പിച്ചു. ഇതിനിടെയാണ് കുറിഞ്ഞി സങ്കേതം സംബന്ധിച്ച് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍, ജനവാസകേന്ദ്രങ്ങള്‍ ഒഴിവാക്കിയാല്‍ 3200 ഹെക്ടറുള്ളത് 2000 ഹെക്ടറായി ചുരുങ്ങുമെന്ന് കുര്യന്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍, വിസ്തൃതിയെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച നടത്തേണ്ട കാര്യമില്ലെന്നുപറഞ്ഞ് റവന്യുമന്ത്രി അപ്പോള്‍ത്തന്നെ അത് വിലക്കി. അതിര്‍ത്തി പുനര്‍നിര്‍ണയിച്ച് പട്ടയമുള്ളവരെ നിലനിര്‍ത്തി മറ്റുള്ളവരെ പുനരധിവസിപ്പിക്കണമെന്ന നിലപാടാണ് മന്ത്രിയെടുത്തത്.

യോഗശേഷം മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ സങ്കേതത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുമെന്ന് പറഞ്ഞിരുന്നു. വിസ്തൃതി കുറയുമെന്ന് പറഞ്ഞിരുന്നില്ല. എന്നാല്‍, തന്നെ ബന്ധപ്പെട്ട ചില മാധ്യമങ്ങളോട് വിസ്തൃതി കുറയുമെന്ന് സെക്രട്ടറി പറഞ്ഞത് മന്ത്രിയെ ചൊടിപ്പിച്ചു.

സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിക്കല്‍ നടത്തിയപ്പോഴും മന്ത്രിയും സെക്രട്ടറിയും തമ്മില്‍ ചേര്‍ച്ചയിലായിരുന്നില്ല. ഒഴിപ്പിക്കലിനിടെ മുഖ്യമന്ത്രി യോഗംവിളിക്കാന്‍ ശ്രമിച്ചത് റവന്യു മന്ത്രി എതിര്‍ത്തു. തുടര്‍ന്ന് കുര്യനെ പങ്കെടുപ്പിച്ച് മുഖ്യമന്ത്രി യോഗം നടത്തി. ഇതിലുള്ള വിയോജിപ്പ് മന്ത്രി കുര്യനോട് നേരിട്ട് പറഞ്ഞു.

യു.എ.ഇ. കോണ്‍സുലേറ്റിന് സ്ഥലം നല്‍കുന്നതിനുള്ള ഫയല്‍ റവന്യുമന്ത്രി അറിഞ്ഞത് മന്ത്രിസഭാ യോഗത്തില്‍ അജന്‍ഡയ്ക്ക് പുറത്തുനിന്നുള്ള ഇനമായി വന്നപ്പോഴാണ്. മന്ത്രി തോമസ് ചാണ്ടിക്കെതിരായ കളക്ടറുടെ ആദ്യ അന്വേഷണറിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടും അസ്വാരസ്യമുണ്ടായിരുന്നു. സെക്രട്ടറി മന്ത്രിക്ക് മുകളിലല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നേരത്തേ വിമര്‍ശനം ഉന്നയിച്ചിരുന്നു.

റവന്യൂ മന്ത്രിക്ക് മൂക്കുകയറിടാനാണ് പി.എച്ച് കുര്യനെ ഇരുത്തിയിരിക്കുന്നത്… ചെന്നിത്തല

പത്തനംതിട്ട: റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരനും റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യനും തമ്മിലുള്ള യുദ്ധം യഥാര്‍ഥത്തില്‍ മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും തമ്മിലുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റവന്യൂ മന്ത്രിക്ക് മൂക്കുകയറിടാനാണ് പി എച്ച് കുര്യനെ ഇരുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മനസ്സ് അറിഞ്ഞുകൊണ്ടാണ് കുര്യന്റെ പ്രവര്‍ത്തനം. റവന്യൂ മന്ത്രി അറിയാതെ മൂന്നാറില്‍ യോഗം വിളിച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണെന്നും പടക്കയൊരുക്കം പ്രചാരണ ജാഥയുടെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തില്‍ ചെന്നിത്തല പറഞ്ഞു..

കയ്യേറ്റക്കാരെ സംരക്ഷിക്കുന്നതിനു വേണ്ടി കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കാന്‍ മുഖ്യമന്ത്രി റവന്യൂ സെക്രട്ടറിയെ ഫലപ്രദമായി ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു.

സെക്രട്ടറിയെ നിലയ്ക്ക് നിര്‍ത്താന്‍ കഴിയാത്ത റവന്യൂ മന്ത്രിയോട് സഹതാപമാണുള്ളത്. മൂന്നാറിലെ കയ്യേറ്റക്കാരെയും നിയമലംഘകരെയും സംരക്ഷിക്കാനാണ് മന്ത്രിതല സന്ദര്‍ശനമെന്നും ചെന്നിത്തല ആരോപിച്ചു.

കായല്‍ കയ്യേറിയ തോമസ് ചാണ്ടിയെയും കൊട്ടക്കമ്പൂര്‍ ഭൂമി കയ്യേറിയ ജോയ്‌സ് ജോര്‍ജിനെയും ഭൂനിയമങ്ങള്‍ ലംഘിച്ച പി വി അന്‍വറിനെയും സര്‍ക്കാര്‍ സംരക്ഷിക്കുന്നു. കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കുന്ന വിഷയത്തില്‍ കോണ്‍ഗ്രസ് ശക്തമായി ഇടപെടും. യു ഡി എഫ് പ്രതിനിധി സംഘം ഡിസംബര്‍ ആറാം തീയതി പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് സന്ദര്‍ശനം നടത്തും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top