Flash News
റിപ്പോര്‍ട്ടറെ ആക്രമിച്ചതിന് ഉറഞ്ഞുതുള്ളി അര്‍ണബ് ഗോസ്വാമി രാഹുല്‍ ഈശ്വറിനോട്; സ്ത്രീകളെ ആക്രമിക്കുന്നവരാണോ ദൈവത്തിന്റെ അടുത്തേക്ക് പോകുന്നതെന്ന്   ****    ന്യൂയോര്‍ക്ക് ടൈംസ് ലേഖിക സുഹാസിനി രാജ് കോബ്ര പോസ്റ്റിന്റെ പ്രധാന പങ്കാളി; ആരുടേയും ശ്രദ്ധയില്‍ പെടാതെ ശബരിമലയിലെത്തിയത് വിവിധ ലക്ഷ്യങ്ങളോടെ   ****    ഫാന്‍സ് അസ്സോസിയേഷനുകള്‍ ഗുണ്ടാ സംഘങ്ങളെപ്പോലെ; ഏതു നിമിഷവും ആക്രമിക്കപ്പെട്ടേക്കാമെന്ന് പാര്‍‌വ്വതി   ****    ന്യൂയോര്‍ക്ക് ടൈംസ് ലേഖികയെ പത്തനം‌തിട്ടയിലേക്ക് മാറ്റി; പ്രതിഷേധക്കാര്‍ തനിക്കെതിരെ അസഭ്യങ്ങള്‍ പറഞ്ഞുവെന്ന്   ****    ശബരിമല കര്‍മ്മസമിതി ഹര്‍ത്താല്‍ അക്രമാസക്തമായി   ****   

സെക്യൂരിറ്റിപ്പടകളില്ലാതെ കൊച്ചിക്കാരുടെ കൂടെ ഉപരാഷ്ട്രപതി പ്രഭാത സവാരിയില്‍; അമ്പരപ്പോടെ ജനങ്ങള്‍

November 24, 2017

venkaiah-naidu1-830x412പ്രോട്ടോക്കോളുകള്‍ മാറ്റിവച്ച് പോലീസുകാര്‍ക്കൊപ്പം പ്രഭാതസവാരിക്കിറങ്ങി ഉപരാഷ്ടപതി. യൂണിഫോം അംഗരക്ഷകരില്ലാതെ ഉപരാഷ്ട്രപതിയെ സുഭാഷ് പാര്‍ക്കില്‍ കണ്ടപ്പോള്‍ ജനങ്ങള്‍ക്കും അതിശയം.

വെങ്കയ്യ നായിഡു കൊച്ചിയുടെ പ്രകൃതി ഭംഗി ആസ്വദിച്ചു കൊണ്ട് ഇന്നലെ ഏകദേശം മുക്കാല്‍ മണിക്കൂറോളം സുഭാഷ് പാര്‍ക്കിലൂടെ പ്രഭാത സവാരി നടത്തി. സുഭാഷ് പാര്‍ക്കിലെ പതിവ് നടത്തക്കാരെ ഒട്ടും അലോസരപ്പെടുത്താതെ, ആരെയും തടയാതെ അദ്ദേഹം അവരോടൊപ്പം നടന്നു പോയി. ചിരിച്ച് കൈവീശി നാടന്നു പോയ രാഷ്ട്രപതിയെ എല്ലാവരും അത്ഭുതത്തോടെയാണ് നോക്കിയത്. ‘പ്രോട്ടോക്കോള്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഇവിടെ മുഴുവന്‍ കണ്ടിട്ടേ തിരിച്ചുപോകുമായിരുന്നുള്ളൂ. എന്തുചെയ്യാം ഉപരാഷ്ട്രപതിയായിപ്പോയില്ലേ?’. കൊച്ചിയുടെ സൗന്ദര്യം നടന്ന് കാണാന്‍ കഴിയാത്തതിന്റെ സങ്കടം കഴിഞ്ഞദിവസം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തുറന്നുപറഞ്ഞപ്പോള്‍, ആരും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഇങ്ങനെയുണ്ടാകുമെന്ന് കരുതിയില്ല. എല്ലാവരെയും അമ്പരപ്പിച്ച് ഇന്നലെ പുലര്‍ച്ചെ വെങ്കയ്യ നായിഡു കൊച്ചിയുടെ സൗന്ദര്യം കണ്ട് നടന്നു. വെങ്കയ്യ തന്നെയാണ് ആ നടത്തത്തിന്റെ കഥ പൊതുജനത്തെ അറിയിച്ചത്.

venkaiah-naiduസുഭാഷ് പാര്‍ക്കിലൂടെയാണ് കായല്‍ സൗന്ദര്യം നുകര്‍ന്ന് ഉപരാഷ്ട്രപതി നടന്നത്. ഒപ്പം എഡിജിപി ബി. സന്ധ്യ, ഐജി പി. വിജയന്‍, സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശ് എന്നിവരുമുണ്ടായിരുന്നു. രാവിലെ നടക്കാനിറങ്ങിയ കാര്യം നായിഡു തന്നെയാണ് വെളിപ്പെടുത്തിയത്. കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് നടത്തത്തിന്റെ കാര്യം അദ്ദേഹം പറഞ്ഞത്.

നോട്ട് നിരോധനത്തിന്റെ ഉദ്ദേശ്യം വ്യക്തികള്‍ പൂഴ്ത്തിവച്ചിരിക്കുന്ന പണം ബാങ്കുകളില്‍ എത്തിക്കുകയായിരുന്നുവെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.

ചിലര്‍ അച്ചടിച്ചിറക്കിയ പണമെല്ലാം ബാങ്കില്‍ എത്തിയല്ലോ എന്ന് നോട്ടു നിരോധനത്തെ വിമര്‍ശിക്കുന്നുണ്ട്. അതു തന്നെയായിരുന്നു നോട്ട് നിരോധനത്തിന്റെ ലക്ഷ്യം. ഇങ്ങനെ ബാങ്കുകളില്‍ ശുചിമുറിയിലും കിടപ്പുമുറിയിലും പൂഴ്ത്തിവച്ചിരുന്ന പണവും എത്തിയിട്ടുണ്ടെന്നു മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. പുതിയതായി 58 ലക്ഷം പേര്‍ ആദായ നികുതി കൊടുക്കുന്നവരുടെ പട്ടികയിലേക്കു എത്തിയതും നോട്ടുനിരോധനത്തിനു ശേഷമാണ്. നിരോധനം ശരിയായിരുന്നോ എന്നതു സംബന്ധിച്ച രാഷ്ട്രീയ ചര്‍ച്ചകള്‍ തുടരട്ടെ. സ്വകാര്യ ബിസിനസ് സംരംഭങ്ങളെ സര്‍ക്കാരുകള്‍ പ്രോത്സാഹിപ്പിക്കണം. ആദ്യം സമൂഹത്തില്‍ വേണ്ടതു സമാധാനമാണ്. എങ്കില്‍ മാത്രമേ പുരോഗതിയുണ്ടാകൂ. മതത്തേക്കാള്‍ സംസ്‌കാരത്തിനാണ് ഊന്നല്‍ നല്‍കേണ്ടതെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top