Flash News
റിപ്പോര്‍ട്ടറെ ആക്രമിച്ചതിന് ഉറഞ്ഞുതുള്ളി അര്‍ണബ് ഗോസ്വാമി രാഹുല്‍ ഈശ്വറിനോട്; സ്ത്രീകളെ ആക്രമിക്കുന്നവരാണോ ദൈവത്തിന്റെ അടുത്തേക്ക് പോകുന്നതെന്ന്   ****    ന്യൂയോര്‍ക്ക് ടൈംസ് ലേഖിക സുഹാസിനി രാജ് കോബ്ര പോസ്റ്റിന്റെ പ്രധാന പങ്കാളി; ആരുടേയും ശ്രദ്ധയില്‍ പെടാതെ ശബരിമലയിലെത്തിയത് വിവിധ ലക്ഷ്യങ്ങളോടെ   ****    ഫാന്‍സ് അസ്സോസിയേഷനുകള്‍ ഗുണ്ടാ സംഘങ്ങളെപ്പോലെ; ഏതു നിമിഷവും ആക്രമിക്കപ്പെട്ടേക്കാമെന്ന് പാര്‍‌വ്വതി   ****    ന്യൂയോര്‍ക്ക് ടൈംസ് ലേഖികയെ പത്തനം‌തിട്ടയിലേക്ക് മാറ്റി; പ്രതിഷേധക്കാര്‍ തനിക്കെതിരെ അസഭ്യങ്ങള്‍ പറഞ്ഞുവെന്ന്   ****    ശബരിമല കര്‍മ്മസമിതി ഹര്‍ത്താല്‍ അക്രമാസക്തമായി   ****   

നടിയെ ആക്രമിച്ച കേസിലെ ‘മാഡ’ത്തിനേയും ‘വമ്പന്‍ സ്രാവിനേയും’ കുടുക്കാന്‍ പോലീസ്

November 25, 2017

Dileep pulsurകൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന അന്വേഷണം ഇനി വമ്പന്‍ സ്രാവിലേക്ക്. കേസിലെ മാഡത്തിനെ കുടുക്കാനും പൊലീസ് നടപടികള്‍ തുടങ്ങി. ദിലീപിനെതിരെ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പൊലീസ് തുടരന്വേഷണം ആരംഭിച്ചു. വമ്പന്‍ സ്രാവിനെ കണ്ടെത്താനാണ് നീക്കം. ഇതിന്റെ ഭാഗമായി യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും സിം കാര്‍ഡും കണ്ടെത്താന്‍ പ്രതികളില്‍ ഒരാളുടെ അടുത്ത ബന്ധുവായ വനിതയെ അന്വേഷണ സംഘം ചോദ്യം ചെയ്യും.

ഒന്നാം പ്രതി പള്‍സര്‍ സുനി കുറ്റകൃത്യത്തിനു ശേഷം ആ രാത്രിതന്നെ സന്ദര്‍ശിച്ചതു പൊന്നുരുന്നി ജൂനിയര്‍ ജനതാ റോഡിലെ ഈ വനിതയുടെ വീടാണ്. ഇതിന്റെ ക്യാമറ ദൃശ്യങ്ങള്‍ അടുത്ത ദിവസം പൊലീസിനു ലഭിച്ചിരുന്നു. അയല്‍വാസിയുടെ മതില്‍ ചാടിക്കടന്നാണ് സുനി ഇവിടെയെത്തിയത്. പിറ്റേന്ന് ഉച്ചയോടെ യുവതി ദുബൈയിലേക്കു പോയതായും കണ്ടെത്തി. എന്നാല്‍ ഈ വിഷയത്തില്‍ പൊലീസ് തുടരന്വേഷണം നടത്തിയില്ല. ഇത് വമ്പന്‍ സ്രാവിനെ രക്ഷിക്കാനായിരുന്നോവെന്ന സംശയമാണ് ഉള്ളത്. അതിനിര്‍ണ്ണായകമായ ഈ വിഷയത്തില്‍ അന്വേഷണം മുന്നോട്ട് കൊണ്ടു പോകാനാണ് നീക്കം.

ഈ വിഷയത്തില്‍ കൂടുതല്‍ പരിശോധന നടത്താത്ത മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ നീക്കങ്ങളും പരിശോധിക്കുന്നുണ്ട്. ആ ഉദ്യോഗസ്ഥനെ മാറ്റി കേസ് അന്വേഷണത്തില്‍ ഈ വിവരം ഉള്‍പ്പെടുത്തിയത് ഐജി ദിനേന്ദ്ര കശ്യപിന്റെ ഇടപെടല്‍ കാരണമാണ്. ഈ അന്വേഷണം വമ്പന്‍ സ്രാവിലേക്ക് എത്തിക്കുമെന്നാണ് സൂചന. നിര്‍ണായക തൊണ്ടിമുതല്‍ കടത്തിയെന്ന വിവരം മറച്ചുവയ്ക്കാനാണ് മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും നശിപ്പിച്ചതായി അഡ്വ. പ്രതീഷ് ചാക്കോ, അഡ്വ. രാജു ജോസഫ് എന്നിവര്‍ മൊഴി നല്‍കിയതെന്നാണു പൊലീസ് നിഗമനം.

മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താന്‍ കഴിഞ്ഞാല്‍ കേസിലെ കുറ്റപത്രം അന്വേഷണ സംഘത്തിനു വീണ്ടും പുതുക്കേണ്ടിവരും. പ്രതിപ്പട്ടികയില്‍ ഇനിയും മാറ്റം വരാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. അതായത് വമ്പന്‍ സ്രാവിനും മാഡത്തിനും പിന്നാലെ പൊലീസ് യാത്ര തുടങ്ങി. കേസില്‍ ദിലീപിനെ കുടുക്കാന്‍ യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തിയേ മതിയാകൂ. നിലവിലെ ഗൂഢാലോചന കോടതിയില്‍ ബോധ്യപ്പെടുത്തുമ്പോള്‍ പഴുതുകള്‍ ഉണ്ട്. ദിലീപ് മഞ്ജു വിവാഹ മോചനത്തിന് അപ്പുറമുള്ള വിഷയങ്ങള്‍ നടിയെ ആക്രമിച്ചതിന് കാരമായിട്ടുണ്ട്. ഇതിലേക്ക് പൊലീസ് അന്വേഷണം ഇനി നീങ്ങുക. ദുബൈ കേന്ദ്രീകരിച്ചാണ് കേസിലെ ഗൂഢാലോചനയെന്നും പൊലീസ് സംശയിക്കുന്നു.

ആരോപണ വിധേയരായവരെല്ലാം പൊലീസ് നിരീക്ഷണത്തിലാണ്. ഇവര്‍ കരുതലോടെ മാത്രമേ ഇനി പ്രവര്‍ത്തിക്കൂവെന്നും പൊലീസിന് അറിയാം. അതിനാല്‍ ദിലീപില്‍ നിന്ന് തെളിവുകള്‍ കണ്ടെത്തിയ രീതി ആവര്‍ത്തിക്കാന്‍ കഴിയില്ല. എല്ലാം അവസാനിച്ചുവെന്ന് വമ്പന്‍ സ്രാവും കരുതുന്നില്ല. അതിനാല്‍ ഗൂഢാലോചനയുടെ പ്രധാന കണ്ണിയുണ്ടെങ്കില്‍ അവിടെ എത്തുക പ്രയാസകരമാണെന്ന് പൊലീസ് വിലയിരുത്തുന്നു. അതിനുള്ള തുമ്പാണ് ദൃശ്യങ്ങള്‍ തേടിയുള്ള അന്വേഷണം. പള്‍സര്‍ സുനി കുറ്റകൃത്യത്തിനു ശേഷം ആ രാത്രിതന്നെ സന്ദര്‍ശിച്ച പൊന്നുരുന്നി ജൂനിയര്‍ ജനതാ റോഡിലെ സ്ത്രീയെ കേന്ദ്രീകരിച്ച് മുന്നോട്ട് പോകും. ഇവരെ ചോദ്യം ചെയ്യുന്നിടത്ത് അന്വേഷണത്തിന്റെ അടുത്ത ഘട്ടം തുടങ്ങും. ഇതില്‍ നിന്ന് കിട്ടുന്ന വിവരങ്ങള്‍ നടിയെ ആക്രമിച്ച കേസ് പുതിയ തലത്തില്‍ കൊണ്ടു പോകും.

ഈ ചോദ്യം ചെയ്യല്‍ ഉടന്‍ നടക്കും. അതിന് ശേഷം മാത്രമേ വിചാരണയ്ക്കായി പ്രത്യേക കോടതി വേണമോ എന്ന് പോലും പൊലീസ് അന്തിമമായി തീരുമാനിക്കുക. ഗൂഢാലോചനയിലും മാഡത്തിലും വമ്പന്‍ സ്രാവിലും തെളിവ് കിട്ടിയാല്‍ വിചാരണ വൈകിച്ച് പുതിയ കുറ്റപത്രം നല്‍കും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top