Flash News

ആള്‍ക്കൂട്ടത്തില്‍ തനിയെ; സാധാരണക്കാരില്‍ സാധാരണക്കാരനായി മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്

November 25, 2017

rahul-dravidസിനിമ പോലെ തന്നെ പണവും പ്രശസ്തിയും നല്‍കുന്ന മറ്റൊരു മേഖലയാണ് ക്രിക്കറ്റ്. ഇതിനൊപ്പം പലരും സ്വയം ചമുലിലേറ്റുന്ന ഒന്നാണ് ജാഡ. എന്നാല്‍ ഒരു താരത്തിന് ഇത്രയും എളിമയോടെ പെരുമാറാന്‍ കഴിയുമോയെന്ന് ചോദിച്ചുപോകും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ രാഹുല്‍ ദ്രാവിഡ് ഒരു ക്യൂവില്‍ സാധാരണക്കാരനായി നില്‍ക്കുന്നതു കണ്ടാല്‍.

മക്കള്‍ക്കൊപ്പം ശാസ്ത്രമേള കാണാന്‍ ക്യൂവില്‍ നില്‍ക്കുന്ന ദ്രാവിഡിന്റെ ചിത്രമാണ് ഇപ്പോള്‍ ലാളിത്യമെന്ന പേരില്‍ സോഷ്യല്‍മീഡിയ ആഘോഷിക്കുന്നത്. മാന്യന്‍മാരുടെ കളിയിലെ ഏറ്റവും മാന്യനായ കളിക്കാരനായിരുന്നു ദ്രാവിഡ്. ഫീല്‍ഡിനകത്തും പുറത്തും ഒരുപോലെ ലാളിത്യം അഴകാക്കിയ താരം. പൊതു ഇടങ്ങളില്‍ സ്വന്തം സൗകര്യങ്ങള്‍ക്ക് പോലും താരപ്രഭ കാണിക്കാന്‍ കൂട്ടാക്കാത്ത മനുഷ്യന്‍.

ഒരു മനുഷ്യന് വേണ്ട ഏറ്റവും വലിയ ഗുണം എളിമയാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് ഇന്ത്യയുടെ സ്വന്തം വന്‍മതില്‍. ക്രീസിനോട് വിടപറഞ്ഞിട്ട് വര്‍ഷങ്ങള്‍ പലതു കഴിഞ്ഞെങ്കിലും ഇന്നും സ്വഭാവത്തിലോ പെരുമാറ്റത്തിലോ ഒരു മാറ്റവും ദ്രാവിഡിനില്ല. ഒരു ക്യൂവില്‍ നില്‍ക്കേണ്ട അവസ്ഥയാണെങ്കില്‍ പോലും അദ്ദേഹം തനിക്ക് പ്രത്യേക പരിഗണന ലഭിക്കാന്‍ ശ്രമിക്കാറില്ല. ഇനിയാരെങ്കിലും പ്രത്യേക പരിഗണന നല്‍കാന്‍ മുന്നോട് വന്നാല്‍ പോലും അദ്ദേഹം അതിന് അനുവദിക്കാറുമില്ല.

dravid-scgool

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top