Flash News
റിപ്പോര്‍ട്ടറെ ആക്രമിച്ചതിന് ഉറഞ്ഞുതുള്ളി അര്‍ണബ് ഗോസ്വാമി രാഹുല്‍ ഈശ്വറിനോട്; സ്ത്രീകളെ ആക്രമിക്കുന്നവരാണോ ദൈവത്തിന്റെ അടുത്തേക്ക് പോകുന്നതെന്ന്   ****    ന്യൂയോര്‍ക്ക് ടൈംസ് ലേഖിക സുഹാസിനി രാജ് കോബ്ര പോസ്റ്റിന്റെ പ്രധാന പങ്കാളി; ആരുടേയും ശ്രദ്ധയില്‍ പെടാതെ ശബരിമലയിലെത്തിയത് വിവിധ ലക്ഷ്യങ്ങളോടെ   ****    ഫാന്‍സ് അസ്സോസിയേഷനുകള്‍ ഗുണ്ടാ സംഘങ്ങളെപ്പോലെ; ഏതു നിമിഷവും ആക്രമിക്കപ്പെട്ടേക്കാമെന്ന് പാര്‍‌വ്വതി   ****    ന്യൂയോര്‍ക്ക് ടൈംസ് ലേഖികയെ പത്തനം‌തിട്ടയിലേക്ക് മാറ്റി; പ്രതിഷേധക്കാര്‍ തനിക്കെതിരെ അസഭ്യങ്ങള്‍ പറഞ്ഞുവെന്ന്   ****    ശബരിമല കര്‍മ്മസമിതി ഹര്‍ത്താല്‍ അക്രമാസക്തമായി   ****   

ഫൊക്കാനയുടെ വനിതാ നേതൃത്വം സംഘടനകള്‍ക്ക് മാതൃക

November 28, 2017 , ശ്രീകുമാര്‍ ഉണ്ണിത്താന്‍

 fokana womens foraum rejional chairsവടക്കേ അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനാ അതിന്റെ ആരംഭ കാലം മുതല്‍ അനുവര്‍ത്തിച്ചുവന്ന സ്ത്രീപുരുഷ സമത്വം എല്ലാ മലയാളി സംഘടനകല്ക്കും വലിയ മാതൃക ആയിരുന്നു . ചിക്കാഗോ കണ്‍വന്‍ഷന്റെ നേതൃത്വം ഫൊക്കാനയുടെ ആരംഭ കാലം മുതല്‍ നെതൃത്വ രംഗത്തുണ്ടായിരുന്ന ശ്രീമതി മരിയാമ്മപിള്ളയ്ക്കായിരുന്നു .ഫൊക്കാനയുടെ ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതിചെര്‍ത്ത കണ്‍വന്‍ഷന്‍ ആയിരുന്നു, ഫൊക്കാനയുടെ തുടക്കം മുതല്‍ വനിതകള്‍ക്ക് നല്കിവരുന്ന പ്രാധാന്യം വളരെ വലുതാണ്.ഫോക്കനയിലൂടെ വളര്‍ന്ന് വന്ന പല വനിതകളും അമേരിക്കന്‍ രാഷ്ട്രീയ പദവികളിലും മറ്റും ശോഭിക്കുന്നു.ഫൊക്കാന വിമെന്‍സ് ഫോറം ചെയ്യുന്ന പ്രവര്‍ത്തികള്‍ ഇതിനു ഏറ്റവും വലിയ ഉദാഹരണമാണെന്ന് വിമെന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ലീല മാരേട്ട് അഭിപ്രായപ്പെട്ടു. പതിനൊന്ന് റീജിയനുകളില്‍ വിമെന്‍സ് ഫോറത്തിന്റെ, റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ പരമാവധി സഹായം സ്ത്രികളിലേക്കും, കുട്ടികളിലേക്കും എത്തിക്കുന്നതില്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

ലോകത്തുള്ള എല്ലാ സ്ത്രീകളും അടിസ്ഥാനപരമായി നേരിടുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്.അവയെല്ലാം പരിഹരിക്കാന്‍ ഒരു സംഘടനയ്ക്കും ആവില്ല പക്ഷെ അതിനായി എന്തെങ്കിലും തുടങ്ങിവയ്ക്കാന്‍ സാധിക്കണം .എല്ലാ രംഗത്തും സ്ത്രീയുടെ സംഘടിതമായ മുന്നേറ്റം ഉണ്ടാകുന്നുവെങ്കിലും രാഷ്ട്രീയ സാമുദായിക രംഗങ്ങളില്‍ ഒരു സ്ത്രീ മുന്നേറ്റവും കാണുന്നില്ല.അവിടെയാണ് ഫൊക്കാനയുടെ പ്രസക്തി.സാമുദായിക ,രാഷ്ട്രീയ രംഗത്തേക്ക് കടന്നു വരുന്ന സ്ത്രീകളെ സമൂഹം നോക്കികാനുന്നത് മറ്റൊരു കണ്ണില്കൂടിയാണ് .ഈ പഴി കേള്‍ക്കാന്‍ ഇന്നത്തെ സ്ത്രീകള് തയ്യാറല്ല .അതുകൊണ്ട് സ്ത്രീകളില്‍ പലരും ഉള്‍വലിഞ്ഞുപോകുന്നു.ഫൊക്കാന ഇതിനു മാറ്റം വരുത്താന്‍ ശ്രെമിക്കുന്നു .

സ്ത്രീകള്‍ ലോകത്തിന്റെ ഏതു ഭാഗത്താണെങ്കിലും ഒരു പരിധിവരെ സ്വതന്ത്രരല്ല .ധാരാളം അംഗങ്ങളുള്ള ചില കുടുംബങ്ങളിലെ പാചകം, ശുചീകരണം, അലക്ക്, തുടങ്ങി എല്ലാ ഗൃഹ ജോലിയും സ്വയം ഏറ്റെടുത്തു ഭര്ത്താവിന്റേയും മക്കളുടേയും മറ്റും ആവശ്യങ്ങളെല്ലാം നിറവേറ്റി ആരാലും ശ്രദ്ധിക്കപ്പെടാതെ രാപകല്‍ കഠിനാധ്വാനം ചെയ്യുന്നവരും നമ്മുടെ കുടുംബങ്ങളില്‍ തന്നെയുണ്ട്. ഇതാണ് യഥാര്ഥ കുടുംബ നിര്മിതിയെന്നു കൂടി അറിയണം. ഇതില് ചിലര് വീട്ടുജോലി മുഴുവന് ചെയ്തു പിന്നെ ഓഫിസിലും പോയി അവിടുത്തെ ജോലിചെയ്തു വീട്ടിലേയ്ക്കു സമ്പാദിക്കുക കൂടി ചെയ്യുന്നു. ഇവരൊക്കെ ചെയ്യുന്ന എല്ലാ ജോലികളും രാഷ്ട്രനിര്മാണ പ്രവര്ത്തനത്തിന്റെ ഭാഗമാണ് എന്ന് അംഗീകരിച്ചുകൊണ്ടാണ് ഫൊക്കാനാ അവരെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരാന്‍ മലയാളി മങ്ക പോലെയുള്ള മത്സരങ്ങള്‍ സംഘടിപ്പിച്ചത്.
ഒരു രീതിയിലല്ലെങ്കില് മറ്റൊരു രീതിയില് കുടുംബത്തേയും സമൂഹത്തേയും സഹായിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുന്ന ഘടകങ്ങളാണ് ഇവയെല്ലാം.

സമൂഹത്തിന്റെ വിവിധ മേഖലയില്‍ , സാഹിത്യരചന, വക്കീല്‌ജോലി, ഓഫിസുദ്യോഗം, ആതുര ശുശ്രൂഷ, കാരുണ്യ പ്രവര്ത്തനം തുടങ്ങി മറ്റനേകം ജോലി ചെയ്യുന്നവരും സാമൂഹിക വളര്‍ച്ചക്ക് തങ്ങളുടെ സേവനം ഉപയോഗപ്പെടുത്തുന്ന നിരവധി സ്ത്രീകള്‍ ഇന്ന് നമ്മോടൊപ്പമുണ്ട്. ഇവരില് ചിലര് കുടുംബവും സമൂഹവും കൂടി ഒത്തുപിടിച്ചാണു പ്രവര്ത്തിക്കുന്നത്. കുടുംബ ബന്ധത്തില് ഉറച്ചുവിശ്വസിച്ചു സ്‌നേഹവതിയായ അമ്മയായും ഭാര്യയായും സഹോദരിയായും അതോടൊപ്പം നിലനില്ക്കുന്ന സ്ത്രീകളുമുണ്ട്.ഫൊക്കാനയിലെ നിരവധി വനിതാ നേതാക്കള്‍ തന്നെ മികച്ച മാതൃകകളാണ് .

സ്ത്രീപുരുഷ സമന്വയം ആണു കുടുംബത്തിന്റെ നിലനില്പ്പിന് ആധാരം. അതിനെ തകിടം മറിച്ചു സ്ത്രീയോ പുരുഷനോ ഒറ്റയ്ക്കു മുന്നേറാം എന്നതു വെറും വ്യാമോഹം മാത്രമാണെന്ന് അനുഭവം സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ നൂറ്റാണ്ടു മുഴുവനും സ്ത്രീ സ്വാതന്ത്ര്യം ആവശ്യപ്പെട്ടു ‘വിമന്‍ ലിബറേഷന്‍ മൂവ്‌മെന്റു’ മായി നടന്ന പാശ്ചാത്യ രാജ്യങ്ങളിലെ കുടുംബ ബന്ധത്തിന്റെ ശൈഥില്യവും അതിന്റെ കെടുതികളും ഏറെ അനുഭവിച്ചു. വീട്, കുട്ടികള് ഇതെല്ലാം തങ്ങളുടെ സൈ്വര ജീവിതത്തിനു തടസ്സമാണെന്നു കണക്കു കൂട്ടിയ അവര് ഇപ്പോള് ആരാരും സഹായിക്കാനില്ലാതെ ഒറ്റപ്പെട്ടു വൃദ്ധസദനങ്ങളിലും റെസ്ക്യൂ ഷെല്ട്ടറുകളിലും അഭയം പ്രാപിച്ചുകൊണ്ടിരിക്കുന്നു.

നമ്മുടെ കണ്മുന്‍പില്‍ കുട്ടികള് അനേകായിരങ്ങളാണു ചൂഷണത്തിനും ലൈംഗിക ചൂഷണത്തിനും വിധേയരായി നശിച്ചുപോയത്. ഭാര്യ, ഭര്ത്താവ്, മക്കള്, കുടുംബം എന്നീ അടിസ്ഥാന സാമൂഹിക ചട്ടക്കൂടിന്റെ ആവശ്യകതയും അതു പ്രദാനം ചെയ്യുന്ന സ്‌നേഹവായ്പ്പിന്റേയും ദാഹം ഇന്നു പാശ്ചാത്യര് പ്രകടിപ്പിക്കുന്നു. അവര് കുടുംബം പുനര് സൃഷ്ടിക്കാന് തുടങ്ങുമ്പോഴാണ് നാം കുടുംബ ബന്ധങ്ങളില് നന്മയുടെ വിത്തുകള്‍ പാകുന്നു.അത് അവര്ക്കും മാതൃക ആവട്ടെ.ഫൊക്കാന സ്ത്രീകള്‍ക്ക് വലിയ പ്രാധാന്യം നല്കുന്നു .എവിടെ സ്ത്രീയെ പൂജിക്കുന്നുവോ അവിടെ നന്മയുണ്ടാകുന്നു എന്ന് നാം പഠിച്ചത് ഭാരതത്തില്‍ നിന്നാണ്. അതാണ് നമ്മുടെ ബലവും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top