Flash News
ഐക്യരാഷ്ട്ര സഭ അസംബ്ലിക്കിടെ നടത്താന്‍ ഉദ്ദേശിച്ചിരുന്ന ഇന്ത്യാ – പാക് സമാധാന ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി   ****    ക്രിക്കറ്റിന് ഭാഷയോ ദേശമോ സംസ്ക്കാരമോ ആരാധകര്‍ക്ക് വിഷയമേ അല്ലെന്ന് തെളിയിച്ച് ഒരു വീഡിയോ; പാകിസ്താന്‍ യുവാവ് ഇന്ത്യന്‍ ദേശീയഗാനം ആലപിക്കുന്ന വിഡീയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍   ****    ബിഷപ്പിനെ കുരുക്കിയത് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയുടെ മൊഴിയും ബിഷപ്പ് വന്ന കാറിന്റെ ഡ്രൈവറുടെ മൊഴിയും; ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച ബിഷപ്പിന് അവസാനം ഉത്തരം മുട്ടി   ****    ഇ.എം.രാധ, പി.എം.മനോജ്, വി.എസ്.രാജേഷ്, സുധീര്‍ കരമന അമേരിക്കയിലേക്ക്   ****    ഡേറ്റിംഗില്‍ പതിയിരിക്കുന്ന അപകടങ്ങള്‍   ****   

യാത്രക്കാരി വൈകിയെത്തിയതിന്റെ പേരില്‍ വിമാനത്തില്‍ യാത്ര നിഷേധിച്ചു; യാത്രക്കാരിയും ഡ്യൂട്ടി മാനേജരും തമ്മില്‍ത്തല്ലി, ഒടുവില്‍ മാപ്പു പറഞ്ഞു

November 28, 2017

tardy-air-india-passenger-story-ani-650_650x400_71511880160ന്യൂഡൽഹി: വൈകിയെത്തിയതിന്റെ പേരിൽ തർക്കം മുറുകി, വിമാനത്താവളത്തിൽ യാത്രക്കാരിയും എയർ ഇന്ത്യ ഡ്യൂട്ടി മാനേജരും പരസ്പരം തല്ലി. ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. വൈകിയെത്തിയ യാത്രക്കാരിക്ക് പ്രവേശനാനുമതി നിഷേധിച്ചതാണ് വാക്കേറ്റത്തിലും പരസ്പരം അടിപിടിയിലും കലാശിച്ചത്.

പുലർച്ചെ അഞ്ചിനു പോകേണ്ടിയിരുന്ന എയർ ഇന്ത്യ ഡൽഹി–അഹമ്മദാബാദ് ഫ്ലൈറ്റിലാണ് യാത്രക്കാരി ടിക്കറ്റ് ബുക്കു ചെയ്തിരുന്നത്. ഒന്നേകാൽ മണിക്കൂർ മുൻപ് ചെക്ക് ഇൻ ചെയ്യണമെന്നറിയിച്ചിരുന്നെങ്കിലും വിമാനം പുറപ്പെടുന്നതിനു 40 മിനിറ്റു മുൻപു മാത്രമാണ് യാത്രക്കാരി എത്തിയത്. ഇതിനെത്തുടർന്ന് വാക്കേറ്റമായി.

പിന്നാലെ എയർ ഇന്ത്യയുടെ വനിതാ ഡ്യൂട്ടി മാനേജരുടെ അടുത്തേക്ക് ഇവരെ അയച്ചു. അവിടെ വച്ചാണ് വാക്കേറ്റം ശക്തമായത്. ആദ്യം യാത്രക്കാരി മാനേജരെ തല്ലുകയും അവർ തിരിച്ചു തല്ലുകയും ചെയ്തതോടെ മറ്റുള്ളവർ ചേർന്നു പിടിച്ചുമാറ്റുകയായിരുന്നു. പിന്നീട് ഇരുവരും പരസ്പരം മാപ്പുപറഞ്ഞു. പ്രശ്നം സൗഹാർദ്ദപരമായി അവസാനിപ്പിച്ചെന്നും എയർപോർട്ട് പൊലീസ് പറഞ്ഞു.

ആഭ്യന്തര യാത്രയാണെങ്കിൽ വിമാനം പുറപ്പെടുന്നതിനു 45 മിനിറ്റ് മുൻപ് എയർ ഇന്ത്യയുടെ ചെക്ക് ഇൻ കൗണ്ടർ അടയ്ക്കും. വിദേശയാത്രയാണെങ്കിൽ 75 മിനിറ്റ് മുൻപും. ആഭ്യന്തര യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് 75 മിനിറ്റു മുൻപ് റിപ്പോർട്ട് ചെയ്യണമെന്നാണ് എയർ ഇന്ത്യ അനുശാസിക്കുന്നത്. രാജ്യാന്തര യാത്രക്കാർക്ക് അത് 150 മിനിറ്റാണ്.

Air-India-Boarding-Indira-Gandhi-Airport

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top