Flash News
മടപ്പള്ളി കോളേജിലെ പെണ്‍കുട്ടികളെ തെരുവില്‍ മര്‍ദ്ദിച്ച എസ്.എഫ്.ഐ ക്രിമിനലുകളെ ഉടന്‍ അറസ്റ്റ് ചെയ്യണം: അമീന്‍ റിയാസ്   ****    മടപ്പള്ളിയില്‍ പെണ്‍കുട്ടികളടക്കമുള്ളവരെ മര്‍ദ്ദിച്ച എസ്.എഫ്.ഐ ഗുണ്ടകളെ അറസ്റ്റ് ചെയ്യണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്   ****    കൊളംബസില്‍ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി   ****    കുടുംബ സംഗമവും സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ നൂറ്റിഇരുപത്തിയഞ്ചാം വാര്‍ഷികവും ഗീത മണ്ഡലത്തില്‍   ****    കാമുകന്റെ ആത്മഹത്യയോടെ തമിഴ് സീരിയല്‍ നടി വീണ്ടും വാര്‍ത്തകളില്‍; താനുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് മനഃപ്പൂര്‍‌വ്വം അപമാനിക്കാനാണെന്ന് നടി   ****   

ആറു ദിവസത്തേക്ക് ജാമ്യ ഇളവ് ലഭിച്ച ദിലീപ് അമ്മയോടൊപ്പം ദുബായിലെത്തി; ദേ പുട്ടിന്റെ ഉദ്ഘാടനം ബുധനാഴ്ച

November 28, 2017

dileep-2_InPixioദുബൈ: ദുബൈ കരാമയില്‍ ബുധനാഴ്ച ആരംഭിക്കുന്ന ദേ പുട്ട് റസ്റ്റോറന്റിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് ദുബൈയിലെത്തി. മാതാവ് സരോജവും അദ്ദേഹത്തിനോടൊപ്പമെത്തിയിട്ടുണ്ട്. നീട്ടി വളര്‍ത്തിയ താടിയുമായി സാധാരണ വേഷത്തിലെത്തിയ ദിലീപിനെ ദുബൈയിലെ സുഹൃത്തുക്കള്‍ രാജ്യാന്തര വിമാനത്താവളത്തില്‍ പൊന്നാടയണിയിച്ച് സ്വീകരിച്ചു. വീല്‍ചെയറിലാണ് അമ്മ സരോജം പുറത്തേയ്ക്ക് വന്നത്. ഇരുവരും പിന്നീട് താമസ സ്ഥലത്തേയ്ക്ക് പോയി. എവിടെയാണ് താമസിക്കുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല.

അതേസമയം, ദിലീപിന്റെ ആത്മാര്‍ഥ സുഹൃത്തും പാര്‍ട്ണറുമായ നടനും സംവിധായകനുമായ നാദിര്‍ഷാ ഇന്നു രാവിലെ റസ്റ്റോറന്റില്‍ മാധ്യമപ്രവര്‍ത്തകരെ നേരില്‍ കണ്ട് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. എന്നാല്‍, ദിലീപ് വൈകിട്ടോടെ മാത്രമേ ഇവിടെ എത്തുകയുള്ളൂ. ദിലീപും നാദിര്‍ഷയും കൂടാതെ, യുഎഇയില്‍ നിന്നുള്ള അഞ്ച് പാര്‍ട്ണര്‍മാരാണ് റസ്റ്റോറന്റിനുള്ളത്. ദിലീപിന്റെ അമ്മയടക്കം അഞ്ച് പേരുടെ അമ്മമാരാണ് ബുധനാഴ്ച വൈകിട്ട് ഏഴിന് ഉദ്ഘാടനം നിര്‍വഹിക്കുക. കരാമയിലെ പാര്‍ക് റെജിസ് ഹോട്ടലിന് പിന്‍വശത്തായി അല്‍ ഷമ്മാ കെട്ടിടത്തിലെ താഴത്തെ നിലയിലാണ് റസ്റ്റോറന്റ്. ഒട്ടേറെ മലയാളി റസ്റ്റോറന്റുകളുള്ള ദുബൈയിലെ പ്രധാനസ്ഥലമാണ് കരാമ. മലയാളി കുടുംബങ്ങള്‍ നിരവധി താമസിക്കുന്ന പ്രദേശം കൂടിയാണിത്.

dileep-1നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപ് കഴിഞ്ഞദിവസം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലെത്തിയാണ് ദുബൈയിലേയ്ക്ക് വരാനുള്ള പാസ്‌പോര്‍ട്ട് കൈപ്പറ്റിയത്. റസ്റ്റോറന്റിന്റെ ദുബൈ ശാഖയുടെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഹൈക്കോടതി ദിലീപിന് അനുമതി നല്‍കിയിരുന്നു. തുടര്‍ന്നാണു പാസ്‌പോര്‍ട്ടിനായി ദിലീപ് കോടതിയിലെത്തിയത്.

ഭാര്യ കാവ്യ, മകള്‍ മീനാക്ഷി എന്നിവരോടൊപ്പമാണ് ദിലീപ് ദുബൈയിലേക്ക് യാത്ര തിരിക്കുക എന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മീനാക്ഷിക്ക് സ്‌കൂളില്‍ പരീക്ഷയായതിനാലാണ് ഈ തീരുമാനം മാറ്റിയതെന്നറിയുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി അന്വേഷണ സംഘം അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചതിനു ശേഷമാണ് ദുബൈ യാത്ര.

ദിലീപിന് ദുബൈയില്‍ ഒട്ടേറെ സുഹൃത്തുക്കളും ബിസിനസ് പാര്‍ട്ണര്‍മാരുമുണ്ട്. നാദിര്‍ഷയും ദുബൈയിലെ പാര്‍ട്ണര്‍മാരുമാണ് റസ്റ്റോറന്റിന്റെ നിയമപരമായ രേഖകള്‍ തയ്യാറാക്കിയത്. ദിലീപ് അറസ്റ്റിലാകുന്നതിന് മുന്‍പ് തന്നെ റസ്റ്റോറന്റ് ഉദ്ഘാടനത്തിന് തയ്യാറായിരുന്നു. എന്നാല്‍, അറസ്റ്റോടെ അത് നീട്ടിവയ്ക്കുകയായിരുന്നു.

ദിലീപിന്റെ ജയില്‍വാസം നീണ്ടുപോയതോടെ വന്‍ തുക ചെലവിട്ട് നിര്‍മ്മിച്ച റസ്റ്റോറന്റിന്റെ ഭാവി തകരുമോയെന്ന ആശങ്കയിലായിരുന്നു ദുബൈയിലെ സുഹൃത്തുക്കള്‍. പിന്നീട്, ജാമ്യം ലഭിച്ചതോടെയാണ് റസ്റ്റോറന്റിന്റെ ഉദ്ഘാടനം നടത്താനായി ഒരുങ്ങിയത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top