Flash News

വാട്സ്‌ആപ്പിന്റെ പുതിയ ഫീച്ചര്‍; യൂട്യൂബ് വീഡിയോകള്‍ വാട്ട്സ്‌ആപ്പിലൂടെ കാണാം

November 29, 2017

whatsapp_voice_message_recording_lock_285817_175825_0099_1511872521806പുതിയ യൂട്യൂബ് ഫീച്ചര്‍ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്. വാട്ട്‌സ്ആപ്പ് വീഡിയോ ലിങ്കുകള്‍ ആപ്പിന് ഉള്ളില്‍ തന്നെ കാണുവാന്‍ കഴിയുന്നതാണ്് പുതിയ ഫീച്ചര്‍. അതായത് ഇപ്പോള്‍ ആപ്പില്‍ അയക്കുന്ന വീഡിയോ അവിടെ തന്നെ കാണാന്‍ സാധിക്കും, അതുപോലെ തന്നെ യൂട്യൂബ് ലിങ്കുകളും തുറക്കും.

നിലവില്‍ ഐഒഎസ് ഉപഭോക്താക്കള്‍ക്കാണ് ഈ ഫീച്ചര്‍ പരീക്ഷണാര്‍ത്ഥം ലഭിക്കുന്നതെങ്കിലും വൈകാതെ എല്ലാ ഉപഭോക്താക്കള്‍ക്കും ഇത് ലഭിക്കും. ഐഫോണിന്റെ പുതിയ വാട്ട്‌സ്ആപ്പ് പതിപ്പ് 2.17.81 ലാണ് ഈ ഫീച്ചര്‍ ഉള്ളത്.

ഇത് ആപ്പ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുകയോ, അപ്‌ഡേറ്റ് ചെയ്യുകയോ ചെയ്യാം. ഡബ്യൂഎ ബീറ്റ ഇന്‍ഫോയിലാണ് ഈ പ്രത്യേകത ആദ്യമായി പ്രത്യക്ഷപ്പെട്ടത്. അന്ന് അത് ഒരു റൂമര്‍ ആണെങ്കില്‍ ഇപ്പോള്‍ സത്യമായി. പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡിലായിരിക്കും വാട്ട്‌സ്ആപ്പില്‍ ഇനി യൂട്യൂബ് വീഡിയോ പ്ലേ ആകുക എന്നും വാട്ട്‌സ്ആപ്പ് അറിയിക്കുന്നുണ്ട്.

അടുത്തിടെ ഡിലീറ്റ് ഫോര്‍ എവരിവണ്‍, ലൈവ് ലൊക്കേഷന്‍ ഷെയറിങ് തുടങ്ങി മികച്ച ഫീച്ചറുകള്‍ വാട്ട്‌സ്ആപ്പ് അവതരിപ്പിച്ചിരുന്നു. വോയ്‌സ് കോളില്‍ നിന്നും വീഡിയോ കോളിലേക്ക് എളുപ്പത്തില്‍ മാറാനുള്ള പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമവും വാട്ട്‌സ്ആപ്പില്‍ നടക്കുന്നുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top