Flash News

തെറ്റു മറച്ചു വെയ്ക്കാനും കോടതിയില്‍ രഹസ്യ വിചാരണ നടത്താനും കേസ് അട്ടിമറിക്കാനുമുള്ള നീക്കമാണ് ദിലീപ് നടത്തുന്നതെന്ന് പോലീസ്

December 2, 2017

dileep-actകൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ എതിര്‍ സത്യവാങ് മൂലവുമായി പൊലീസ്. ദിലീപ് മാധ്യമങ്ങളിലൂടെയും മറ്റും തനിക്ക് അനുകൂലമായി പ്രചാരണം നടത്തി അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും മഞ്ജുവിനെ ലക്ഷ്യമാക്കി, മഞ്ജുവും എ.ഡി.ജി.പി: ബി. സന്ധ്യയും തമ്മിലുള്ള സൗഹൃദം മൂലം താന്‍ പ്രതിയായെന്നും ദിലീപ് ആദ്യം ആരോപിച്ചെന്നും പൊലീസ് പറയുന്നു. ഇതെല്ലം തന്റെ പേരിലുള്ള കുറ്റം മറച്ചുവയ്ക്കാന്‍ ദിലീപ് നടത്തുന്ന ഗൂഢനീക്കത്തിന്റെ ഭാഗമാണെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.

ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത പലരും ദിലീപുമായി അടുത്ത ബന്ധമുള്ളവരാണ്. ഇക്കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നാണു പൊലീസിന്റെ വാദം. തെറ്റു മറച്ചുവയ്ക്കാനുള്ള ദിലീപിന്റെ നീക്കമാണു പ്രചാരണമെന്നു വിശദീകരിച്ച് പൊലീസ് ഇന്നലെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ചു. കുറ്റപത്രം മാധ്യമങ്ങള്‍ക്കു പൊലീസ് ചോര്‍ത്തി നല്‍കിയിട്ടില്ല. വിചാരണാവേളയില്‍ തനിക്കു വീണ്ടും നാണക്കേടുണ്ടാകുമെന്നു ഭയന്നാണു ഹര്‍ജി നല്‍കി മാധ്യമങ്ങളുടെ വായടപ്പിക്കാന്‍ ദിലീപ് ശ്രമിക്കുന്നതെന്നു പൊലീസ് സംശയിക്കുന്നു.

രഹസ്യവിചാരണ ആവശ്യപ്പെടാനും സാധ്യതയുണ്ട്. അതുവഴി വിസ്താരം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഒഴിവാക്കാനാവും. അതിനുള്ള കോടതി ഇടപെടലിന് വേണ്ടിയാണ് ദിലീപിന്റെ ആരോപണം എന്നാണു പൊലീസ് പറയുന്നത്. എന്നാല്‍ തന്നെ മനഃപൂര്‍വ്വം അപമാനിക്കാന്‍ പൊലീസ് കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് ദിലീപിന്റെ പരാതിയില്‍ പറയുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top