Flash News

യു.എ.ഇ. 46 മത് ദേശീയദിനാഘോഷം: കെ.എസ്.സി കൂട്ടനടത്തം സംഘടിപ്പിച്ചു

December 2, 2017 , ഫൈസല്‍ ബാവ

1അബുദാബി : യു.എ.ഇയുടെ 46 മത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അബുദാബി കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച കൂട്ട നടത്തം ജനപങ്കാളിത്തം കൊണ്ടും, സംഘാടനം കൊണ്ടും ശ്രദ്ധേയമായി. സ്ത്രീകളും കുട്ടികളും അടക്കം അഞ്ഞൂറോളം പേരാണ് അബുദാബി കോര്‍ണിഷില്‍ കൂട്ടനടത്തനത്തിനു പങ്കാളികളായത്.

ഏഴ് എമിറേറ്റുകളെ പ്രതിനിധീകരിച്ചു യു.എ ഇ യുടെ ഏഴ് ദേശീയ പതാകയേന്തിയവര്‍ക്കൊപ്പം ദേശീയ പതാകയുടെ വര്‍ണ്ണങ്ങളാല്‍ നിര്‍മ്മിച്ച യൂണിഫോമില്‍ നീണ്ട നിര കണ്ണിനു കുളിര്‍മ്മയേകുന്ന കാഴ്ചയായി. എല്ലാ വര്‍ഷവും വ്യത്യസ്തമായ രീതിയില്‍ ദേശീയ ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്ന കെ.എസ്.സി ഇത്തവണയും ആ മേന്മ നിലനിര്‍ത്തി. കൂട്ട നടത്തം കാണാന്‍ നിരവധി സ്വദേശികള്‍ റോഡരികില്‍ ഉണ്ടായിരുന്നു. അവരും ഈ യാത്രക്ക് അഭിവാദ്യമേകി.

കെ.എസ് സി ജനറല്‍ സെക്രട്ടറി മനോജ് ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് ചന്ദ്രശേഖരന്‍, കായിക വിഭാഗം സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ സ്വാഗതം പറഞ്ഞു. മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ നൗഷാദ് കോട്ടക്കല്‍, അജീബ്, ബഷീര്‍, പ്രകാശ് പല്ലികാട്ടില്‍, ഫൈസല്‍ ബാവ, മിഥുന്‍, അനില്‍കുമാര്‍, സന്തോഷ്‌കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

2 3 6 7

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top