Flash News
റിപ്പോര്‍ട്ടറെ ആക്രമിച്ചതിന് ഉറഞ്ഞുതുള്ളി അര്‍ണബ് ഗോസ്വാമി രാഹുല്‍ ഈശ്വറിനോട്; സ്ത്രീകളെ ആക്രമിക്കുന്നവരാണോ ദൈവത്തിന്റെ അടുത്തേക്ക് പോകുന്നതെന്ന്   ****    ന്യൂയോര്‍ക്ക് ടൈംസ് ലേഖിക സുഹാസിനി രാജ് കോബ്ര പോസ്റ്റിന്റെ പ്രധാന പങ്കാളി; ആരുടേയും ശ്രദ്ധയില്‍ പെടാതെ ശബരിമലയിലെത്തിയത് വിവിധ ലക്ഷ്യങ്ങളോടെ   ****    ഫാന്‍സ് അസ്സോസിയേഷനുകള്‍ ഗുണ്ടാ സംഘങ്ങളെപ്പോലെ; ഏതു നിമിഷവും ആക്രമിക്കപ്പെട്ടേക്കാമെന്ന് പാര്‍‌വ്വതി   ****    ന്യൂയോര്‍ക്ക് ടൈംസ് ലേഖികയെ പത്തനം‌തിട്ടയിലേക്ക് മാറ്റി; പ്രതിഷേധക്കാര്‍ തനിക്കെതിരെ അസഭ്യങ്ങള്‍ പറഞ്ഞുവെന്ന്   ****    ശബരിമല കര്‍മ്മസമിതി ഹര്‍ത്താല്‍ അക്രമാസക്തമായി   ****   

എയിഡ്‌സ് പ്രതിരോധത്തില്‍ ബോധവല്‍ക്കരണം പ്രധാനം: ആന്റണീസ് വറതുണ്ണി

December 2, 2017 , മീഡിയ പ്‌ളസ്

DSC_2587

ലോക എയിഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി മീഡിയ പ്‌ളസും മൈക്രോ ഹെല്‍ത്ത് ലബോറട്ടറിയും സംയുക്തമായി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയില്‍ സീനിയര്‍ മൈക്രോ ബയോളജി ടെക്‌നോളജിസ്റ്റ് ആന്റണീസ് വറതുണ്ണി സംസാരിക്കുന്നു

ദോഹ : എയിഡ്‌സ് മാനവരാശിയെ പിടിച്ചുകുലുക്കുന്ന ഒരു രോഗമാണെന്നും എയിഡ്‌സ് പ്രതിരോധത്തില്‍ ബോധവല്‍ക്കരണം ഏറെ പ്രധാനമാണെന്നും മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസിലെ സീനിയര്‍ മൈക്രോ ബയോളജി ടെക്‌നോളജിസ്റ്റ് ആന്റണീസ് വറതുണ്ണി അഭിപ്രായപ്പെട്ടു. ലോക എയിഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി മൈക്രോ ഹെല്‍ത്ത് ലബോറട്ടറിയും മീഡിയ പ്‌ളസും സംയുക്തമായി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈദ്യ ശാസ്ത്രപരമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുന്നതോടൊപ്പം ധാര്‍മികവും സാംസ്‌കാരികവുമായ കവചങ്ങളാലാണ് എയിഡ്‌സിനെ പ്രതിരോധിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ലോകത്ത് ഭീതി വിതക്കുന്ന എയിഡ്‌സ് രോഗത്തെക്കുറിച്ച തെറ്റിദ്ധാരണകള്‍ അകറ്റുകയും എയിഡ്‌സ് ബാധിച്ചവര്‍ക്ക് യാതൊരു വിവേചനവും കൂടാതെ ലഭ്യമായ എല്ലാ ചികില്‍സാ സൗകര്യങ്ങളും നല്‍കുകയും വേണം. എന്നാല്‍ എയിഡ്‌സ് പ്രതിരോധത്തില്‍ ഏറ്റവും പ്രധാനം ജീവിത വിശുദ്ധിയും മൂല്യബോധവുമുള്ള സമൂഹത്തിന്റെ പുനസൃഷ്ടിയാണ്. ബോധവല്‍ക്കരണ പരിപാടികള്‍ക്ക് പ്രധാന്യവും പ്രസക്തിയും നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്.

മീഡിയ പ്‌ളസ് സി.ഇ.ഒ. ഡോ.അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. ഷെല്‍ട്ടര്‍ ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ റെജു മാത്യൂ സക്കരിയ്യ പരിപാടി ഉദ്ഘാടനം ചെയ്തു. ഈസ്റ്റേണ്‍ എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ ബൈജു സംസാരിച്ചു. എയ്ഡ്‌സ് ബോധവല്‍ക്കരണ സംരംഭങ്ങളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ചുവന്ന റിബണുകള്‍ ധരിച്ചാണ് സദസ്സൊന്നടങ്കം തങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തിയത്.

മുഹമ്മദ് റഫീഖ്, അഫ്‌സല്‍ കിളയില്‍, ജോജിന്‍ മാത്യൂ ഫൈസല്‍ കരീം, സുനീര്‍, ഖാജാ ഹുസൈന്‍, ഹിഷാം, ജസീം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

DSC_2618

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top