Flash News

യു.പി.യില്‍ വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയെന്ന്; ഏത് ബട്ടണ്‍ അമര്‍ത്തിയാലും വോട്ട് ബിജെപിക്ക്

December 3, 2017

voting-machineന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നഗരസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് നടത്തിയെന്ന് ആരോപണം.   ബിഎസ്പിയും സമാജ്വാദി പാര്‍ട്ടിയുമാണ് ക്രമക്കേട് ആരോപിച്ച്‌ രംഗത്ത് വന്നത്.

യന്ത്രം ഉപയോഗിച്ച്‌ തെരഞ്ഞെടുപ്പ് നടന്ന സ്ഥലങ്ങളില്‍ ബിജെപിക്ക് 46 ശതമാനംവരെ വോട്ട് ലഭിച്ചപ്പോള്‍ പേപ്പര്‍ ബാലറ്റ് ഉപയോഗിച്ച സ്ഥലങ്ങളില്‍ ലഭിച്ചത് 15 ശതമാനം മാത്രമാണെന്നാണ് പ്രധാന ആരോപണം. 16 നഗരസഭ സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 14 എണ്ണം ബിജെപിക്കും രണ്ടെണ്ണം ബിഎസ്പിക്കും ലഭിച്ചു. അയോധ്യ നഗരസഭ ബിജെപിക്ക് നേടാനായി. എന്നാല്‍ ബാലറ്റ് ഉപയോഗിച്ച ചില വാര്‍ഡുകളില്‍ ബിജെപി വലിയ തോല്‍വി ഏറ്റുവാങ്ങി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗോരഖ്പുരിലെ വാര്‍ഡുകളിലും ബിജെപി തോറ്റു. പേപ്പര്‍ ബാലറ്റ് ഉപയോഗിച്ച്‌ തെരഞ്ഞെടുപ്പ് നടന്ന 437 നഗരപാലിക അധ്യക്ഷസ്ഥാനത്തേക്കുള്ള മത്സരത്തില്‍ 100 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് നേടാനായത്.

5434 നഗരപഞ്ചായത്ത് അംഗങ്ങളില്‍ 4728ലും ബിജെപി തോറ്റു. 195 നഗരപാലിക പരിഷത്ത് അധ്യക്ഷസ്ഥാനേത്തക്കുള്ള മത്സരത്തില്‍ 70 ബിജെപി സ്ഥാനാര്‍ഥികള്‍ മാത്രമാണ് വിജയിച്ചത്. യന്ത്രത്തില്‍ ഏത് ബട്ടണ്‍ അമര്‍ത്തിയാലും താമര ചിഹ്നത്തില്‍ വോട്ട് പതിയുന്നത് തെരഞ്ഞെടുപ്പ് സമയത്ത് ശ്രദ്ധയില്‍പെട്ടിരുന്നു. മീറത്തിലെ ധവായ് നഗര്‍ പ്രദേശത്ത് താമരയോ നോട്ടയോ മാത്രമാണ് തെളിഞ്ഞത്. മീറത്തിലെ 89ാം വാര്‍ഡിലും വോട്ട് മുഴുവന്‍ ബിജെപിക്ക് ലഭിക്കുന്നതായി വോട്ടര്‍മാര്‍ പരാതിപ്പെട്ടു. കാണ്‍പുരില്‍നിന്നും സമാന പരാതി ഉയര്‍ന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top