Flash News
എന്റെ കേസ് ഞാന്‍ സ്വയം വാദിക്കുമെന്ന് ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പ് പ്രതി ബ്രന്റണ്‍ ടാരന്റ്   ****    ദക്ഷിണാഫ്രിക്കയിലെ ഇദായ് ചുഴലിക്കാറ്റ്; സിം‌ബാബ്‌വേ-മൊസാംബിക്ക് എന്നിവിടങ്ങളില്‍ 120ഓളം പേര്‍ മരിച്ചു; നൂറിലധികം പേരെ കാണ്മാനില്ല   ****    ‘ഞാന്‍ ചുമ്മാ ഒന്ന് പരിചയപ്പെടുത്തീന്നേ ഉള്ളൂ’; സിപി‌എമ്മിനെ ട്രോളി വി.ടി. ബല്‍‌റാം   ****    ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത് സി‌പി‌എം പ്രാദേശിക നേതാവിന്റെ മകനും സംഘവുമാണെന്ന് പോലീസ്   ****    വിദ്വേഷ കാഴ്ചപ്പാടുകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളാന് നൂസിലന്‍ഡിലെ മുസ്ലിം പള്ളികള്‍ക്കു നേരെയുണ്ടായ ആക്രമണമെന്ന് മുസ്ലീം നേതാക്കള്‍   ****   

ഐ.പി.സി ഈസ്‌റ്റേണ്‍ റീജിയന്‍ യുവജന സംഘടനയ്ക്ക് പുതിയ നേതൃത്വം: ഡോ. റോജന്‍ സാം പ്രസിഡന്റ്

December 4, 2017 , നിബു വെള്ളവന്താനം

pypa oFFICIALS 2018 - 2020ന്യൂയോര്‍ക്ക്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ നോര്‍ത്തമേരിക്കന്‍ ഈസ്‌റ്റേണ്‍ റീജിയന്റെ യുവജന സംഘടനയായ പി.വൈ.പി.എ യുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡിസംബര്‍ 2 ശനിയാഴ്ച ന്യൂയോര്‍ക്ക് ഇന്ത്യാ ക്രിസ്ത്യന്‍ അസംബ്ലി സഭാഹാളില്‍ നടന്ന വാര്‍ഷിക യോഗത്തിലാണ് 2018-2020 വര്‍ഷത്തിലേക്കുള്ള ഭാരവാഹികള്‍ തിരഞ്ഞെടുക്കപ്പെട്ടത്.

ഡോ. റോജന്‍ സാം പ്രസിഡന്റ്), അലക്‌സ് ജോര്‍ജ് ഉമ്മന്‍ (വൈസ് പ്രസിഡന്റ്), പ്രയ്‌സണ്‍ ജേക്കബ് (സെക്രട്ടറി), സിബിന്‍.വി പീറ്റര്‍ (ജോ. സെക്രട്ടറി), ജെഫ്രി മാത്യൂ (ട്രഷറാര്‍), ഷേറാ തോമസ് (വി.ബി.എസ് കോര്‍ഡിനേറ്റര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

സഹോദരന്മാരായ സിജു കോശി പി.വൈ.പി.എ വാര്‍ഷിക റിപ്പോര്‍ട്ടും റോബിന്‍ വര്‍ഗീസ് സാമ്പത്തിക റിപ്പോര്‍ട്ടും, ബ്രദര്‍ ജെയിംസ് വര്‍ഗീസ് സണ്ടേസ്കൂള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. റീജിയന്‍ പ്രസിഡന്റ് റവ. ഡോ. ഇട്ടി ഏബ്രഹാം, സെക്രട്ടറി പാസ്റ്റര്‍ കെ.വി.ഏബ്രഹാം എന്നിവര്‍ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. പാസ്റ്റര്‍ ജോണ്‍ തോമസ്, പാസ്റ്റര്‍ വില്‍സന്‍ വര്‍ക്കി, ബ്രദര്‍ അലകസ് ഉമ്മന്‍, ബ്രദര്‍ ജോണ്‍സി തോമസ് എന്നിവര്‍ പ്രസംഗിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top