Flash News

സായി പല്ലവി അഹങ്കാരിയായിത്തീര്‍ന്നെന്ന് തെലുങ്കു നിര്‍മ്മാതാക്കാള്‍

December 5, 2017

saipallavi21500342306പ്രേമം എന്ന നിവിന്‍ പോളി ചിത്രത്തിലൂടെ മലര്‍ മിസായി വന്ന് തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ മുഴുവന്‍ മനം കവര്‍ന്ന നടിയാണ് സായി പല്ലവി. പ്രേമത്തിനും കലിക്കും ശേഷം സായി പല്ലവി അഭിനയിച്ചത് തെലുങ്ക് ചിത്രം ഫിദയിലായിരുന്നു. മലര്‍ മിസ്സിനെപ്പോലെ ചിത്രത്തിലെ ഭാനുമതിയെന്ന കഥാപാത്രവും ഹിറ്റായിരുന്നു. എന്നാല്‍ സായിയുടെ സിനിമ ലൊക്കേഷനില്‍ പലപ്പോഴും നല്ല വാര്‍ത്തകളെക്കാള്‍ മോശം വാര്‍ത്തയാണ് വരുന്നത്.

സായി തെലുങ്കില്‍ അരങ്ങേറ്റം കുറിച്ച ഫിദ എന്ന സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു. എന്നാല്‍ ആ സിനിമയുടെ നിര്‍മാതാവ് അടുത്തതായി നിര്‍മ്മിക്കുന്ന സിനിമയിലേക്കുള്ള അവസരം സായി നിഷേധിച്ചിരിക്കുകയാണെന്നാണ് പുറത്ത് വരുന്ന വിവരം.

ദില്‍ രാജു എന്ന നിര്‍മാതാവിന്റെ അടുത്ത സിനിമയാണ് ശ്രീനിവാസ കല്യാണം. ചിത്രത്തില്‍ നായിക വേഷത്തിനായി സായി പല്ലവിയെ ക്ഷണിച്ചിരുന്നു. എന്നാല്‍ കഥാപാത്രം ഇഷ്ടമായില്ലെന്ന കാരണം ചൂണ്ടി കാണിച്ച് നടി സിനിമ വേണ്ടെന്ന് വെച്ചിരിക്കുകയാണ്. സായിയുടെ പിന്മാറ്റത്തോടെ നിര്‍മാതാവിന് അതൃപ്തിയുണ്ടാക്കിയിരിക്കുകയാണെന്നുമാണ് തെലുങ്കില്‍ നിന്നുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ശ്രീനിവാസ കല്യാണം എന്നാണ് ചിത്രത്തിന്റെ പേര്. കഥാപാത്രം ഇഷ്ടമായില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സായ് പല്ലവി അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞത്. സായ് പല്ലവിയുടെ മറുപടി നിര്‍മാതാവില്‍ അതൃപ്തിയുണ്ടാക്കിയെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിധിനാണ് ചിത്രത്തിലെ നായകന്‍. ബോളിവുഡ് താരം പൂജ ഹെഡ്ജ് ആണ് സായ് പല്ലവിക്ക് പകരം ചിത്രത്തിലെത്തുന്നത്.

സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ വളരെ കാര്‍ക്കശ്യം പുലര്‍ത്തുന്ന താരമാണ് സായ് പല്ലവി. മണിരത്‌നം സംവിധാനം ചെയ്ത കാട്രുവെളിയിടെ എന്ന ചിത്രത്തിലെ നായികാ വേഷം സായ് പല്ലവി നിരസിച്ചിരുന്നു. വിജയ് ചന്ദര്‍ സംവിധാനം ചെയ്യുന്ന വിക്രം ചിത്രത്തില്‍ നിന്നും സായി പിന്‍മാറിയിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top