Flash News
റിപ്പോര്‍ട്ടറെ ആക്രമിച്ചതിന് ഉറഞ്ഞുതുള്ളി അര്‍ണബ് ഗോസ്വാമി രാഹുല്‍ ഈശ്വറിനോട്; സ്ത്രീകളെ ആക്രമിക്കുന്നവരാണോ ദൈവത്തിന്റെ അടുത്തേക്ക് പോകുന്നതെന്ന്   ****    ന്യൂയോര്‍ക്ക് ടൈംസ് ലേഖിക സുഹാസിനി രാജ് കോബ്ര പോസ്റ്റിന്റെ പ്രധാന പങ്കാളി; ആരുടേയും ശ്രദ്ധയില്‍ പെടാതെ ശബരിമലയിലെത്തിയത് വിവിധ ലക്ഷ്യങ്ങളോടെ   ****    ഫാന്‍സ് അസ്സോസിയേഷനുകള്‍ ഗുണ്ടാ സംഘങ്ങളെപ്പോലെ; ഏതു നിമിഷവും ആക്രമിക്കപ്പെട്ടേക്കാമെന്ന് പാര്‍‌വ്വതി   ****    ന്യൂയോര്‍ക്ക് ടൈംസ് ലേഖികയെ പത്തനം‌തിട്ടയിലേക്ക് മാറ്റി; പ്രതിഷേധക്കാര്‍ തനിക്കെതിരെ അസഭ്യങ്ങള്‍ പറഞ്ഞുവെന്ന്   ****    ശബരിമല കര്‍മ്മസമിതി ഹര്‍ത്താല്‍ അക്രമാസക്തമായി   ****   

ബോളിവുഡിലെ യുഗപുരുഷന്‍ ശശി കപൂര്‍ അന്തരിച്ചു; കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കോകിലാബെന്‍ ആശുപത്രിയിലായിരുന്നു അന്ത്യം

December 5, 2017

shashi_news_ബോളിവുഡ് നടനും നിര്‍മാതാവുമായ ശശി കപൂര്‍ (79) അന്തരിച്ചു. കരള്‍ രോഗത്തെത്തുടന്നു കോകിലാബെന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നടനും സംവിധായകനുമായ പൃഥ്വിരാജ് കപൂറിന്റെ ഇളയ മകനാണ്. പിതാവിന്റെ നാടകങ്ങളില്‍ ബാലതാരമായി അഭിനയം തുടങ്ങിയ ശശി കപൂര്‍, ‘കഭി കഭി’, ‘ശര്‍മീലി’, ‘പിഹല്‍താ ആസ്മാന്‍’ തുടങ്ങിയ സിനിമകളിലൂടെ താര പദവിയിലെത്തി. 160 ചിത്രങ്ങളില്‍ അഭിനയിച്ച അദ്ദേഹത്തിന് 2011 ല്‍ പത്മവിഭൂഷണും 2014 ല്‍ സമഗ്രസംഭാവനയ്ക്കുള്ള ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരവും നല്‍കി രാജ്യം ആദരിച്ചു.

ശശി കപൂറാണ് വിഖ്യാതമായ പൃഥ്വി തിയറ്റര്‍ എന്ന നാടക കമ്പനിക്കു രൂപം നല്‍കിയത്. മക്കളായ കുണാല്‍, കരന്‍, സഞ്ജന എന്നിവരാണു തിയറ്ററിന്റെ നടത്തിപ്പുകാര്‍. ഭാര്യ ബ്രിട്ടീഷുകാരിയും നാടകനടിയുമായിരുന്ന ജെന്നിഫര്‍ കെന്‍ഡല്‍ 1984 ല്‍ അന്തരിച്ചു. 1988 ല്‍ ഹോളിവുഡ് ചിത്രം ‘ദ് ഡിസീവേഴ്‌സി’ല്‍ അഭിനയിച്ചു. 1994 ല്‍ പുറത്തിറങ്ങിയ ‘മുഹാഫിസ്’ എന്ന സിനിമയിലെ അഭിനയത്തിനു ജൂറിയുടെ പ്രത്യേക പുരസ്‌കാരം ലഭിച്ചു. മുഹമ്മദ് അലി ജിന്നയുടെ ജീവിതം ആവിഷ്‌കരിച്ച 1998 ല്‍ ഇറങ്ങിയ ‘ജിന്ന’യിലാണ് അവസാനം അഭിനയിച്ചത്. ബോളിവുഡ് നായകന്‍മാരായിരുന്ന അന്തരിച്ച രാജ് കപൂര്‍, ഷമ്മി കപുര്‍ എന്നിവരുടെ ഇളയ സഹോദരനാണു ശശി കപുര്‍.

shashi-kapoor1കപൂര്‍ കുടുംബത്തിന് സ്വാധീനമുള്ള ഹിന്ദി സിനിമയില്‍ പുതിയ ശൈലിലിയുടെ വക്താവായിരുന്നു ശശി കപുര്‍. ‘ഒരു യുഗാന്ത്യം’ എന്നായിരുന്നു ശശി കപുറിന്റെ വേര്‍പാട് സ്ഥിരീകരിച്ച് മരുമകനും നടനുമായ രണ്‍ധീര്‍ കപൂറിന്റെ പ്രതികരണം. പിതാവ് പൃഥിരാജ് കപൂറിന്റെ നാടകങ്ങളില്‍ ബാല താരമായി അഭിനയിച്ചു തുടങ്ങിയ അദ്ദേഹം 1961 ല്‍ പുറത്തിറങ്ങിയ യാഷ് ചോപ്രയുടെ ‘ധര്‍മപുത്ര’ഹിലൂടെയാണ് സിനിമയില്‍ നായകനായി അരങ്ങേറിയത്. മൂത്ത സഹോദരന്‍ രാജ് കപൂറിനൊപ്പം ‘ആഗ്’ (1948), ‘ആവാര’ (1951) എന്നീ സിനിമകളില്‍ ബാല താരമായി മുഖം കാട്ടി. കപൂര്‍ കുടുംബത്തിന്റെ അഭിനയ ഫാക്ടറിയിലാണ് അദ്ദേഹത്തിന്റെ തുടക്കം. ബാലതാരമായി പല സിനിമകളില്‍ മുഖം കാട്ടിയെങ്കിലും അദ്ദേഹത്തിനു ക്യാമറയ്ക്കു പിന്നില്‍ നില്‍ക്കാനായിരുന്നു താല്‍പര്യം. അന്‍പതുകളില്‍ സഹസംവിധായകനെന്ന നിലയില്‍ രംഗത്തെത്തിയെങ്കിലും വലിയ വിജയമായില്ല.

തുടര്‍ന്നാണു നടനിലേക്കു ‘മടങ്ങിയത്’. 1970 നും എണ്‍പതിനും ഇടയില്‍ അഭിനയിച്ച ദീവാര്‍, കഭി കഭി, നമക് ഹലാല്‍, കാലാ പാന്തര്‍ എന്നിവയാണ് അഭിനയ പ്രതിഭ വെളിവാക്കുന്ന സിനിമകള്‍. ശശി കപൂര്‍ അഭിനയിച്ച ‘കാല്‍യുഗ്’, ‘ജുനൂണ്‍’ തുടങ്ങിയ സിനിമകള്‍ കാണാന്‍ ജനം ഇടിഞ്ഞു കയറി. 1980 കളില്‍ ജെയിംസ് ഐവറിയും ഇസ്മായില്‍ മര്‍ച്ചന്റ് എന്നിവരുമായി ചേര്‍ന്നു നിര്‍മിച്ച ‘ദ് ഹൗസ്‌ഹോള്‍ഡര്‍’, ”ഷെയ്ക്‌സ്പിയര്‍ വാലറ്റ്, ഹീറ്റ് ആന്‍ഡ് ഡസ്റ്റ്” തുടങ്ങിയവയിലൂടെ ബ്രിട്ടീഷ്, അമേരിക്കന്‍ സിനിമകളിലുമെത്തി. ബോളിവുഡ് അതി നാടകീയതയുടെ പിടിയിലായിരിക്കുമ്പോഴാണു ശശി കപുര്‍ കളം മാറ്റിയത്.

shashi-kapoor1-copy1980 ല്‍ രൂപീകരിച്ച ഫിലിം വാല എന്ന സ്വന്തം നിര്‍മാണ കമ്പനി ’36 ചൗറിങീ ലെയ്ന്‍’, ‘ജുനൂന്‍’, ‘വിജേത’, ‘ഉത്സവ്’, ‘കാല്‍യുഗ്’ തുടങ്ങിയ സിനിമകള്‍ക്കു ജന്മം നല്‍കി. ഷെയ്‌സ്പിയര്‍ നാടകങ്ങളില്‍ ഭ്രമിച്ച് ലോകം ചുറ്റുന്നതിനിടെയാണ് നടിയും തിയറ്റര്‍ മാനേജരുമായ ജെന്നിഫറിനെ കാണുന്നതും വിവാഹം കഴിച്ചതും. ഇവര്‍ ചേര്‍ന്നാണു പൃഥി തിയേറ്റര്‍ രൂപീകരിച്ചത്. വിഖ്യാത നടി ഫെലിസിറ്റി കെന്‍ഡലിന്റെ സഹോദരിയാണു ജെന്നിഫര്‍. 1984 ല്‍ ജെന്നിഫര്‍ അര്‍ബുദം ബാധിച്ചു മരിക്കുന്നതു വരെ പൃഥി തിയേറ്ററില്‍ ശശി കപൂര്‍ സജീവമായിരുന്നു.

സോവിയറ്റ് യൂണിയന്റെ സംരംഭമായ ‘അജൂബ’ എന്ന ചിത്രവും സംവിധാനം ചെയ്തു. പഴയകാല നായികമാരായ രാഖി, ശര്‍മിള ടാഗോര്‍, സീനത് അമന്‍, ഹേമാ മാലിനി, പര്‍വീണ്‍ ബാബി, മൗഷുമി ചാറ്റര്‍ജി തുടങ്ങിയ ഒട്ടുമിക്കവരുടെയും നായകനായി അഭിനയിച്ചു. രാഖിയുമൊത്തുള്ള ‘ശര്‍മീല’ അക്കാലത്തെ ബ്ലോക്ക് ബസ്റ്ററായി. ഭാര്യയുടെ മരണ ശേഷം അദ്ദേഹം സ്വഭാവ നടന്റെ റോളിലേക്ക് ഒതുങ്ങി.

1988 ലാണ് ജെയിംസ് ബോണ്ട് ചിത്രങ്ങളിലെ നായകനായിരുന്ന പിയേഴ്‌സ് ബ്രോസ്‌നാനുമൊത്ത് ‘ദ് ഡിസിവേഴ്‌സ്’ എന്ന സിനിമയില്‍ അഭിനയിച്ചത്. 61 സിനിമകളില്‍ ഒറ്റയാള്‍ നായകനായ ശശി കപൂര്‍ 55 സിനിമകളില്‍ ഒന്നിലധികം നായകന്‍മാര്‍ക്കൊപ്പവും അഭിനയിച്ചു. 21 സിനിമകളില്‍ സഹ നടനായും ഏഴെണ്ണത്തില്‍ അതിഥി താരവുമായി. ബോളിവുഡിലെ സൂപ്പര്‍ താരം അമിതാഭ് ബച്ചനുമൊത്ത് 12 സിനിമകളില്‍ നായകനായി. സഞ്ജീവ് കുമാറും ശശി കപൂറും നായകസ്ഥാനം പങ്കിടുന്ന സിനിമകളുമുണ്ടായി. പഴയകാല നായകന്‍മാരായ ധര്‍മേന്ദ്ര, ദേവാനന്ദ്, രാജേഷ് ഖന്ന, സഞ്ജീവ് കുമാര്‍ എന്നിവരുമായി സൗഹൃദം കാത്തുസൂക്ഷിക്കാന്‍ ശശി കപൂറിനായി. ഗായകരായ മുഹമ്മദ് റാഫി, കിഷോര്‍ കുമാര്‍, ലതാ മങ്കേഷ്‌കര്‍ എന്നിവരും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു. 1938 മാര്‍ച്ച് 18 നു പൃഥ്വിരാജ് കപൂറിന്റെയും രാംസാര്‍നി കപൂറിന്റെയും മകനായി പഴയ കൊല്‍ക്കത്തയിലാണു ജനനം. ബോളിവുഡിലെ തന്നെ അഭിനേതാക്കളായ രാജ് കപൂര്‍, ഷമ്മി കപൂര്‍, എന്നിവര്‍ സഹോദരന്മാരും കരണ്‍ കപൂര്‍, കുണാല്‍ കപൂര്‍, സഞ്ജന കപൂര്‍ എന്നിവര്‍ മക്കളുമാണ്. പൃഥിരാജിനു പിന്നാലെ ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം കപുര്‍ കുടുംബത്തിലെത്തിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.

shashi11 Sharmila-Tagore

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top