Flash News
റിപ്പോര്‍ട്ടറെ ആക്രമിച്ചതിന് ഉറഞ്ഞുതുള്ളി അര്‍ണബ് ഗോസ്വാമി രാഹുല്‍ ഈശ്വറിനോട്; സ്ത്രീകളെ ആക്രമിക്കുന്നവരാണോ ദൈവത്തിന്റെ അടുത്തേക്ക് പോകുന്നതെന്ന്   ****    ന്യൂയോര്‍ക്ക് ടൈംസ് ലേഖിക സുഹാസിനി രാജ് കോബ്ര പോസ്റ്റിന്റെ പ്രധാന പങ്കാളി; ആരുടേയും ശ്രദ്ധയില്‍ പെടാതെ ശബരിമലയിലെത്തിയത് വിവിധ ലക്ഷ്യങ്ങളോടെ   ****    ഫാന്‍സ് അസ്സോസിയേഷനുകള്‍ ഗുണ്ടാ സംഘങ്ങളെപ്പോലെ; ഏതു നിമിഷവും ആക്രമിക്കപ്പെട്ടേക്കാമെന്ന് പാര്‍‌വ്വതി   ****    ന്യൂയോര്‍ക്ക് ടൈംസ് ലേഖികയെ പത്തനം‌തിട്ടയിലേക്ക് മാറ്റി; പ്രതിഷേധക്കാര്‍ തനിക്കെതിരെ അസഭ്യങ്ങള്‍ പറഞ്ഞുവെന്ന്   ****    ശബരിമല കര്‍മ്മസമിതി ഹര്‍ത്താല്‍ അക്രമാസക്തമായി   ****   

ഗ്രാന്‍ഡ് കാനിയന്‍ യൂണിവേഴ്‌സിറ്റിയില്‍ 200ല്‍ പരം കോഴ്‌സുകള്‍ക്ക് ഫോമായിലൂടെ 15% ഡിസ്കൗണ്ട്

December 5, 2017 , വിനോദ് കൊണ്ടൂര്‍ ഡേവിഡ്

textgram_1512483086ചിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ ദേശീയ സംഘടനയായ ഫോമ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്), ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജനോപകാരപ്രദമായ ഒട്ടനവധി പ്രോജക്റ്റുകള്‍ ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്. ഫോമയുടെ 2012 -14 കാലഘട്ടത്തിലെ ജോര്‍ജ് മാത്യൂവിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി ഗ്രാന്‍ഡ് കാനിയന്‍ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്നു ആരംഭിച്ച ഫോമ ജി.സി.യു. പ്രോജക്റ്റു കൊണ്ട് ഏകദേശം മൂവായിരത്തില്‍‌പരം മലയാളി നഴ്സുമാര്‍ (ആര്‍.എന്‍) ഡിസ്കൗണ്ട് നിരക്കില്‍ ട്രാന്‍സിഷണല്‍ കോഴ്‌സെടുത്തു ബി.എസ്.എന്‍ ആയി.

ഫോമ-ജി.സി.യു. പ്രോജക്റ്റ് അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്തണമെന്ന ആഗ്രഹത്തിന്റെ അടിസ്ഥാനത്തിലുള്ള ചര്‍ച്ചകളുടെ ഫലമായി, ഗ്രാന്‍ഡ് കാനിയന്‍ യൂണിവേഴ്‌സിറ്റിയില്‍ (ജി.സി.യു.) ഇപ്പോഴുള്ള 200ല്‍ പരം കോഴ്‌സുകളിലും, ഫോമ അംഗസംഘടനകളിലെ അംഗങ്ങള്‍ക്ക് 15% ഡിസ്കൗണ്ടില്‍ ഇനി മുതല്‍ പഠിക്കുവാന്‍ സാധിക്കുന്ന പുതിയ പ്രോജക്റ്റിന്റെ ധാരണാ പത്രത്തില്‍ ഫോമയും ജി.സി.യുവും ഒപ്പു വെച്ചു.

ഫോമ-ജി.സി.യു. പ്രോജക്ടിനെക്കുറിച്ച് അറിയുവാനും അതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുവാനുമായി വിവിധ റീജയനുകളില്‍ നിന്നായി താഴെ പറയുന്ന പത്തോളം കോഓര്‍ഡിനേറ്റര്‍മാരെ ഫോമ തിരഞ്ഞെടുത്തിട്ടുണ്ട്.

ബെന്നി വാച്ചാച്ചിറ – ചിക്കാഗോ
ജിബി തോമസ് – ന്യൂജേഴ്‌സി
രേഖാ നായര്‍ – ന്യൂയോര്‍ക്ക്
ഫിലിപ്പ് ചാമത്തില്‍ – ഡാളസ്
ബാബു തെക്കേക്കര – ഹ്യൂസ്റ്റണ്‍
മെര്‍ലിന്‍ ഫ്രാന്‍സിസ് – ഡിട്രോയിറ്റ്
ചെറിയാന്‍ കോശി – ഫിലഡല്‍ഫിയ
ജെയിംസ് ഇല്ലിക്കല്‍ – ടാമ്പ (ഫ്ലോറിഡ)
ഷീല ജോസ് – മയാമി (ഫ്ലോറിഡ)
സാജു ജോസഫ് – സാന്‍ ഹൊസെ

ബിസിനസ് & മാനേജ്‌മെന്റ്, ക്രിമിനല്‍, പൊളിറ്റിക്‌സ് & സോഷ്യല്‍ സയന്‍സ്, എന്‍ജിനിയറിംഗ് & ടെക്‌നോളജി, മെഡിക്കല്‍ സ്റ്റഡീസ് & സയന്‍സ്, നഴ്സിംഗ് & ഹെല്‍ത്ത് കെയര്‍, പെര്‍ഫോമിംഗ് ആര്‍ട്ട്‌സ് & ക്രിയേറ്റീവ് ഡിസൈന്‍, സൈക്കോളജി & കൗണ്‍സലിംഗ്, ടീച്ചിംഗ് & സ്കൂള്‍ അഡ്മിനിസ്‌ട്രേഷന്‍, തിയോളജി & മിനിസ്ട്രി തടങ്ങി ഒട്ടനവധി കോഴ്‌സുകള്‍ക്ക് ഫോമാ ജി.സി.യു. കൂട്ടുകെട്ടുവഴി ഫോമാ അംഗ സംഘടനകളിലെ അംഗങ്ങള്‍ക്ക് 15% ഡിസ്കൗണ്ടില്‍ ലഭ്യമാകും.

ഫോമ ഈ കുറഞ്ഞ കാലംകൊണ്ട് ഒട്ടനവധി ജനോപകാരപ്രദമായ കാര്യങ്ങള്‍, പ്രത്യേകിച്ച് മലയാളികള്‍ക്കായി ചെയ്തിട്ടുണ്ട്. ഫോമ റീജണല്‍ കാന്‍സര്‍ സെന്റര്‍ പ്രോജക്റ്റ്, ഹാര്‍വ്വി ഡിസാസ്റ്റര്‍ റിലീഫ്, ഫോമ വിമെന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ കേരളത്തിലെ പത്ത് നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും പാലിയേറ്റീവ് കെയര്‍ സപ്പോര്‍ട്ട്, തുടങ്ങിയവ അവയില്‍ ചിലതു മാത്രം.

അതോടൊപ്പം 2018 ജൂണ്‍ 21 മുതല്‍ 24 വരെ ചിക്കാഗോയില്‍ വച്ചു നടക്കുന്ന 2018 ഫോമ അന്താരാഷ്ട്ര ഫാമിലി കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ നടന്നുവരികയാണ്. കണ്‍വന്‍ഷനു ഏഴ് മാസങ്ങള്‍ ബാക്കി നില്‍ക്കെ ആദ്യഘട്ടത്തില്‍ 250ല്‍ പരം ഫാമിലി രജിസ്‌ട്രേഷനുകളുമായി മുന്നേറുകയാണ് ടീം ഫോമാ.

രണ്ടാം ഘട്ട രജിസ്‌ട്രേഷന്‍ ജനുവരിയിലാണ് തുടങ്ങുന്നത്. ഫോമായുടെ 2018 കുടുംബ കണ്‍വന്‍ഷന്‍ മറ്റൊരു പൂരമാക്കുവാന്‍ വേണ്ടി ഈ പ്രവാസ ഭൂമിയിലെയും ജന്മനാട്ടിലെയും കലാസാംസ്കാരിക രാഷ്ട്രീയ മേഘലയിലെ ഒരു വന്‍ നിര തന്നെ അണിനിരന്നു കൊണ്ട് ചിരിയുടെയും ചിന്തയുടെയും വിനോദത്തിന്റെയും പ്രാര്‍ത്ഥനയുടെയും സര്‍ഗ സാന്നിദ്ധ്യം അറിയിക്കുന്നതാണെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

ഫോമയെക്കുറിച്ചും ഫോമ-ജി.സി.യു. പ്രോജക്ടിനെക്കുറിച്ചും കൂടുതല്‍ അറിയുവാനും, 2018 ഫോമ അന്താരാഷ്ട്ര ഫാമിലി കണ്‍വന്‍ഷനില്‍ രജിസ്റ്റര്‍ ചെയ്യുവാനും സന്ദര്‍ശിക്കുക: www.fomaa.net

ഗ്രാന്‍ഡ് കാനിയന്‍ യൂണിവേഴ്‌സിറ്റി കോഴ്‌സുകളെപ്പറ്റി അറിയുവാന്‍ സന്ദര്‍ശിക്കുക: https://www.gcu.edu

fomaa logo - Copy

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top