Flash News

ഇടതുപക്ഷ സര്‍ക്കാര്‍ സാമൂഹ്യനീതിയെ അട്ടിമറിക്കരുത്: കെ.വി സഫീര്‍ ഷാ

December 5, 2017 , മുസ്‌ലിഹ് പെരിങ്ങൊളം

FB_IMG_1512401502338[1]കോഴിക്കോട്: സാമ്പത്തിക സംവരണം നടപ്പിലാക്കി ഇടതുപക്ഷ സര്‍ക്കാര്‍ സാമൂഹ്യനീതിയെ അട്ടിമറിക്കരുതെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.വി സഫീര്‍ ഷാ. ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംലടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തികാവസ്ഥകളായിരുന്നില്ല, സാമുദായികാവസ്ഥകളായിരുന്നു സ്വീകാര്യരെയും തിരസ്ക്യതരെയും നിര്‍ണയിച്ചിരുന്നതെന്നും, ഇന്ത്യന്‍ സാമൂഹ്യഘടനയുടെ ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞവരായിരുന്നു ഭരണഘടന നിര്‍മാണത്തിന് ചുക്കാന്‍ പിടിച്ചതും. സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിന്ന സാമൂഹിക ജനവിഭാഗങ്ങളോട് ചരിത്രം ചെയ്ത വിവേചനങ്ങള്‍ക്കും അരിക്കുവത്കരണങ്ങള്‍ക്കും പ്രായശ്ചിത്തമായാണ് സംവരണം ഭരണഘടനയില്‍ ഇടം പിടിച്ചതെന്നും അദേഹം പറഞ്ഞു. പരിപാടിയില്‍ ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് നഈം ഗഫൂര്‍ അദ്ധ്യക്ഷത വഹിച്ചു.

സാമുദായിക സംവരണ വിരുദ്ധത സംഘ്‌പരിവാറിന്റെ മുഖമുദ്രയും സാമ്പത്തിക സംവരണം അവരുടെ പ്രഖ്യാപിത നയവുമാണെന്നും സാമ്പത്തിക സംവരണ വിഷയത്തില്‍ സംഘ്‌പരിവാര്‍ മുദ്രാവാക്യങ്ങള്‍ അതേപടി ഏറ്റു വിളിക്കുകയുമാണ് ഇടതു സര്‍ക്കാര്‍ ചെയ്യുന്നതെന്നും സാമൂഹിക പ്രവര്‍ത്തകന്‍ ഒ പി രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. ബഹുജന്‍ സമാജ്‌വാദി ജനറല്‍ കണ്‍വീനര്‍ രമേഷ് നന്മണ്ട, സാമൂഹിക പ്രവര്‍ത്തകന്‍ സുദീപ് കെ.എസ്, ഇന്ത്യന്‍ ദളിത് ഫെഡറേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് പി. ഭരതന്‍, എം.ഇ.എസ് ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ. ശമീം, എസ്.എന്‍.ഡി.പി എരഞ്ഞിപ്പാലം യൂണിയന്‍ സെക്രട്ടറി സി.പി കുമാരന്‍, നിയമ വിദ്യാര്‍ത്ഥി അമീന്‍ ഹസ്സന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് അസ്‌ലം ചെറുവാടി പരിപാടിയില്‍ സമാപനഭാഷണം നിര്‍വഹിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ ജനറല്‍ സെക്രട്ടറി സുഫാന ഇസ്ഹാഖ് സ്വാഗതവും, ജില്ലാ സെക്രട്ടറി ലബീബ് കായക്കൊടി നന്ദിയും പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top