Flash News
റിപ്പോര്‍ട്ടറെ ആക്രമിച്ചതിന് ഉറഞ്ഞുതുള്ളി അര്‍ണബ് ഗോസ്വാമി രാഹുല്‍ ഈശ്വറിനോട്; സ്ത്രീകളെ ആക്രമിക്കുന്നവരാണോ ദൈവത്തിന്റെ അടുത്തേക്ക് പോകുന്നതെന്ന്   ****    ന്യൂയോര്‍ക്ക് ടൈംസ് ലേഖിക സുഹാസിനി രാജ് കോബ്ര പോസ്റ്റിന്റെ പ്രധാന പങ്കാളി; ആരുടേയും ശ്രദ്ധയില്‍ പെടാതെ ശബരിമലയിലെത്തിയത് വിവിധ ലക്ഷ്യങ്ങളോടെ   ****    ഫാന്‍സ് അസ്സോസിയേഷനുകള്‍ ഗുണ്ടാ സംഘങ്ങളെപ്പോലെ; ഏതു നിമിഷവും ആക്രമിക്കപ്പെട്ടേക്കാമെന്ന് പാര്‍‌വ്വതി   ****    ന്യൂയോര്‍ക്ക് ടൈംസ് ലേഖികയെ പത്തനം‌തിട്ടയിലേക്ക് മാറ്റി; പ്രതിഷേധക്കാര്‍ തനിക്കെതിരെ അസഭ്യങ്ങള്‍ പറഞ്ഞുവെന്ന്   ****    ശബരിമല കര്‍മ്മസമിതി ഹര്‍ത്താല്‍ അക്രമാസക്തമായി   ****   

ആര്‍.കെ. നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ നടന്‍ വിശാല്‍ മത്സരിക്കും

December 6, 2017

vishaചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന ആര്‍കെ നഗര്‍ മണ്ഡലത്തിലേക്കുള്ള നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച നടന്‍ വിശാലിന്റെ പത്രിക അംഗീകരിച്ചു. തെറ്റായ വിവരം നല്‍കിയെന്ന പേരില്‍ ആദ്യം വിശാലിന്റെ പത്രിക തള്ളിയിരുന്നു. പിന്നീട് താരം റിട്ടേണിങ് ഓഫീസറുടെ ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തി. സമരത്തിനൊടുവില്‍ രാത്രിയോടെ പത്രിക അംഗീകരിക്കുകയായിരുന്നു.

പാര്‍ട്ടികളുടെ ഒന്നും പിന്തുണ ഇല്ലാതെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു വിശാലിന്റെ സ്ഥാനാര്‍ത്ഥിത്വം. നാമനിര്‍ദേശ പത്രിക അംഗീകരിക്കപ്പെട്ടതായും ആര്‍ കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും വിശാല്‍ പ്രതികരിച്ചു.തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ സന്തോഷം അറിയിച്ചുകൊണ്ട് വിശാല്‍ ട്വീറ്റും ചെയ്തിട്ടുണ്ട്.

നാമനിര്‍ദേശ പത്രികയില്‍ തന്നെ പിന്തുണയ്ക്കുന്നവര്‍ക്കു നേരെ ഭീഷണിയുണ്ടായെന്നു വ്യക്തമാക്കുന്ന ഫോണ്‍ സംഭാഷണം ഇന്നു വൈകുന്നേരം വിശാല്‍ പുറത്തുവിട്ടിരുന്നു. ജയലളിതയുടെ സഹോദരപുത്രി ദീപയുടെയും വിശാലിന്റെയുമാണ് നാമനിര്‍ദേശ പത്രിക സുക്ഷ്മപരിശോധനയില്‍ തള്ളിയത്.

തമിഴ് സിനിമാ ലോകത്ത് നിര്‍ണായക ശക്തിയായ നിര്‍മ്മാതാക്കളുടെ സംഘടനയുടെ നേതാവ് കൂടിയാണ് വിശാല്‍. രജനീകാന്തും കമല്‍ഹാസനുമൊക്കെ തങ്ങളുടെ രാഷ്ട്രീയം പരസ്യപ്പെടുത്തി പലപ്പോഴും രംഗത്തുവന്നിരുന്നെങ്കിലും ഒരിക്കല്‍ പോലും വിശാല്‍ അത്തരത്തിലൊരു നീക്കം നടത്തിയിരുന്നില്ല. അപ്രതീക്ഷിതമായിട്ടായിരുന്നു വിശാലിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.

തനിക്ക് ആര്‍കെ നഗറിന്റെ ശബ്ദമാകണമെന്നും മുഴുനീള രാഷ്ട്രീയ പ്രവര്‍ത്തകനാകാനല്ല, മറിച്ച് ജനങ്ങളുടെ പ്രതിനിധി ആകനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും വിശാല്‍ വ്യക്തമാക്കിയിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമുമാണ് തന്റെ പ്രചോദനം. താനിതുവരെ അരവിന്ദിനെ പരിചയപ്പെട്ടിട്ടില്ല. എന്നാല്‍ അദ്ദേഹം ജനങ്ങളുടെ നേതാവാണ്. ഒരിക്കലും ഒരു രാഷ്ട്രീയക്കാരനാകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും തനിക്ക് സാധാരണക്കാരനായാല്‍ മതിയെന്നുമായിരുന്നു തെരഞ്ഞെടുപ്പ് മത്സര രംഗത്തേക്ക് കടന്ന സാഹചര്യത്തെ വിശാല്‍ വിശദീകരിച്ചത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top