Flash News

സൈന്യത്തിനു നേരെ കല്ലെറിഞ്ഞ ആ പെണ്‍‌കുട്ടിയുടെ ജീവിതം മാറിമറിഞ്ഞു; അഫ്സാനും കൂട്ടുകാരികളും രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി

December 6, 2017 , സ്വന്തം ലേഖകന്‍

Afshan-Ashiq.-830x412ഡല്‍ഹി: ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിനു നേരെ കല്ലെറിഞ്ഞ പെണ്‍കുട്ടിയുടെ ജീവിതം തിരിച്ചറിവിന്റെ പാതയില്‍. താന്‍ ചെയ്തത് ശരിയായ നടപടിയല്ലെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങുമായുള്ള കൂടിക്കാഴ്ചയില്‍ യുവതി വ്യക്തമാക്കി. ജമ്മു കശ്മീരില്‍ പൊലീസും പ്രക്ഷോഭകരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ അഫ്‌സാന്‍ ആഷിഖ് പൊലീസിനെ കല്ലെറിയുന്ന ചിത്രം വ്യാപകമായ പ്രചാരം നേടി. നീല സല്‍വാര്‍ കമ്മീസണിഞ്ഞ്, ദുപ്പട്ടകൊണ്ട് മുഖം പാതിമറച്ച്, സ്‌കൂള്‍ ബാഗും തോളില്‍ തൂക്കി രോഷാകുലയായ അഫ്‌സാന്‍ സൈനികവാഹനത്തിനു നേരെ കല്ലെറിയുന്നതായിരുന്നു ചിത്രം.

ജമ്മു കശ്മീര്‍ വനിതാ ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ അഫ്‌സാന്‍ ഇന്നലെ ടീം അംഗങ്ങള്‍ക്കൊപ്പം ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെ സന്ദര്‍ശിച്ചു. ”പഴയ കാര്യങ്ങള്‍ ഓര്‍ക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. എന്റെ ജീവിതം മാറിക്കഴിഞ്ഞു. കല്ലെറിഞ്ഞ പെണ്‍കുട്ടി എന്നതിനെക്കാള്‍ ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ചവള്‍ എന്ന് അറിയപ്പെടാനാണ് എന്റെ ആഗ്രഹമെന്ന് അഫ്‌സാന്‍ പറയുന്നു.

കഴിഞ്ഞ ഏപ്രില്‍ 24ന് ഉണ്ടായ ഒരു സംഭവത്തെ തുടര്‍ന്നാണ് അഫ്‌സാന്‍ പൊലീസിനു നേരെ കല്ലെറിഞ്ഞത്. കോത്തി ബാഗിലെ സര്‍ക്കാര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് കൂട്ടുകാരികള്‍ക്കൊപ്പം പരിശീലന മൈതാനത്തേക്കു നടന്നു പോവുകയായിരുന്നു അഫ്‌സാന്‍. പെട്ടെന്നാണ് റോഡില്‍ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. അഫ്‌സാനും കൂട്ടുകാരികളും അതില്‍ പെട്ടുപോയി. ഒരു പൊലീസുകാരന്‍ അഫ്‌സാന്റെ കൂട്ടുകാരികളിലൊരാളെ അടിക്കുകയും ചെയ്തു. എന്തു ചെയ്യണമെന്നറിയാതെ ആദ്യം പകച്ചുനിന്ന അഫ്‌സാന്റെ കയ്യില്‍ കിട്ടിയത് ഒരു കല്ലാണ്.

”അപമാനിതയായിട്ടാണ് എനിക്കു തോന്നിയത്. പ്രതികരിക്കാതെ വയ്യ എന്ന് അപ്പോള്‍ തോന്നി. പിന്നെ ഒന്നും ഓര്‍ത്തില്ല, പോലീസിനു നേരെ കല്ലെറിഞ്ഞു. തന്റെ ധൈര്യം കണ്ട് മറ്റുള്ളവരും കല്ലേറില്‍ പങ്കെടുത്തു….പക്ഷേ, കല്ലെറിയുന്ന തരത്തിലുള്ള പ്രതിഷേധങ്ങളൊന്നും കശിമീരിലെ പ്രശ്‌നത്തിനു പരിഹാരമല്ല എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു..”

ഇന്നലെ മന്ത്രിയോടും അഫ്‌സാനും കൂട്ടുകാരികളും സംസാരിച്ചത് കശ്മീരിനെക്കുറിച്ചു തന്നെ. സംസ്ഥാനത്ത് മതിയായ സ്‌പോര്‍ട്‌സ് സൗകര്യങ്ങളിലില്ല എന്ന താരങ്ങളുടെ പരാതികേട്ട രാജ്‌നാഥ് സിങ് ഉടനെ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ വിളിക്കുകയും ചെയ്തു. അരമണിക്കൂര്‍ മന്ത്രിയോടൊപ്പം ചെലവഴിച്ചതിനുശേഷം സന്തോഷത്തോടെ മടങ്ങുമ്പോള്‍ അഫ്‌സാന്‍ തന്റെ സ്വപ്‌നമായി പറഞ്ഞത് ‘ഇന്ത്യക്കായി കളത്തില്‍ ഇറങ്ങി കളിക്കണം’. അതിന് ജനങ്ങള്‍ ഒറ്റക്കെട്ടായി തന്നെ പിന്തുണയ്ക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top