Flash News
റിപ്പോര്‍ട്ടറെ ആക്രമിച്ചതിന് ഉറഞ്ഞുതുള്ളി അര്‍ണബ് ഗോസ്വാമി രാഹുല്‍ ഈശ്വറിനോട്; സ്ത്രീകളെ ആക്രമിക്കുന്നവരാണോ ദൈവത്തിന്റെ അടുത്തേക്ക് പോകുന്നതെന്ന്   ****    ന്യൂയോര്‍ക്ക് ടൈംസ് ലേഖിക സുഹാസിനി രാജ് കോബ്ര പോസ്റ്റിന്റെ പ്രധാന പങ്കാളി; ആരുടേയും ശ്രദ്ധയില്‍ പെടാതെ ശബരിമലയിലെത്തിയത് വിവിധ ലക്ഷ്യങ്ങളോടെ   ****    ഫാന്‍സ് അസ്സോസിയേഷനുകള്‍ ഗുണ്ടാ സംഘങ്ങളെപ്പോലെ; ഏതു നിമിഷവും ആക്രമിക്കപ്പെട്ടേക്കാമെന്ന് പാര്‍‌വ്വതി   ****    ന്യൂയോര്‍ക്ക് ടൈംസ് ലേഖികയെ പത്തനം‌തിട്ടയിലേക്ക് മാറ്റി; പ്രതിഷേധക്കാര്‍ തനിക്കെതിരെ അസഭ്യങ്ങള്‍ പറഞ്ഞുവെന്ന്   ****    ശബരിമല കര്‍മ്മസമിതി ഹര്‍ത്താല്‍ അക്രമാസക്തമായി   ****   

ട്രോളര്‍മാര്‍ ഖുശ്ബുവിന്റെ പിന്നാലെ; ചുട്ട മറുപടിയുമായി ഖുശ്ബു

December 6, 2017

kushbooതങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ പറയുന്നവരുടെ മതവും ജാതിയും രാഷ്ട്രീയവും ചികഞ്ഞ് നോക്കി സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കുന്ന ചിലരുണ്ട്. കോണ്‍ഗ്രസ് നിയുക്ത അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, തമിഴ് നടന്‍ വിജയ്, മാധ്യമ പ്രവര്‍ത്തക ഷാനി പ്രഭാകര്‍ തുടങ്ങിയവര്‍ ഇതിന്റെ ഇരകളായവരാണ്. അക്കൂട്ടത്തില്‍ ഖുഷ്ബുവിനെയും വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചിലര്‍.

ഖുഷ്ബു ആളുകളെ പറ്റിക്കുകയാണെന്നും ഖുഷ്ബുവിന്റെ യഥാര്‍ത്ഥ പേര് നഖദ് ഖാന്‍ എന്നാണെന്നും അഹിന്ദുവായത് കൊണ്ടാണ് ഖുഷ്ബു നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതെന്നുമായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രചരണങ്ങള്‍. നിരവധി ട്രോളുകള്‍ ഇതിനെ കുറിച്ച് വരികയും ചെയ്തു.

ഇത്തരം പ്രചരണങ്ങള്‍ക്ക് ചുട്ട മറുപടിയുമായി ഇപ്പോള്‍ ഖുഷ്ബു തന്നെ രംഗത്തെത്തിയിരിക്കുകയാണ്. എന്റെ പേര് ഖാന്‍ എന്ന് തന്നെയാണ് അതിനിപ്പോള്‍ എന്താണ് എന്ന് ഖുഷ്ബു ചോദിക്കുന്നു. ട്വിറ്ററിലൂടെയായിരിന്നു ഖുഷ്ബുവിന്റെ പ്രതികരണം.

‘എന്നെ കുറിച്ചുള്ള വലിയ ഒരു കണ്ടുപിടുത്തം ട്രോളുകളായി കണ്ടു. എന്റെ പേര് നാഖത് ഖാന്‍ ആണെന്ന്. വിഡ്ഢികളെ എന്റെ അച്ഛനും അമ്മയും ഇട്ട പേരാണ് അത്. അതെ ഞാന്‍ ഖാന്‍ തന്നെയാണ, അതില്‍ എന്താണ് തെറ്റ്. മണ്ടന്‍മാരെ എഴുന്നേല്‍ക്കൂ. നിങ്ങള്‍ ഇപ്പോഴും നാല്‍പ്പത്തി ഏഴ് വര്‍ഷം പിറകിലാണ്’ എന്നായിരുന്നു ഖുഷ്ബുവിന്റെ ട്വീറ്റ്.

ട്രോളന്‍മാരുടെ ആരോപണത്തിന് മറുപടിയായി വന്ന ഖുശ്ബുവിന്റെ ട്വീറ്റ്, സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. തമിഴ്, തെലുങ്ക്, മലയാളം, കന്നട തുടങ്ങിയ എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലുമായി 200ഓളം ചിത്രങ്ങളില്‍ അഭിനയിച്ച ഖുശ്ബിന്റെ ഭൂതകാലം തമിഴ്‌നാട്ടുകാര്‍ക്കെല്ലാം സുപരിചിതമാണ്. ഖുശ്ബു പാകിസ്താനിയാണെന്ന് അടക്കമുള്ള ട്വീറ്റുകളും വന്നിട്ടുണ്ടായിരുന്നു. നടിയോട് അനുഭാവം പ്രകടിപ്പിച്ചും നിരവധി പേര്‍ രംഗത്തെത്തി.

മുംബൈയിലെ ഒരു മുസ്‌ലിം കുടുംബത്തിലാണ് ജനിച്ചത്. നഖാത് ഖാന്‍ എന്നായിരുന്നു പേരെങ്കിലും സിനിമയിലെത്തിയപ്പോള്‍ പേര് മാറ്റി ഖുശ്ബു എന്നാക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ ദേശീയ വക്താവായ ഖുശ്ബുവിനെ ഇതാദ്യമായല്ല എതിര്‍പാര്‍ട്ടി അനുഭാവികള്‍ മതത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കുന്നത്. ഇതിനെതിരെയാണ് ഇപ്പോള്‍ നടി തന്നെ രംഗത്ത് എത്തിയിരിക്കുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top