Flash News

സുപ്രീം കോടതി നിയോഗിച്ച വിനോദ് റായി കമ്മീഷന്‍ വനിതാ ഐ.പി.എല്‍ ആരംഭിക്കാന്‍ തീരുമാനിച്ചു

December 6, 2017

women-cricketഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഏറ്റവും ആവേശപൂര്‍വ്വം സ്വീകരിക്കുന്ന ടൂര്‍ണമെന്റാണ് ഐ.പി.എല്‍. വിരാട് കൊഹ്‌ലിയും ധവാനും രോഹിതും ധോണിയും പലടീമുകളിലായി പരസ്പരം ഏറ്റുമുട്ടുമ്പോള്‍ ആരാധകരും പല നിറങ്ങള്‍ക്ക് കീഴില്‍ ക്രിക്കറ്റെന്ന വികാരവുമായി അണിനിരക്കാറുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റില്‍ പുരുഷ താരങ്ങള്‍ക്ക് ലഭിക്കുന്ന പരിഗണനയുടെ പകുതി പോലും വനിതാ ക്രിക്കറ്റില്‍ ലഭിക്കുന്നില്ലെങ്കിലും 2017 ലെ വനിതാ ഐ.സി.സി വേള്‍ഡ് കപ്പിനു പിന്നാലെ ഇന്ത്യന്‍ വനിതാ താരങ്ങളുടെ ജനപ്രീതി ഉയര്‍ന്നിരുന്നു. ആദ്യമൊന്നും ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന ടീം കീരിടത്തിനു അരികില്‍ എത്തുമ്പോഴേക്ക് ടീമംഗങ്ങള്‍ ക്രിക്കറ്റാരാധകരുടെ നെഞ്ചിലും പതിഞ്ഞിരുന്നു.

മിതാലി രാജും സ്മൃതി മന്ദാനയും ഹര്‍മന്‍ പ്രീത് കൗറും ഇന്ത്യന്‍ ടീമിന്റെ ഐക്കോണിക് താരങ്ങളായതിനു പിന്നാലെ സുപ്രീംകോടതി നിയോഗിച്ച വിനോദ് റായി കമ്മീഷന്‍ വനിതാ ഐ.പി.എല്‍ ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. 2018 മുതലാകും ടൂര്‍ണ്ണമെന്റ് ആരംഭിക്കുക.

പുരുഷ ടീമിനു കൂടുതല്‍ മത്സരം ലഭിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് കൂടുതല്‍ സമ്പാദിക്കുന്നതെന്നും പറയുന്ന വിനോദ് റായി വനിതാ ക്രിക്കറ്റ് ടീമിനും സമാനമായ അവസരങ്ങള്‍ നല്‍കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പറഞ്ഞു. സമീപഭാവിയില്‍ തന്നെ ഇരു ടീമുകളും തുല്ല്യ പ്രാധാനത്തില്‍ എത്തുമെന്നും വിനോദ് റായി പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top