Flash News

കാനഡയില്‍ നിര്യാതനായ മലയാളി അധ്യാപകന്റെ പൊതുദര്‍ശനം ഡിസംബര്‍ 7 ന്

December 6, 2017 , പി.പി. ചെറിയാന്‍

Abraham-Leo-ബ്രാം‌പ്ടന്‍ (കാനഡ): വാഹനാപടകത്തില്‍ മരണമടഞ്ഞ മലയാളിയും, സെന്റ് ജോണ്‍ ബോസ്‌കോ എലിമെന്ററി സ്‌കൂള്‍ അദ്ധ്യാപകനുമായ ലിയൊ അബ്രഹാമിന്റെ (42) പൊതുദര്‍ശനം ഡിസംബര്‍ 7 ന്.

കാഞ്ഞാര്‍ പിണക്കാട്ട് അബ്രഹാമിന്റെ മകനാണ് ലിയൊ. ഭാര്യ സോണിയ മൊളപറമ്പില്‍ ജോസഫിന്റേയും, സിസ്സിലിയുടേയും മകളാണ്. മക്കള്‍- ഔവ്വന്‍, ഇയ്യാന്‍, സെബാസ്റ്റ്യന്‍, ഈതന്‍.

പൊതു ദര്‍ശനം:- ഇഗന്‍ ഫ്യൂണറല്‍ ഹോം (Egan Funeral Home), സ്ഥലം: 203 ക്യൂന്‍ സ്ട്രീറ്റ് സൗത്ത് ബോള്‍ട്ടന്‍.

സമയം:- ഡിസംബര്‍ 7 വ്യാഴം വൈകിട്ട് 5 മുതല്‍

സംസ്‌ക്കാര ശുശ്രൂഷ

സ്ഥലം: സെന്റ് ലിയൊനര്‍ഡ്‌സ് പാരിഷ്,187, കോണെസ്റ്റ്‌ഗൊ ഡ്രൈവ്, ബ്രാംപ്റ്റന്‍.

സമയം: ഡിസംബര്‍ 8 വെള്ളി രാവിലെ 11 മുതല്‍ തുടര്‍ന്ന് സെന്റ് ജോണ്‍ സെമിത്തേരിയില്‍ മൃതദേഹം സംസ്‌ക്കരിക്കും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top