Flash News

ഹ്രസ്വചിത്രം “എറാ’ അരങ്ങിലേക്ക്

December 6, 2017 , ജോയിച്ചന്‍ പുതുക്കുളം

ERA_pic1ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലെ ഒരു കൂട്ടം യുവകലാകാരന്മാരുടെ നേത്യത്വത്തില്‍ കേസ്സിയ വിഷ്വല്‍ പ്രൊഡക്ഷന്‍ യു എസ് എ അണിയിച്ചൊരുക്കുന്ന ഹ്രസ്വചിത്രം “എറാ’ ഉടന്‍ പ്രദര്‍ശനത്തിനെത്തുന്നു. യുവകവയിത്രിയും കഥാക്യത്തുമായ സോയ നായര്‍ കഥയും തിരക്കഥയും സംവിധാനവും ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹകന്‍ പ്രശസ്ത സിനിമാ സംവിധായകന്‍ രാജീവ് അഞ്ചലിന്റെ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ചിട്ടുള്ള, ഈ വര്‍ഷത്തെ ഇന്ത്യ പ്രസ് ക്ലബ്ബ് എക്‌സലന്റ് വീഡിയോഗ്രാഫര്‍ അവാര്‍ഡ് കിട്ടിയ സജു വര്‍ഗീസ് ആണ്.

ജസ്റ്റിന്‍ ജോസ്, സൂരജ് ദിനമണി, ജോര്‍ജ് ഓലിക്കല്‍, അഷിതാ ശ്രീജിത്ത് എന്നിവര്‍ മുഖ്യകഥാപാത്രങ്ങളായി എത്തുന്ന ഹ്രസ്വചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.. ഡിസംബര്‍ 29-നു റിലീസ് ചെയ്യുവാനിരിക്കുന്ന ഈചിത്രത്തിന്റെ ഗാനരചന സോയ നായരും, സംഗീതം ഷൈന്‍ ഹരിദാസും, മനോഹരമായി ഈ ഗാനം ആലപിച്ചിരിക്കുന്നത് ഫിലാഡല്‍ഫിയായിലെ യുവഗായിക ശ്രീദേവി അജിത്കുമാറും ആണു. സൗണ്ട് റെക്കോര്‍ഡിംഗ് & ബാക്ക്ഗ്രൗണ്ട് മ്യൂസിക് ചെയ്തിരിക്കുന്നത് വിജു ജേക്കബ് ആണ്.

മാറുന്ന കാലഘട്ടങ്ങളില്‍ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്ന ടെക്‌നോളജി മനുഷ്യന്റെ ഓര്‍മ്മശക്തിയെ കീഴ്‌പ്പെടുത്തുന്നതിനെ ആധാരമാക്കിയുള്ള ഈ ചിത്രം സമൂഹത്തിനു ഒരുനല്ല സന്ദേശവുമായാണു എത്തുന്നത്.

ERA_pic2

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top