Flash News

ഓഖി ചുഴലിക്കാറ്റ്; മുന്നറിയിപ്പു നല്‍കുന്നതില്‍ അനാസ്ഥ കാണിച്ചെന്ന് മനുഷ്യാവകാശ കമ്മീഷന്‍; മുഖ്യമന്ത്രി ഗവര്‍ണ്ണറെ കണ്ടു; ഡിസംബര്‍ എട്ടിന് സര്‍‌വ്വ കക്ഷി യോഗം

December 6, 2017

Governor-Pinarayi.jpg.image_.784.410തിരുവനന്തപുരം∙ ഓഖി ചുഴലിക്കാറ്റു സംബന്ധിച്ച് യഥാസമയം മുന്നറിയിപ്പു നൽകിയില്ലെന്നു മനുഷ്യാവകാശ കമ്മിഷന്റെ വിമർശനം. കേന്ദ്ര– സംസ്ഥാന ഏജൻസികൾക്കു നേരെയാണ് കമ്മിഷന്‍ വിമർശനമുന്നയിച്ചത്. വിശദീകരണം ആവശ്യപ്പെട്ട് പൊലീസ്, കാലാവസ്ഥ, ഫിഷറീസ് വകുപ്പുകൾക്കു മനുഷ്യാവകാശ കമ്മിഷൻ നോട്ടിസ് അയച്ചു. ചുഴലിക്കാറ്റു മൂലമുണ്ടായ പ്രശ്നങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ആർക്കും ഒഴിഞ്ഞു മാറാനാകില്ല. നോട്ടിസിന് ഒരു മാസത്തിനകം വിശദീകരണം നൽകണമെന്നും കമ്മിഷൻ അറിയിച്ചു.

ഒാഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ പി.സദാശിവത്തെ കണ്ടു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നടപടികളും മുഖ്യമന്ത്രി ഗവര്‍ണറോട് വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനം തന്‍റെ ക്ഷണപ്രകാരമാണെന്ന് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു. മന്ത്രിസഭായോഗം തീരുമാനിച്ച നഷ്ടപരിഹാര പാക്കേജിന്‍റെ വിശദാംശങ്ങള്‍ അടക്കം മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു.

അതേസമയം ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾ ഉൾപ്പെടെ ചർച്ച ചെയ്യാൻ വെള്ളിയാഴ്ച സർക്കാർ സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്. മൂന്നു മണിക്ക് തിരുവനന്തപുരത്താണു യോഗം. ചുഴലിക്കാറ്റിനെ തുടർന്നുള്ള രക്ഷാപ്രവർത്തനവും പുരോഗതിയും പുനരധിവാസവും യോഗം ചർച്ച ചെയ്യും.

ഓഖി ദുരന്തത്തിൽ പ്രതികരണവുമായി കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ(കെസിബിസി) രംഗത്തെത്തി. സമയോചിതമായ ഇടപെടലുണ്ടായിരുന്നെങ്കിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം കുറയ്ക്കാമായിരുന്നുവെന്ന് കെസിബിസി പറഞ്ഞു. കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ഇപ്പോൾ ഉണർന്നു പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ട്. സർക്കാർ ദുരിതാശ്വാസം പ്ര്യാപിച്ചാൽ മാത്രം പോരാ, സമയപരിധിക്കുള്ളിൽ കൊടുത്തുതീർക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top