Flash News

ജിഷ കൊലക്കേസില്‍ അന്തിമ വാദം പൂര്‍ത്തിയായി; ശിക്ഷ അടുത്ത ചൊവ്വാഴ്ച വിധിക്കും

December 6, 2017

jishaകൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ ചൊവ്വാഴ്ച ശിക്ഷാ വിധിയുണ്ടാകും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കേസിന്റെ വിചാരണ പൂര്‍ത്തിയായി. നവംബര്‍ 21 നാണ് കോടതിയില്‍ അന്തിമ വാദം ആരംഭിച്ചത്. അസം സ്വദേശിയായ അമീറുല്‍ ഇസ്ലാമാണ് കേസിലെ ഏകപ്രതി.

നവംബര്‍ ഒന്നിന് അമീറുലിനെ കോടതി നേരിട്ട് ചോദ്യം ചെയ്തിരുന്നു. രണ്ട് ദിവസമെടുത്താണ് വിചാരക്കോടതിയെ ഇയാളെ ചോദ്യം ചെയ്തത്.

2016 ഏപ്രിൽ 28നാണ് പെരുമ്പാവൂർ സ്വദേശിനിയും നിയമ വിദ്യാർത്ഥിനിയുമായ ജിഷയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇരിങ്ങോൽ കനാല്‍ പുറമ്പോക്കിലെ ഒറ്റമുറി വീടിനുള്ളില്‍ വച്ച് ജിഷയെ അസം സ്വദേശി അമീറുള്‍ ഇസ്ലാം അതിക്രൂരമായി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

അന്വേഷണ സംഘാംഗങ്ങള്‍, പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍, ഫോറന്‍സിക്, ഡിഎന്‍എ വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെടെ 100 സാക്ഷികളെ വിസ്തരിച്ചു. ഇതില്‍ 15 പേര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. 290 രേഖകള്‍ ഹാജരാക്കി. 36 തൊണ്ടി മുതലുകളാണ് പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറിയത്. ജിഷയുടെ അച്ഛന്‍ പാപ്പു മരിച്ചതിനാല്‍ സാക്ഷിപട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top