Flash News

ഫോമാ വനിതാ പ്രതിനിധിയായി ഡോക്ടര്‍ സിന്ധു പിള്ളയെ നാമനിര്‍ദ്ദേശം ചെയ്തു

December 6, 2017

IMG_1736ഫോമയുടെ അടുത്ത ദേശീയ കമ്മറ്റിയിലേക്ക് വനിതാ പ്രതിനിധി സ്ഥാനത്തേക്ക് ഡോക്ടര്‍ സിന്ധു പിള്ളയും. കഴിഞ്ഞ 20 വര്‍ഷങ്ങളായി കാലിഫോര്‍ണിയയില്‍ താമസിക്കുന്ന സിന്ധു പിള്ള ശിശുരോഗ വിഭാഗം ഡോക്ടറാണ്. മരിയാട്ടയില്‍ ഇന്‍ലന്‍ഡ് പീഡിയാട്രിക്സ് എന്ന പേരില്‍ രണ്ട് സ്ഥാപനങ്ങള്‍ നടത്തിവരുന്ന ഡോ. സിന്ധു ഏവര്‍ക്കും വളരെ സുപരിചിതയാണ്. നര്‍ത്തകി, ഗായിക എന്നീ നിലകളിലും തന്റെ കഴിവ് തെളിയിച്ച വ്യക്തി കൂടിയാണ്. ഓള്‍ കേരള മെഡിക്കല്‍ ഗ്രാജ്വേറ്റ്സ് (AKMG) സംഘടനയുടെ നേതൃനിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്നും MBBS കഴിഞ്ഞു അമേരിക്കയില്‍ എത്തിയ ഡോ. സിന്ധു 1995 ല്‍ ചിക്കാഗോയില്‍ നിന്നും പീഡിയാട്രിക്സ് എംഡി നേടി. മൂന്ന് വര്‍ഷം ചിക്കാഗോയില്‍ ജോലി ചെയ്ത ശേഷം 1998 ല്‍ മരിയാട്ട കാലിഫോര്‍ണിയില്‍ സ്ഥിരതാമസമായി. ലോമ ലിന്‍ഡ ആശുപത്രിയില്‍ പീഡിയാട്രിക് വിഭാഗം മേധാവിയായും റാഞ്ചോ സ്‌പ്രിംഗ്സ് ആശുപത്രിയില്‍ വൈസ് പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചു വരുന്നു.

ഇപ്പോള്‍ ഫോമാ വനിതാ ഫോറം ലോസ് ആഞ്ചലസ് കോ ഓര്‍ഡിനേറ്റര്‍ ആണ്. വെസ്റ്റേണ്‍ റീജിയന്‍ ഐക്യകണ്ഠമായി എടുത്ത തീരുമാനത്തില്‍, ഡോ. സിന്ധു പിള്ളയെ വനിതാ പ്രതിനിധിയായി നാമനിര്‍ദ്ദേശം ചെയ്തു. ഡോ. സിന്ധു പിള്ളയെ പോലെ കഴിവുള്ളവര്‍ സംഘടനക്ക് ശക്തി പകരും എന്നതില്‍ സംശയമില്ലെന്ന് വെസ്റ്റേണ്‍ റീജിയന്‍ നേതാക്കള്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു.

റീജിയണല്‍ വൈസ് പ്രസിഡന്റ് റോഷന്‍ (പോള്‍ ജോണ്‍), നാഷണല്‍ കമ്മറ്റിയംഗം സാജു ജോസഫ്, ജോസഫ് ഔസോ, നാഷണല്‍ ഉപദേശക സമതി വൈസ് ചെയര്‍മാന്‍ വിന്‍സന്റ് ബോസ് മാത്യു, പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ കൌണ്‍സില്‍ സെക്രട്ടറി പന്തളം ബിജു തോമസ്, റിജിയണല്‍ ചെയര്‍മാന്‍ സാം ഉമ്മന്‍, വുമണ്‍സ് ഫോറം റീജിയണല്‍ ചെയര്‍പെഴ്സണ്‍ ഡോ. സിന്ധു പിള്ള, ജോയിന്റ് സെക്രട്ടറി സുജ ഔസോ, കണ്‍‌വീനര്‍ ബീന നായര്‍, ഫോമാ മുന്‍ ജോയിന്റ് സെക്രട്ടറി റെനി പൗലോസ്, മുന്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് റ്റോജോ തോമസ്, സോദരന്‍ വര്‍ഗീസ് (കല), സിജില്‍ പാലയ്കലോടി (സര്‍ഗ്ഗം), ജോസ് വടകര (അരിസോണ) എന്നീ ഫോമാ വെസ്റ്റേണ്‍ റീജിയന്‍ നേതാക്കള്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top