Flash News
റിപ്പോര്‍ട്ടറെ ആക്രമിച്ചതിന് ഉറഞ്ഞുതുള്ളി അര്‍ണബ് ഗോസ്വാമി രാഹുല്‍ ഈശ്വറിനോട്; സ്ത്രീകളെ ആക്രമിക്കുന്നവരാണോ ദൈവത്തിന്റെ അടുത്തേക്ക് പോകുന്നതെന്ന്   ****    ന്യൂയോര്‍ക്ക് ടൈംസ് ലേഖിക സുഹാസിനി രാജ് കോബ്ര പോസ്റ്റിന്റെ പ്രധാന പങ്കാളി; ആരുടേയും ശ്രദ്ധയില്‍ പെടാതെ ശബരിമലയിലെത്തിയത് വിവിധ ലക്ഷ്യങ്ങളോടെ   ****    ഫാന്‍സ് അസ്സോസിയേഷനുകള്‍ ഗുണ്ടാ സംഘങ്ങളെപ്പോലെ; ഏതു നിമിഷവും ആക്രമിക്കപ്പെട്ടേക്കാമെന്ന് പാര്‍‌വ്വതി   ****    ന്യൂയോര്‍ക്ക് ടൈംസ് ലേഖികയെ പത്തനം‌തിട്ടയിലേക്ക് മാറ്റി; പ്രതിഷേധക്കാര്‍ തനിക്കെതിരെ അസഭ്യങ്ങള്‍ പറഞ്ഞുവെന്ന്   ****    ശബരിമല കര്‍മ്മസമിതി ഹര്‍ത്താല്‍ അക്രമാസക്തമായി   ****   

ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറി ഒമാനില്‍ പ്രകാശനം ചെയ്തു

December 6, 2017 , മീഡിയ പ്‌ളസ്

GBCD 2017 OMAN RELEASEമസ്‌കത്ത് : ലോകത്തിലെ ഏറ്റവും ഭാരം കൂടിയ ബിസിനസ് ഡയറക്ടറിയുമായി മീഡിയ പ്‌ളസ് രംഗത്ത്. പരസ്യ വിപണന രംഗത്തും ഈവന്റ് മാനേജ്‌മെന്റ് രംഗത്തും പുതുമകള്‍ സമ്മാനിച്ച് ഖത്തര്‍ അസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയ പ്‌ളസ് ലോകത്ത് തന്നെ ഏറ്റവും ഭാരം കൂടിയ ഡയറക്ടറി പ്രസിദ്ധീകരിച്ച് ശ്രദ്ധേയമാകുന്നു. ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനൊന്നാമത് പതിപ്പാണ് ലോക റെക്കാര്‍ഡ് സ്്ഥാപിച്ചത്. വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ സ്‌മോള്‍ ആന്റ് മീഡിയം സംരംഭകരെ കോര്‍ത്തിണക്കുന്ന ഡയറക്ടറിയുടെ പ്രകാശനം മസ്‌ക്കത്തില്‍ വെച്ച് നടന്നു. പ്രമുഖ ഒമാനി യുവ സംരംഭകനും ഡ്രീം മീഡിയ പ്രൊഡക്ഷന്‍സ് ചെയര്‍മാനുമായ മാസിന്‍ ഖമീസ് അല്‍ ബലൂഷി പ്രകാശനം ചെയ്തു. ചടങ്ങില്‍ മീഡിയ പ്‌ളസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര അദ്ധ്യക്ഷത വഹിച്ചു. സൈഫുദ്ധീന്‍ സി.കെ, ഷിലിന്‍ പൊയ്യാറ, റഹ്മത്തുല്ല മഗ്‌റബി സംബന്ധിച്ചു.

ഒമാനിലെ മാര്‍ക്കറ്റിംഗും ബിസിനസ് സപ്പോര്‍ട്ട് ചെയ്യുന്നത് പ്രമുഖ അഡ്വര്‍ട്ടൈസിംഗ് കമ്പനിയായ ജി.ഐ.സി ഈവന്റ്‌സ് ആന്റ് അഡ്വര്‍ട്ടൈസിംഗാണ് ഗള്‍ഫ് പരസ്യ വിപണിയില്‍ ഉപഭോക്താക്കള്‍ക്ക് സംരംഭകരുമായി നേരിട്ട് ബന്ധപ്പെടുവാന്‍ അവസരമൊരുക്കി 2007ല്‍ 282 പേജുകളുമായി തുടങ്ങിയ ഡയറക്ടറി ഓരോ വര്‍ഷവും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സജീവ പങ്കാളിത്തത്തോടെ വളരെ വേഗത്തിലാണ് ഉപഭോക്താക്കളുടെയും സംരംഭകരുടെയും ഇടയില്‍ സ്വീകാര്യത നേടിയത്. എത് മേഖലയിലും അനുകരണങ്ങള്‍ ഒഴിവാക്കുകയും പുതുമകള്‍ അവതരിപ്പിക്കുകയും ചെയ്യുമ്പോള്‍ പൊതുസമൂഹം സ്വീകരിക്കുമെന്നതാണ് ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ വിജയം തെളിയിക്കുന്നത്.

വിവിധ ഭാഷകളില്‍ നിരവധി ഡയറക്ടറികളും ഓണ്‍ലൈന്‍ സൈറ്റുകളും സജീവമായ കാലത്താണ് ഉപഭോക്താവും സംരംഭകരും തമ്മില്‍ നേരിട്ട് ബന്ധം സ്ഥാപിക്കുവാന്‍ സഹായകമായ ഡയറക്ടറി എന്ന ആശയവുമായി 2006ല്‍ മീഡിയപ്‌ളസ് ടീം രംഗത്തു വന്നത്. പല കോണുകളില്‍ നിന്നും ഇത്തരമൊരു പ്രസിദ്ധീകരണത്തിന്റെ പ്രസക്തിയെക്കുറിച്ച് ആശങ്കകളുയര്‍ന്നെങ്കിലും തികഞ്ഞ ആത്മവിശ്വാസത്തോടെ ഗോദയിലേക്കിറങ്ങിയ മീഡിയപ്‌ളസിനെ ഖത്തറിലെ ബിസിനസ് സമൂഹം അംഗീകരിക്കുകയും പിന്തുണക്കുകയും ചെയ്തു. ഓരോ വര്‍ഷവും ഡയറക്ടറിയുടെ രൂപഭാവത്തിലും കനത്തിലും ആശാവഹമായ മാറ്റങ്ങളുണ്ടാക്കി ഉപഭോക്താക്കളുടെയും സംരംഭകരുടെയും മനസ്സ് കീഴടക്കാന്‍ ഡയറക്ടറിക്കായി.

ഗള്‍ഫ് മേഖലയിലെ ഡയറക്ടറികളുടെ ചരിത്രത്തില്‍ വേറിട്ട പാത വെട്ടിതെളിയിച്ച് രംഗ പ്രവേശം ചെയ്ത ഡയറക്ടറി കഴിഞ്ഞ 10 വര്‍ഷത്തിലധികമായി സ്‌മോള്‍ ആന്റ് മീഡിയം മേഖലയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ബിസിനസ് ഡയറക്ടറി എന്ന സ്ഥാനം പിടിച്ച് കഴിഞ്ഞു. ടാര്‍ജറ്റഡ് മാര്‍ക്കറ്റിനുള്ള ഇന്‍ട്രാ ഗള്‍ഫ്, ഇന്തോ ഗള്‍ഫ് ബിസിനസ് കോറിഡോറായി വികസിപ്പിച്ചെടുത്ത ഡയറക്ടറി ഖത്തറിന് പുറമെ യു.എ.ഇ, ഒമാന്‍, സഊദി അറേബ്യ, ബഹ്‌റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലും ബിസിനസ് സമൂഹത്തിന്റെ അംഗീകാരം നേടിക്കഴിഞ്ഞു.

വിശദമായ മാര്‍ക്കറ്റിംഗ് ഗവേഷണ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിക്കുന്ന ഡയറക്ടറിക്ക് കാലിക്കറ്റ് സര്‍വ്വകലാശാലയുടെ സ്‌ക്കൂള്‍ ഓഫ് ബിസിനസ് സ്റ്റഡീസിന് കീഴിലുള്ള കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസ് വകുപ്പിന്റെ ഏറ്റവും നൂതനമായ മാര്‍ക്കറ്റിംഗ് ഉല്‍പ്പന്നത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കാനായിട്ടുണ്ട്. യു.കെ. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിയ മാര്‍ക്കറ്റ് മാഗസിന്‍ 2017 ലെ ജി.സി.സി മേഖലയില്‍ നിന്നുള്ള മികച്ച മീഡിയ മാര്‍ക്കറ്റിംഗ് കമ്പനിയായി മീഡിയ പ്‌ളസിനെ തെരഞ്ഞെടുത്തതും ഗള്‍ഫ് ബിസിനസ് ഡയറക്ടറി പരിഗണിച്ചായിരുന്നു.
ഉപഭോക്താക്കളുടെയും സംരംഭകരുടെയും താല്‍പര്യവും നിര്‍ദേശവും കണക്കിലെടുത്ത് ഡയറക്ടറിയുടെ ഓണ്‍ലൈന്‍ എഡിഷനും സാങ്കേതിക വിദ്യയെ പരമാവധി പ്രയോജനപ്പെടുത്തി പുതിയ തലമുറയിലെ ഉപഭോക്താക്കളെ കൂടി പരിഗണിച്ച് 2016 ല്‍ ആരംഭിച്ച മൊബൈല്‍ അപ്ലിക്കേഷനും വമ്പിച്ച് സ്വീകാര്യതയാണ് ലഭിച്ച് വരുന്നത്. ഡയറക്ടറിയുടെ ഓണ്‍ലൈന്‍ വേര്‍ഷന്‍ www.gbcdonline.com എന്ന വിലാസത്തിലും gbcd എന്ന വിലാസത്തില്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവയിലും ലഭ്യമാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top