Flash News

ഭാര്യ അമ്മയെ നോക്കാന്‍ പോയി; ജയിംസിന് അന്തിക്കൂട്ട് ലൈംഗിക പാവ

December 7, 2017

James with Harmony

ശാസ്ത്ര ലോകത്തിന്റെ എക്കാലത്തേയും പ്രാധാന്യമുള്ള കണ്ടുപിടുത്തങ്ങളിലൊന്നായിരുന്നു ലൈംഗിക പാവകള്‍ അഥവാ സെക്‌സ് റോബോട്ടുകള്‍. വളരെ സൗകര്യപ്രദമായും സുരക്ഷിതമായും ലൈംഗിക സംതൃപ്തി നല്‍കുന്നതില്‍ ഈ സെക്‌സ് റോബോട്ടുകള്‍ക്ക് വളരെയധികം പങ്കുണ്ട്. അതുകൊണ്ട് തന്നെ ഫലപ്രദമായ രീതിയില്‍ ഇത് വിജയം കാണുകയും ചെയ്തു. അത് മാത്രമല്ല വളരെ രഹസ്യമായി ലൈംഗിക പാവകളെ ഉപയോഗിക്കുവാന്‍ കഴിയുമെന്നത് ഇതിന്റെയൊരു ഗുണമാണ്. ഇന്നത്തെ തിരക്കിട്ട ജീവിതത്തില്‍ പുരുഷന്മാര്‍ മാത്രമല്ല, സ്ത്രീകളും സെക്‌സ് പാവകളെ അന്വേഷിച്ച് പോകാറുണ്ട്. ആളുകളുടെ ലൈംഗികത എളുപ്പത്തില്‍ നടത്താനുള്ളൊരു വഴിയായാണ് ഇതിനെ കാണുന്നത്.

എന്നാല്‍ ഇവിടെ ഇംഗ്ലണ്ട് സ്വദേശിയായ ജെയിംസ് ലൈംഗികത ആസ്വദിക്കാന്‍ രണ്ട് ലക്ഷത്തിനടുത്ത് വില വരുന്ന ഒരു ലൈംഗീകപാവയെ വാങ്ങി. ആപ്രില്‍ എന്നാണ് ഈ സെക്‌സ് റോബോട്ടിന്റെ പേര്. 58കാരനായ ജെയിംസ് ആഴ്ചയില്‍ നാല് തവണ ആപ്രിലിനൊപ്പം അന്തിയുറങ്ങും. അഞ്ച് അടി ഉയരമുള്ള ആപ്രില്‍ നടക്കുകയും സംസാരിക്കുകയും ചെയ്യുമെന്ന് ജെയിംസ് പറയുന്നു. വേറെ കാമുകിമാരെയൊന്നും തന്റെ ഭര്‍ത്താവിന് കിട്ടാഞ്ഞിട്ടല്ല. അത് കിട്ടുമെങ്കിലും അതിനൊന്നും പോകാതെ ഇങ്ങനെയൊരു വഴി തെരഞ്ഞെടുത്തതാണ് ജെയിംസിന്റെ ഏറ്റവും വലിയ മനസെന്ന് ഭാര്യ ടിനി പറയുന്നു.

തനിക്ക് അമ്മയെ ശുശ്രൂഷിക്കാനുള്ളത് കൊണ്ടാണ് അദ്ദേഹം പാവയെ സ്വന്തമാക്കിയതെന്ന് ഭാര്യ പറയുന്നു. അദ്ദേഹത്തിന് വെറും ഒരു ലൈംഗിക ഉപകരണം മാത്രമല്ല മറിച്ച് അതിനേക്കാള്‍ വലുതാണ് ഇപ്പോള്‍ ആപ്രില്‍ ടിനി പറഞ്ഞു. ഇംഗ്ലണ്ടിലെ ചാനല്‍ ഫോറില്‍ വന്ന ഡോക്യമെന്ററിയില്‍ ഇതുസംബന്ധിച്ച് വാര്‍ത്ത വന്നിട്ടുണ്ട്.

ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ ലൈംഗിക ഉപകരണം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഏഴ് ലക്ഷം രൂപ വിലയുള്ള ഹാര്‍മണി എന്ന റോബോട്ടിനെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ജെയിംസ്. ഇത് നിലവില്‍ മാര്‍ക്കറ്റില്‍ ലഭ്യമല്ല, ലഭ്യമായാല്‍ ഉടന്‍ വാങ്ങുമെന്ന് ജെയിംസ് പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top