Flash News

ചില ഓന്തുകളുടെ തനിനിറം വൈകിയാണെങ്കിലും ജനങ്ങള്‍ തിരിച്ചറിഞ്ഞു; വിശാലിനെതിരെ രാധിക

December 7, 2017

vishalചെന്നൈ: ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ നടന്‍ വിശാല്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രിക തള്ളിയതില്‍ സന്തോഷിക്കുന്ന തമിഴ് സിനിമാക്കാരുമുണ്ട്. വിശാലിന്റെ പത്രിക തള്ളിയതിന് പിന്നാലെ ആദ്യം വിമര്‍ശനുമായി എത്തിയത് നടി രാധിക ശരത്കുമാറാണ്. ചില ഓന്തുകളുടെ യഥാര്‍ത്ഥ നിറം കാണാന്‍ ജനങ്ങള്‍ക്ക് അവസരം ലഭിച്ചുവെന്ന് രാധിക ശരത്കുമാര്‍ ട്വീറ്റ് ചെയ്തു. നടികര്‍ സംഘം തെരഞ്ഞെടുപ്പില്‍ വിശാലിന്റെ എതിരാളിയായിരുന്നു രാധികയുടെ ഭര്‍ത്താവും നടനുമായ  ശരത്കുമാര്‍.

അഴിമതി വിരുദ്ധത പറയുകയും ജനങ്ങള്‍ക്ക് ഒപ്പമാണെന്ന് പറയുന്നവരുടേയും നാമനിര്‍ദ്ദേശ പത്രിക വ്യാജ ഒപ്പിന്റെ പേരില്‍ തള്ളിപ്പോയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൈയടിക്കുന്നതിന്റെ സ്‌മൈലിയും രാധിക ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. സംവിധായകന്‍ ചേരനും വിശാലിനെ വിമര്‍ശിച്ച് രംഗത്ത് വന്നു. വിശാലിന്റെ ലക്ഷ്യം പ്രശസ്തിയാണെന്നും അദ്ദേഹത്തിന്റെ തിടുക്കവും അനുഭവ സമ്പത്തിന്റെ കുറവുമാണ് തിരിച്ചടി നേരിടാന്‍ കാരണമെന്നും ചേരന്‍ പറഞ്ഞു. നിര്‍മ്മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് വിശാല്‍ രാജിവയ്ക്കണമെന്നും ചേരന്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള വിശാലിന്റെ തീരുമാനം, സംഘടനയും രാഷ്ട്രീയ പാര്‍ട്ടികളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്നും ചേരന്‍ കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള വിശാലിന്റെ നീക്കത്തെ വിമര്‍ശിച്ച് നടനും സംവിധായകനുമായ ടി.എസ് രാജേന്ദറും രംഗത്ത് വന്നു. രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള അനുഭവ സമ്പത്ത് വിശാലിനില്ലെന്ന് രാജേന്ദര്‍ പറഞ്ഞു. പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന് വേണ്ടി വിശാല്‍ ഒന്നും ചെയ്തിട്ടില്ലെന്നും രാജേന്ദര്‍ പറഞ്ഞു.

രണ്ടു വട്ടം ആര്‍കെ നഗര്‍ ഉപ തെരഞ്ഞഎടുപ്പില്‍ മത്സരിക്കുവാനുള്ള പത്രിക തള്ളിയതില്‍ രോഷാകുലനായ വിശാല്‍ പ്രതികരണവുമായി ട്വീറ്റ് ചെയ്തിരുന്നു. 2016 ഡിസംബര്‍ അഞ്ചിന് അമ്മ മരിച്ചു 2017 ഡിസംബര്‍ അഞ്ചിന് ജനാധിപത്യവും എന്നായിരുന്നു വിശാലിന്റെ ട്വിറ്റ്. ഇതിന് പിന്നാലെയാണ് സിനിമാ ലോകത്തെ പ്രമുഖര്‍ തന്നെ നടനെ വിമര്‍ശിച്ച് രംഗത്ത് വന്നത്.

നിരവധി നാടകീയ മുഹൂര്‍ത്തങ്ങള്‍ക്ക് ശേഷമാണ് വിശാലിന്റെ പത്രിക സ്വീകരിക്കുകയും പിന്നീട് തള്ളുകയും ചെയ്തത്. രാത്രി വൈകിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് തള്ളിയത്. തിരഞ്ഞെടുപ്പില്‍ വിശാലിനെ നാമനിര്‍ദ്ദേശം ചെയ്ത രണ്ടുപേര്‍ സമര്‍പ്പിച്ച രേഖകളില്‍ തെറ്റായ വിവരമാണ് നല്‍കിയിരുന്നതെന്ന കാരണം കാണിച്ചായിരുന്നു ആദ്യം വിശാലിന്റെ പത്രിക തള്ളിയത്. പിന്നീട്, ഏറെ നേരത്തെ നാടകീയ സംഭവങ്ങള്‍ക്ക് ശേഷം സ്വീകരിക്കുകയും തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് വിശാല്‍ ട്വിറ്റ് ചെയ്തതിന് പിന്നാലെ രണ്ടാം വട്ടവും തള്ളുകയായിരുന്നു.

നാമനിര്‍ദ്ദേശ പത്രികയില്‍ തന്നെ പിന്തുണയ്ക്കുന്നവര്‍ക്കു നേരെ ഭീഷണിയുണ്ടായെന്നു വ്യക്തമാക്കുന്ന ഫോണ്‍ സംഭാഷണം വിശാല്‍ പുറത്തുവിട്ടിരുന്നു. ജയലളിതയുടെ സഹോദരപുത്രി ദീപയുടെയും നാമനിര്‍ദ്ദേശ പത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളിയിരുന്നു.

cheran radika

DQXQ8HoVwAAuzCG

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top