Flash News

ക്രിക്കറ്റ്- ബോളിവുഡ് പ്രണയം പൂവണിയുന്നു; കൊഹ്‌ലിയുടേയും അനുഷ്ക ശര്‍മ്മയുടേയും വിവാഹം അടുത്ത ആഴ്ച ഇറ്റലിയില്‍ നടക്കുമെന്ന്

December 7, 2017

Anushka-Sharma-and-Virat-Kohli-AVമുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കൊഹ്‌ലിയും ബോളിവുഡ് സൂപ്പര്‍താരം അനുഷ്‌ക ശര്‍മയും തമ്മിലുള്ള വിവാഹം അടുത്താഴ്ച്ച നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അതീവ രഹസ്യമായി വിവാഹത്തിനായുള്ള ഒരുക്കങ്ങളെല്ലാമായെന്ന് പ്രമുഖ ദേശീയമാധ്യമമായ ഇന്ത്യാടുഡേയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏറെ നാളായി ക്രിക്കറ്റ്- ബോളിവുഡ് രംഗങ്ങളില്‍ ചര്‍ച്ചയായ പ്രണയത്തിനാണ് ഇതോടെ സാക്ഷാത്കാരമാകുന്നത്.

വിവാഹത്തിനായി ഇരുവരും ഉടന്‍ ഇറ്റലിയിലേക്ക് പുറപ്പെടുമെന്നാണ് വാര്‍ത്ത. ഈ മാസം 9, 10,11, 12 തീയതികളാണ് വിവാഹത്തിനായി പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇറ്റലിയിലെ മിലാനില്‍ അതീവരഹസ്യമായാവും വിവാഹചടങ്ങുകള്‍ നടക്കുക. വിവാഹ ചടങ്ങുകള്‍ക്കായി കൊഹ്‌ലി ഇന്നു തന്നെ ഇറ്റലിയിലേക്ക് തിരിക്കും.

അടുത്ത ബന്ധുക്കള്‍ മാത്രമായിരിക്കും വിവാഹത്തില്‍ പങ്കെടുക്കുകയെന്നും താരങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ഇന്ത്യയില്‍ പിന്നീട് വിരുന്ന് ഒരുക്കുമെന്നാണ് കേള്‍ക്കുന്നത്. ഡിസംബര്‍ 21 ന് ക്രിക്കറ്റ് താരങ്ങള്‍ക്ക് മാത്രമായി മുംബൈയില്‍ വിവാഹസല്‍ക്കാരം നടത്താനാണ് പദ്ധതിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്ന ഇരുവരും 2015 ല്‍ വേര്‍പിരിഞ്ഞുവെങ്കിലും വീണ്ടും ഒരുമിക്കുകയായിരുന്നു. വിരാടിന്റെ മോശം ഫോമിനെ തുടര്‍ന്ന് അനുഷ്‌കക്കെതിരെ വിമര്‍ശനങ്ങള്‍ ഉണ്ടായപ്പോള്‍ ഇന്ത്യന്‍ നായകന്‍ അനുഷ്‌ക്കയ്ക്ക് വേണ്ടി രംഗത്തെത്തിയതിന് പിന്നാലെയാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്.

അതേസമയം ശ്രീലങ്കയ്‌ക്കെതിരെ വരാനിരിക്കുന്ന ട്വന്റി-20 പരമ്പരയില്‍ നിന്നും ബിസിസിഐ കൊഹ്‌ലിക്ക് വിശ്രമം അനുവദിച്ചിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top