Flash News

ഓഖി ചുഴലിക്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പ് സംസ്ഥാന സര്‍ക്കാരിനെ യഥാസമയം അറിയിച്ചിരുന്നെന്ന തെളിവുമായി കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം

December 7, 2017

Okhi-Cycloneന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് ലഭിച്ചില്ലെന്ന കേരളത്തിന്റെ വാദങ്ങള്‍ തള്ളി കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം. കാലാവസ്ഥാ മുന്നറിയിപ്പുള്ള ബുള്ളറ്റിന്‍ തിരുവനന്തപുരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിനൊപ്പം സംസ്ഥാന ചീഫ് സെക്രട്ടറിക്കും ലഭ്യമാക്കിയിരുന്നു. ചീഫ് സെക്രട്ടറിയുടെ ഓഫീസ് കാലാവസ്ഥാ മുന്നറിയിപ്പുകള്‍ സ്ഥിരം കൈകാര്യം ചെയ്യുന്നതായതിനാല്‍ സാങ്കേതിക സൂചനകള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന വാദത്തിലും കഴമ്പില്ലെന്നാണ് കേന്ദ്ര വൃത്തങ്ങളുടെ വിശദീകരണം.

29ന് രാവിലെ 11.50നു നല്‍കിയ പ്രത്യേക ബുള്ളറ്റിനില്‍ ന്യൂനമര്‍ദം അതിന്യൂനമര്‍ദമാകാനുള്ള സാധ്യത സൂചിപ്പിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ വിദഗ്ധര്‍, അതിന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാനുള്ള സാധ്യത അറിയേണ്ടതാണ്. കൂടാതെ, കടല്‍ പ്രക്ഷുബ്ധമാകുമെന്നും മത്സ്യത്തൊഴിലാളികള്‍ അടുത്ത 48 മണിക്കൂറില്‍ കടലില്‍ പോകരുതെന്നുമുള്ള നിര്‍ദേശം ഗൗരവത്തിലെടുത്തു മുന്നറിയിപ്പു നല്‍കാനുള്ള ഉത്തരവാദിത്തവും സംസ്ഥാന സര്‍ക്കാരിനാണ്. 29ന് ഉച്ചയ്ക്ക് 2.15നു നല്‍കിയ മുന്നറിയിപ്പില്‍ ന്യൂനമര്‍ദത്തിന്റെ ഉപഗ്രഹ ചിത്രത്തില്‍ ‘ഡിപ്രഷന്‍’ എന്നു രേഖപ്പെടുത്തിയിരുന്നത് അടിയന്തര നടപടിയെടുക്കാനുള്ള വ്യക്തമായ നിര്‍ദേശമാണ്.

കാലാവസ്ഥാ ബുള്ളറ്റിനിലെ നിറവ്യതിയാനങ്ങളുടെ അര്‍ഥം ചീഫ് സെക്രട്ടറിയുടെ ഓഫീസിലും ദുരന്തനിവാരണ അതോറിറ്റിയിലും മുന്നറിയിപ്പുകള്‍ പരിശോധിക്കുന്നവര്‍ക്ക് അറിയാവുന്നതാണ്. സാധാരണ കാലാവസ്ഥാ അറിയിപ്പുകള്‍ക്കു പകരമായി 29നു നാലു പ്രത്യേക ബുള്ളറ്റിനുകള്‍ ഉണ്ടായിരുന്നു. 30നു രാവിലെ 8.30ന് അയച്ച ആറാം ബുള്ളറ്റിനിലെ ഉപഗ്രഹ ചിത്രത്തില്‍ ചുഴലിക്കാറ്റിനെ സൂചിപ്പിച്ച് ‘ഡീപ് ഡിപ്രഷനെ’ന്നു ചുവന്ന അക്ഷരങ്ങളില്‍ രേഖപ്പെടുത്തിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top