ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമാക്കുന്ന യുഎസ് തീരുമാനത്തെ പരസ്യമായി എതിര്‍ത്ത് ബ്രിട്ടന്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ആണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ എതിര്‍ത്തത്. സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ മാത്രമേ തീരുമാനം വഴിവെക്കൂ എന്നും, ട്രംപ് ഒരു സമാധാനകാംക്ഷി അല്ലെന്നും തെരേസ മേയ് വ്യക്തമാക്കി.
യുഎസ് എംബസി ജറുസലേമിലേക്ക് മാറ്റാനുള്ള യുഎസിന്റെ തീരുമാനത്തെ തങ്ങള്‍ എതിര്‍ക്കുന്നതായും അവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. യുഎസിന്റെ ഈ തീരുമാനം മേഖലയിലെ സമാധാന അന്തരീക്ഷത്തെ തകര്‍ക്കുമെന്നും അവര്‍ പറഞ്ഞു. ബ്രിട്ടന് എംബസി ഇസ്രായേലിലേക്ക് മാറ്റാതെ ടെല്‍ അവീവില്‍ തന്നെ നിലനിര്‍ത്തണമെന്നും ഇസ്രായേല്‍-പലസ്തീന് പ്രശ്നമുള്ളതിനാല്‍ ജെറുസലേമിലേക്ക് മാറ്റുന്നതിനെ ബ്രിട്ടന് ശക്തമായി എതിര്‍ക്കുന്നുവെന്നും തെരേസ മേയ് പറഞ്ഞു.
ഇസ്രായേല്‍ -പലസ്തീന് സംസ്ഥാനങ്ങളുടെയും തലസ്ഥാനമാണ് ജെറുസലേം. കൂടാതെ ഇരു സംസ്ഥാനങ്ങളും നൂറ്റാണ്ടുകളായി ജെറുസലേമിനെ വിശുദ്ധനഗരമായി പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ഈ പ്രശ്നം ചര്‍ച്ചയിലൂടെയാണ് പരിഹരിക്കേണ്ടത്. വേണമെങ്കില്‍ ജെറുസലേമിലുള്ള അവകാശം ഇരു സംസ്ഥാനങ്ങള്‍ക്കും തുല്യമായി പങ്കിടാം. അല്ലാതെ ഒരു കാരണവശാലും ബ്രിട്ടന് എംബസി ടെല്‍ അവീവില്‍ നിന്ന് മാറ്റാന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ട്രംപിന്റെ തീരുമാനം ബ്രിട്ടന്, ജര്‍മനി, ഫ്രാന്‍സ്, ജറുസലേം, ഗാസ എന്നിവടങ്ങളില്‍ ആക്രമണത്തിന് വഴിയൊരുക്കുമെന്നും ഇതിനാല്‍ ഇവിടം കനത്ത സുരക്ഷയിലാണെന്നും തെരേസ മേയ് പറഞ്ഞു. ഈ രാജ്യങ്ങളിലെ പൗരന്മാര്ക്ക് ആക്രമണ സാധ്യത മുന്നില്‍ കണ്ട് ജാഗ്രതാ നിര്‍ദേശം നല്‍കിയതായും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply