Flash News
മുഖ്യമന്ത്രിയും തെരഞ്ഞെടുപ്പു വിധിയും: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്   ****    പട്ടാള ഭരണത്തിനെതിരെ സമരം ചെയ്ത എഴുപതോളം വനിതകളെ സുഡാന്‍ സൈന്യം കൂട്ട ബലാത്സംഗം ചെയ്തെന്ന് റിപ്പോര്‍ട്ട്; ഐക്യരാഷ്ട്ര സംഘടന അന്വേഷണം പ്രഖ്യാപിച്ചു   ****    തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയില്‍ത്തന്നെ നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി; സംസ്ഥാനത്തിന്റെ എതിര്‍പ്പ് പ്രധാനമന്ത്രിയെ ധരിപ്പിച്ചു   ****    ചിക്കാഗോ സമുദായ നേതാക്കള്‍ അറ്റ്‌ലാന്റയിലെ ഹോളി ഫാമിലി ക്നാനായ പള്ളിയുടെ ദശാബ്‌ദി ആഘോഷത്തിന് പിന്തുണയുമായി മുന്‍നിരയില്‍   ****    വനിതാ പോലീസ് ഉദ്യോഗസ്ഥയെ തീ കൊളുത്തി കൊന്നു; കൊലയാളി പിടിയിൽ   ****   

കാര്‍ കേടായെന്നും വീട്ടില്‍ കൊണ്ടുവിടണമെന്നും അഭ്യര്‍ത്ഥിച്ചു; വീട്ടിലെത്തിയതും തന്നെ കയറിപ്പിടിച്ച് വസ്ത്രങ്ങള്‍ വലിച്ചൂറി ബലാത്സംഗത്തിന് ശ്രമിച്ചു: നടി ഗായത്രി

December 8, 2017

actress_gayathri_gupta_stills_ice_cream_2_trailer_launch_5f29436സിനിമാ മേഖലയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി തെന്നിന്ത്യന്‍ നടി ഗായത്രി ഗുപ്ത. ഒരു നിര്‍മ്മാതാവില്‍ നിന്നുണ്ടായ ദുരനുഭവമാണ് ഗായത്രി പങ്കുവെച്ചത്.

കുറച്ച് നാള്‍ മുന്‍പാണ് സംഭവം. ഒരു ചിത്രം തുടങ്ങാനിരിക്കുകയായിരുന്നു. ഒരു ദിവസം ആ ചിത്രത്തിന്റെ നിര്‍മ്മാതാവ് എന്നെ വിളിച്ചു. വീട്ടിലേക്ക് പോകവേ കാര്‍ കേടായെന്നും വന്ന് പിക്ക് ചെയ്ത് വീട്ടിലെത്തിക്കാമോയെന്നും ചോദിച്ചു. ഞാന്‍ ഉടന്‍ തന്നെ കാറുമായി ചെന്ന് അദ്ദേഹത്തെ വീട്ടിലെത്തിച്ചു. എന്നാല്‍ അകത്തു പ്രവേശിച്ചതും അയാള്‍ തന്നെ കയറിപ്പിടിക്കുകയും വസ്ത്രങ്ങള്‍ വലിച്ചൂരി ബലാത്സംഗത്തിന് ശ്രമിക്കുകയും ചെയ്തു.

പല നടിമാരും തന്നോട് സഹകരിച്ചിട്ടുണ്ടെന്നും അങ്ങനെയാണ് പലരും സിനിമയില്‍ ഉയരങ്ങള്‍ കീഴടക്കിയതെന്നും അയാള്‍ പറയുന്നുണ്ടായിരുന്നു. എന്നാല്‍ അയാളില്‍ നിന്ന് രക്ഷപ്പെട്ട് ഞാന്‍ ഉടന്‍ അവിടം വിടുകയായിരുന്നു.തുടര്‍ന്ന് ആ സിനിമ ഉപേക്ഷിക്കുകയും ചെയ്തു.സമാന രീതിയില്‍ പല നിര്‍മ്മാതാക്കളും സംവിധായകരും, സിനിമയില്‍ അവസരം നല്‍കണമെങ്കില്‍ കൂടെ കിടക്കണമെന്ന് നിര്‍ബന്ധിച്ചിട്ടുണ്ട്.

അവസരം നല്‍കിയാല്‍ തനിക്കെന്താണ് നേട്ടമെന്നാണ് ഒരിക്കല്‍ ഒരു നിര്‍മ്മാതാവ് ചോദിച്ചത്. കൂടെ കിടക്കണമെന്നതായിരുന്നു അയാളുടെ ആവശ്യം. അതുമാത്രമായിരുന്നില്ല സംവിധായകനോടും ക്യാമറാമാനോടും സഹകരിക്കണമെന്നും ആവശ്യപ്പെട്ടു.അയാളുടെ മുഖത്തടിച്ച് ചുട്ടമറുപടിയും നല്‍കിയാണ് അന്ന് മടങ്ങിയത്. ഗായത്രി പറയുന്നു.

കിടപ്പറ പങ്കിടാന്‍ ലക്ഷക്കണക്കിന് രൂപയാണ് പലരാലും വാഗ്ദാനം ചെയ്യപ്പെട്ടത്.എന്നാല്‍ ആത്മാഭിമാനം പണയപ്പെടുത്തി തനിക്ക് സിനിമയില്‍ ഒന്നും ആയിത്തീരേണ്ടതില്ലെന്നാണ് അവരോടൊക്കെ ഞാന്‍ പറഞ്ഞത്. പക്ഷേ ആ ഘട്ടങ്ങളില്‍ ഒന്നും താന്‍ ഇക്കാര്യം ആരോടും വെളിപ്പെടുത്തിയിരുന്നില്ലെന്നും നടി പറയുന്നു.

സിനിമാഭിനയത്തില്‍ നിന്നും വീട്ടുകാര്‍ തന്നെ വിലക്കുമോയെന്ന് ഭയന്നാണ് ആരോടും ഇതൊന്നും പങ്കുവെയ്ക്കാതിരുന്നതെന്നും ഗായത്രി വെളിപ്പെടുത്തി.11 വര്‍ഷമായി തെന്നിന്ത്യന്‍ ചലച്ചിത്ര മേഖലയിയില്‍ ഗായത്രിയുണ്ട്. എന്നാല്‍ സായി പല്ലവി നായികയായ തെലുങ്ക് ചിത്രം ഫിദയിലൂടെയാണ് ശ്രദ്ധയാകര്‍ഷിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top