Flash News

ബനാറസ് ഹിന്ദു സര്‍‌വ്വകലാശാലാ വിദ്യാര്‍ത്ഥികളോട് ബിജെപിയെ കുറിച്ച് ഉപന്യാസമെഴുതാന്‍ ചോദ്യ പേപ്പര്‍

December 9, 2017

MAലക്‌നൗ: ബിജെപിയെ കുറിച്ച് ഉപന്യാസമെഴുതാനുള്ള ചോദ്യം കണ്ട് വിദ്യാര്‍ഥികള്‍ ഞെട്ടി.അതും 15 മാര്‍ക്കിന്റെ ഉപന്യാസം. ബനാറസ് സര്‍വകലാശാലയിലെ എംഎ ഒന്നാം സെമസ്റ്റര്‍ പൊളിറ്റിക്കല്‍ സയന്‍സ് പരീക്ഷയിലാണ് ചോദ്യം നേരിട്ടത്. രണ്ടു മാര്‍ക്കിന് ആം ആദ്മി പാര്‍ട്ടിയെക്കുറിച്ചും ചോദ്യം ഉണ്ടായിരുന്നു.

ഇന്ത്യന്‍ രാഷ്ട്രീയ വ്യവസ്ഥയുടെ രൂപഘടനയും സിദ്ധാന്തങ്ങളും പഠിപ്പിക്കുന്ന പേപ്പറിലാണ് ബിജെപിയെക്കുറിച്ച് വിവരിക്കാനുള്ള ചോദ്യം വന്നത്. പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തിന്റെ തന്നെ പൗരാണിക ചരിത്ര വിഷയ പരീക്ഷയ്ക്ക് കൗടില്യന്റെ കാലത്തെ ജിഎസ്ടിയെക്കുറിച്ച് വിവരിക്കാനും, മനുസ്മൃതി എഴുതിയ മനുവിന്റെ ആഗോളീകരണ കാഴ്ചപ്പാടിനെക്കുറിച്ച് എഴുതാനും ചോദ്യം ഉണ്ടായിരുന്നു.

ഇതുപോലൊരു ചോദ്യം ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. എന്നാല്‍ പരിചയമുള്ള പാര്‍ട്ടികളായതിനാല്‍ ഉത്തരം എഴുതിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. പൊളിറ്റിക്കല്‍ വിദ്യാര്‍ത്ഥികള്‍ പാര്‍ട്ടികളെക്കുറിച്ച് അറിഞ്ഞിരിക്കണമെന്നതിനാല്‍ ഇത്തരമൊരു ചോദ്യം നല്‍കിയതെന്ന് ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകന്‍ പ്രൊഫ. കൗശല്‍ കിഷോര്‍ മിശ്ര പറഞ്ഞു. ഒരു വിദ്യാര്‍ത്ഥിയും പരാതി ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top