Flash News

കളിക്കാരുടെയെല്ലാം കണ്ണുതുറപ്പിക്കുന്ന മത്സരമായിരുന്നു അതെന്ന് രോഹിത് ശര്‍മ്മ

December 11, 2017

rohith-sധര്‍മശാല : ശ്രീലങ്കയ്‌ക്കെതിരായ നാണംകെട്ട തോല്‍വിക്ക് പിന്നാലെ പ്രതികരണവുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. കളിക്കാരുടെയെല്ലാം കണ്ണു തുറപ്പിക്കുന്ന മത്സരമാണിതെന്ന് രോഹിത് വ്യക്തമാക്കി.

എഴുപതോ എണ്‍പതോ റണ്‍സ് കൂടി നേടാനായിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നായേനേ. നിര്‍ഭാഗ്യവശാല്‍ ചെറിയ സ്‌കോറാണ് നേടാനായത്. ഇത്തരമൊരു സാഹചര്യത്തെ മറികടന്ന് മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് അത്യാവശ്യമായിരുന്നു. എന്നാല്‍ അതിന് സാധിച്ചില്ല. ഈ തോല്‍വി എല്ലാവരുടേയും കണ്ണു തുറപ്പിക്കുമെന്നും രോഹിത് വ്യക്തമാക്കി.

അതേസമയം ധോണിയുടെ പ്രകടനത്തെ രോഹിത് അഭിനന്ദിച്ചു. സാഹചര്യത്തിനനുസരിച്ച് ധോണിക്ക് ബാറ്റു ചെയ്യാനറിയാമെന്നും പക്ഷേ പിന്തുണ നല്‍കാന്‍ ആരുമില്ലാതെ പോയെന്നും രോഹിത് പറഞ്ഞു.

ഇന്ത്യ ഉയര്‍ത്തിയ 113 റണ്‍സിന്റെ വെല്ലുവിളി മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ലങ്ക മറികടന്നത്. ലങ്കയ്ക്കായി ഉപുല്‍ തരംഗ(49) തിളങ്ങി. മാത്യൂസും(25) നിരോശന്‍ ദിക്ക് വല്ലെയും(26) പുറത്താകാതെ നിന്നു. 19 റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് വീണെങ്കിലും മാത്യൂസിനെ കൂട്ടുപിടിച്ച് തരംഗ ടീമിനെ കരകയറ്റുകയായിരുന്നു. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ഭുംറ, ഹര്‍ദ്ദിക്ക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഇതോടെ മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ഏകദിന പരമ്പരയില്‍ ലങ്ക 1-0 ന് മുന്നിലെത്തി. രണ്ടാം ഏകദിനം മൊഹാലിയിലാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top