Flash News

ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരെം ലയണല്‍ മെസിയാണെന്ന് ഇവാന്‍ റാക്കിറ്റിച്

December 11, 2017

rono-mesiഫുട്‌ബോളിലെ ഏറ്റവും മികച്ച താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ അല്ലെന്ന് ബാഴ്‌സലോണ താരം ഇവാന്‍ റാക്കിറ്റിച്. റൊണാള്‍ഡോ മികച്ച കളിക്കാരനാണെന്നും എന്നാല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരം ലയണല്‍ മെസി മാത്രമാണെന്നും റാക്കിറ്റിച് പറയുന്നു. മെസിയുടെ സമകാലീനനായി കളിക്കേണ്ടി വരുന്നതില്‍ റൊണാള്‍ഡോ നിര്‍ഭാഗ്യവാന്‍ ആണെന്നും റാക്കിറ്റിച് കൂട്ടിച്ചേര്‍ത്തു.

നേരത്തെ തന്റെ അഞ്ചാമത് ബലോണ്‍ ഡി ഓര്‍ സ്വന്തമാക്കി പുരസ്‌കാര നേട്ടത്തില്‍ മെസിക്കൊപ്പം എത്തിയ റൊണാള്‍ഡോ ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരം താനാണെന്ന് അവകാശപ്പെട്ടിരുന്നു. മെസി-റൊണാള്‍ഡോ ആരാധകര്‍ ഇത് ഏറ്റുപിടിച്ചതോടെ ഫുട്‌ബോള്‍ ലോകത്ത് വലിയ വാഗ്വാദങ്ങള്‍ക്കും ഇത് വഴിതുറന്നു.

റൊണാള്‍ഡോയോട് എനിക്ക് ഏറെ ആരാധനയുണ്ട്. എന്നാല്‍ മെസിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അദ്ദേഹം രണ്ടാമന്‍ മാത്രമാണ്. മെസി ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരമാണ്. മെസിയുടെ അതെ യുഗത്തില്‍ കളിച്ചില്ലായിരുന്നുവെങ്കില്‍ റൊണാള്‍ഡോയ്ക്ക് തീര്‍ച്ചയായും സ്വന്തം കാലയളവിലെ മികച്ച താരമാവാന്‍ കഴിയുമായിരുന്നു. വിയ്യാറയലിന് എതിരായ മത്സര ശേഷം റാക്കിറ്റിച് പറയുന്നു.

മത്സരത്തില്‍ മെസിയും ലൂയിസ് സുവാരസും നേടിയ ഗോളുകളുടെ മികവില്‍ ബാഴ്‌സ വിയ്യറയലിനെ പരാജയപ്പെടുത്തി. ഇതോടെ 15 മത്സരങ്ങളില്‍ 12 എണ്ണവും വിജയിച്ച് 39 പോയിന്റുമായി ബാഴ്‌സ ലാലിഗ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. 31 പോയിന്റുള്ള റയല്‍ മാഡ്രിഡ് നാലാം സ്ഥാനത്താണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top