Flash News

പ്രണയസാഫല്യത്തോടെ കോഹ്‌ലിലും അനുഷ്കയും; ഇറ്റലിയിലെ മിലാനില്‍ ഇരുവരും വിവാഹിതരായി

December 11, 2017

viratമിലാന്‍: അനുഷ്‌ക ശര്‍മ ഇനി വിരാട് കോഹ്‌ലിക്ക് സ്വന്തം. അഭ്യൂഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ട് ഇരുവരും ഇറ്റലിയിലെ മിലാനിലെ കടലോര സുഖവാസ കേന്ദ്രമായ ടസ്‌കനില്‍ വെച്ച് വിവാഹിതരായി. വിവാഹത്തിന് ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് സാക്ഷിയായത്.

രാത്രി ഒന്‍പത് മണിക്ക് കോഹ്‌ലി വിവാഹചിത്രം ട്വീറ്റ് ചെയ്തു. ”ഈ പ്രണയം ജീവിതാവസാനം വരെയുണ്ടാകുമെന്ന് ഞങ്ങളിരുവരും ഇന്ന് പരസ്പരം കൈകോര്‍ത്ത് വാക്ക് നല്‍കി. വിവാഹ വാര്‍ത്ത പങ്കുവയ്ക്കുന്നതിന്റെ സന്തോഷത്തിലാണ് ഞാന്‍. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണയും സ്‌നേഹവു കൂടി ചേര്‍ന്നതോടെ ഈ ദിവസം കൂടുതല്‍ മനോഹരമായി. ഞങ്ങളുടെ യാത്രയില്‍ ഒപ്പം നിന്നതിന് എല്ലാവരോടും നന്ദി’ അനുഷ്‌കയുടെയും കോഹ്‌ലിയുടെയും ട്വിറ്റര്‍ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ പറഞ്ഞു. പിങ്ക് നിറമുള്ള തലപ്പാവണിഞ്ഞ കോഹ്‌ലിയെ വരണമാല്യമണിയിക്കാനൊരുങ്ങുന്ന അനുഷ്‌കയുടെ ചിത്രവും ഇരുവരും ഒന്നിച്ചിരിക്കുന്ന മറ്റൊരു ചിത്രവും സോഷ്യല്‍മീഡിയ കീഴടക്കാന്‍ അധികം സമയം വേണ്ടിവന്നില്ല.

ബ്രൈഡല്‍ ഷെര്‍വാണിയും തലപ്പാവുമണിഞ്ഞാണ് കോഹ്‌ലി വന്നത്.ഗോള്‍ഡന്‍ കുന്ദന്‍ ജ്വല്ലറി മാലകളും പരമ്പരാഗത എംബ്രോയ്ഡറി വര്‍ക്കുകള്‍ ചെയ്ത ലഹങ്കയുമാണ് അനുഷ്‌ക അണിഞ്ഞത്.

2013 ല്‍ ഒരു ഷാംപൂവിന്റെ പരസ്യചിത്രത്തില്‍ ഒന്നിച്ചഭിനയിക്കുമ്പോഴാണ് ഇരുവരും തമ്മിലുള്ള പ്രണയത്തിന് മൊട്ടിട്ടത്. തുടര്‍ന്ന് നാല് വര്‍ഷത്തെ പ്രണയം. ക്രിക്കറ്റ് യാത്രകളിലും പൊതുവേദികളിലും അവര്‍ ഒരുമിച്ചു പ്രത്യക്ഷപ്പെട്ടു.

2008 ല്‍ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചാണ് വിരാട് ദേശീയ ശ്രദ്ധ നേടുന്നത്.ഡല്‍ഹി ഉത്തം നഗര്‍ സ്വദേശി പരേതനായ അഭിഭാഷകന്‍ പ്രേം കോഹ്‌ലിയുടെയും സരോജയുടെയും മകനാണ്.

അനുഷ്‌ക മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പം മുംബൈയില്‍ നിന്ന് സ്വിറ്റ്‌സര്‍ലന്‍ഡ് വഴിയാണ് ഇറ്റലിക്കു പോയത്. ഉത്തര്‍പ്രദേശിലെ അയോധ്യ സ്വദേശിയായ അനുഷ്‌ക വളര്‍ന്നത് ബംഗളൂരുവിലാണ്. കേണല്‍ അജയ്കുമാര്‍ ശര്‍മയുടെയും അഷിമ ശര്‍മയുടെയും മകളായ അനുഷ്‌ക ആര്‍മി സ്‌കൂളിലും ബാംഗ്ലൂര്‍ മൗണ്ട് കാര്‍മല്‍ കോളെജിലുമാണ് പഠിച്ചത്. ഷാരൂഖ് ഖാന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ റബ് നെ ബനാ ദി ജോഡിയാണ് അനുഷ്‌കയുടെ ആദ്യ ചിത്രം. ആമിര്‍ഖാന്റെ കൂടെ പീകെയും സല്‍മാനൊപ്പം സുല്‍ത്താനും സൂപ്പര്‍ഹിറ്റായതോടെ ബോളിവുഡിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടിമാരിലൊരാളായി അനുഷ്‌ക മാറി.

virat1 virat2 virat3 virat4 virat5


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top