Flash News

“എന്നെ വിവാഹം കഴിക്കാമോ?”; സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ പ്രണയത്തെക്കുറിച്ച്

December 12, 2017

B-tsPACUMAApJBaതെന്നിന്ത്യന്‍ സിനിമയ്ക്കും ആരാധകര്‍ക്കും രജനീകാന്ത് ആരെന്നു ചോദിച്ചാല്‍ നടന്‍ എന്നതിനപ്പുറം ഒരു വികാരമാണ്. അഭിനയം കൊണ്ടും മുഖത്ത് കാപട്യത്തിന്റെ ചായം തേയ്ക്കാത്ത ഇടപെടല്‍ കൊണ്ടും ‘തലൈവ’ കുടിയിരിക്കുന്നത് ആരാധകരുടെ ഹൃദയങ്ങളിലാണ്. ഇന്നും തെന്നിന്ത്യന്‍ സിനമയില്‍ ഇത്രയേയെ ആരാധനയും ബഹുമാനവും ഏറ്റുവാങ്ങുന്ന ഒരു നടനുണ്ടോയെന്നു ചോദിച്ചാല്‍ സംശയിക്കേണ്ടിവരും. രജനീകാന്തിനെ ഒരിക്കലും തകര്‍ക്കാനാവില്ല, നിരവധി വില്ലന്മാര്‍ മാരകായുധങ്ങളുമായി ആക്രമിച്ചാല്‍ പോലും! കാരണം ‘ഹൈ-ഫ്‌ളൈയിങ്’ കിക്കിലൂടെയും ഒരു കരണം മറിച്ചിലിലൂടെയും അവരെയെല്ലാം സ്‌റ്റൈല്‍ മന്നന്‍ തരിപ്പണമാക്കും.

സ്വന്തം ശൈലിയില്‍ ഒരു മനുഷ്യന്‍ എന്ന് ഒറ്റവാക്കില്‍ രജനിയെ വിശേഷിപ്പിക്കാം. സംസാരം, നടത്തം, സ്‌റ്റൈല്‍, കൂളിങ് ഗ്ലാസുകള്‍ മുഖത്തു വയ്ക്കുന്നതും സിഗരറ്റ് ചുണ്ടിലെത്തിക്കുന്നതും എന്തിന് ഒരു നാണയം കറക്കുന്നതില്‍ പോലും രജനി സ്‌റ്റൈല്‍ ഒന്നു വേറെയാണ്. സ്‌ക്രീനില്‍ ‘ടഫ്-ഗൈ’ ആയി എത്തുന്ന രജനിക്ക് യഥാര്‍ഥ ജീവിതത്തില്‍ ‘റൊമാന്റിക്കായ’ ഒരു വശമുണ്ടെന്ന് എത്രപേര്‍ക്കറിയാം? ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? രജനിയുടെ 67-ാം പിറന്നാളില്‍ ഭാര്യ ലതാ രംഗചാരിയുമായുള്ള പ്രണയകഥ തന്നെ പറയാം!

കണ്ടു, പ്രണയബദ്ധരായി!

എണ്‍പതുകള്‍. തില്ലുമല്ലു എന്ന തമിഴ് ചിത്രത്തിന്റെ തിരക്കിലാണ് രജനി. 1979ല്‍ പുറത്തിറങ്ങിയ ‘ഗോല്‍മാല്‍’ എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കാണിത്. ഇതാണ് രജനിയുടെ മുഴുനീള കോമഡി ചിത്രം. ഷൂട്ടിങ്ങിനിടെ അദ്ദേഹത്തോട് ഒരു കോളജ് മാഗസിനു വേണ്ടി അഭിമുഖം നല്‍കാമോ എന്നു ചോദിക്കുന്നു. അന്നാണ് ലതയെന്ന കൗമാരക്കാരിയുമായി രജനി മുഖത്തോടു മുഖം കാണുന്നത്. ഒറ്റക്കാഴ്ചയില്‍തന്നെ പ്രണയത്തില്‍ വീണു എന്നാണ് ഈ കൂടിക്കാഴ്ചയെക്കുറിച്ചു രജനി ഓര്‍മിക്കുന്നത്. അഭിമുഖത്തിനിടയില്‍ ഇരുവര്‍ക്കുമിടയില്‍ പൊതുതാല്‍പര്യങ്ങള്‍ ഒരുപാടുണ്ടെന്നും വ്യകതമായി. ഇരുവര്‍ക്കും ബംഗളുരുവുമായി ബന്ധം. രജനികാന്ത് ഒരുപാടുകാലം ബംഗളുരുവില്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസില്‍ ജോലി ചെയ്തിട്ടുണ്ട്. ബസ് കണ്ടക്ടറായി. ലതയുടെ കുടുംബത്തിന് അവിടെയൊരു വീടുണ്ട്. ഒരു താരത്തിനപ്പുറം, അടുപ്പക്കാരനോടു സംസാരിക്കുന്നതു പോലെയാണ് ലത ആ അഭിമുഖം പൂര്‍ത്തിയാക്കിയത്.

ആത്മമിത്രങ്ങളായി

rajniഇതു പോലെ ഒരു അനുഭവം തനിക്കൊരിക്കലും ഉണ്ടായിട്ടില്ലെന്ന് ‘ടഫ് ഹീറോ’ മനസിലാക്കുകയായിരുന്നു. വിശദീകരിക്കാന്‍ കഴിയാത്ത ഒരു കാരണത്തിന്റെ പേരില്‍ അദ്ദേഹം അവളിലേക്ക് അടുത്തു. ജീവിത പങ്കാളിയെ കണ്ടെത്തിയതു പോലെയാണ് അഭിമുഖത്തിലുടനീളം രജനിക്കു തോന്നിയത്. ഒരു ചാന്‍സ് കിട്ടിയപ്പോള്‍ വച്ചു നീട്ടാതെ രജനി ആ അഭ്യര്‍ഥന മുന്നോട്ടുവച്ചു. ‘എന്നെ വിവാഹം കഴിക്കാമോ’ എന്നായിരുന്നു തമിഴിയിലെ സൂപ്പര്‍സ്റ്റാറിന്റെ ചോദ്യം! ലത സ്തംഭിച്ചുപോയി. ഏതാനും മിനുട്ടുകള്‍ മാത്രം പരിചയമുള്ള ഒരാളില്‍നിന്നും ഞെട്ടിക്കുന്ന ചോദ്യം എത്തിയാല്‍ ആരും അമ്പരക്കും. എന്നാല്‍, പെട്ടെന്ന് അമ്പരപ്പു പുഞ്ചിരിയിലേക്കു വഴിമാറി. പിന്നെ മറുപടിയുമെത്തി- ‘മാതാപിതാക്കളോടു ചോദിച്ചിട്ടു പറയാം’. രജനി ഉടനൊന്നും ലതയുടെ മാതാപിതാക്കളെ കണ്ടില്ലെങ്കിലും അവര്‍ക്കിടയിലെ ബന്ധം തുടര്‍ന്നു.

ഏതൊരു ചെറുപ്പക്കാരനും ചെയ്യുന്നതുപോലെ ഇക്കാര്യം ആദ്യം പങ്കുവച്ചതും കൂട്ടുകാരോടാണ്. രജനിയുടെ അടുത്ത സുഹൃത്തും സഹനടനും തമിഴ് സിനിമയിലെ കൊമേഡിയനുമായ വൈ.ജി. മഹേന്ദ്രന്‍ ലതയുടെ സഹോദരി സുധയുടെ ഭര്‍ത്താവാണെന്നത് അപ്പോഴാണ് അറിയുന്നത്. അതിനമുമ്പ് തമിഴ് സിനിമയിലെ മുതിര്‍ന്ന താരങ്ങളോട് ലതയുടെ മാതാപിതാക്കളുമായി സംസാരിക്കാമോ എന്ന് രജനി ചോദിച്ചിരുന്നു. ലതയുടെ മാതാപിതാക്കള്‍ ഇത് അംഗീകരിക്കുമോ എന്ന സംശയം രജനിയെ അങ്ങേയറ്റം ആശയക്കുഴപ്പത്തിലാക്കി. എങ്കിലും അവരെല്ലാം കൂടി ഒടുവില്‍ ‘ആശ്വാസ’ വാര്‍ത്ത എത്തിച്ചു. 1981 ഫെബ്രുവരി 26ന് ഇരുവരും വിവാഹിതരായി. തിരുപ്പതിയിലെ ബാലജി ക്ഷേത്രത്തിലായിരുന്നു വിവാഹം. പിന്നാലെ ഇരുവര്‍ക്കും ഐശ്വര്യയും സൗന്ദര്യയുമെന്ന രണ്ടു പെണ്‍മക്കളും പിറന്നു.

Rajinikanth-family


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top