Flash News

എങ്ങനെ സിനിമയെടുക്കണമെന്ന് തീരുമാനിക്കേണ്ടത് പാര്‍‌വ്വതിയല്ലെന്ന് സം‌വിധായകന്‍ വ്യാസന്‍

December 13, 2017

paruമമ്മൂട്ടി നായകനായ കസബയ്‌ക്കെതിരെ ഐഎഫ്എഫ്‌കെ വേദിയില്‍ വെച്ച് രൂക്ഷമായി വിമര്‍ശിച്ച നടി പാര്‍വതിയുടെ നിലപാട് മലയാള സിനിമയിലെ പലര്‍ക്കും ഇഷ്ടപെട്ടിട്ടില്ലെന്ന് വ്യക്തം. ഇതിനകം നിരവധി പേര്‍ താരത്തിന്റെ നിലപാടിനെതിരെ രംഗത്തെത്തി. ഇപ്പോഴിതാ പാര്‍വതിക്ക് മറുപടിയുമായി സംവിധായകനും തിരക്കഥാകൃത്തുമായ വ്യാസന്‍ കെപി രംഗത്ത്.

വ്യാസന്റെ കുറിപ്പ് വായിക്കാം:

പാര്‍വതി എന്ന സിനിമാ നടി ഒരു ഫെമിനിസ്റ്റായിരിക്കാം, അല്ലായിരിക്കാം. എന്ന് കരുതി ആ നടി പറയുന്നത് പോലെ അല്ലെങ്കില്‍ അവരുടെ സംഘടന ആവശ്യപ്പെടുന്നതു പോലെ സിനിമ ചെയ്യണമെന്ന് പറയുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ നഗ്‌നമായ കടന്ന് കയറ്റമാണ്. കസബ എന്ന സിനിമയുടെ സംവിധായകനും,തിരക്കഥാകൃത്തും,നിര്‍മാതാവുമാണു തങ്ങള്‍ എത്തരം സിനിമയെടുക്കണമെന്ന് തീരുമാനിക്കുന്നത്. അല്ലാതെ പാര്‍വതിയോ, പാര്‍വതിയുടെ സംഘടനയോ അല്ല. സെക്‌സി ദുര്‍ഗയ്ക്കും, പത്മാവതിക്കും എതിരെ നടക്കുന്ന വേട്ടയുടെ മറ്റൊരു രൂപമാണു സ്ത്രീപക്ഷം എന്ന് പറഞ്ഞ് തങ്ങള്‍ക്കിഷ്ടമല്ലാത്തതിനെയെല്ലാം എതിര്‍ക്കപ്പെടേണ്ടതും,നിരോധിക്കേണ്ടതാണെന്നും പറയുന്നത്.

ഇതാണ് ഫാസിസം,സ്ത്രീക്ക് എന്തുമാകാം എന്നാണോ? കുറച്ച് ചലച്ചിത്ര പ്രവര്‍ത്തകരായ സ്ത്രീകളും,അവരുടെ ഒരു സംഘടനയും ചേര്‍ന്ന് കഴിഞ്ഞ കുറച്ചു നാളുകളായ് തുടര്‍ന്ന് വരുന്ന പുരുഷ വിദ്വോഷ പ്രവര്‍ത്തനങ്ങളുടെ അവസാനത്തേതല്ല ഐഎഫ്എഫ്‌കെയുടെ വേദിയില്‍ നടന്ന ഈ പരാമര്‍ശം എന്ന് എല്ലാ പുരുഷ ചലച്ചിത്ര പ്രവര്‍ത്തകരും ഓര്‍ത്താല്‍ നന്ന്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top