Flash News
മാധ്യമ പ്രവര്‍ത്തകന്‍ ഏലിയാസ് മാര്‍ക്കോസ് (66) നിര്യാതനായി   ****    വിവാദങ്ങള്‍ വിട്ടൊഴിയാത്ത ‘ആമി’ എന്ന സിനിമയെക്കുറിച്ച് കമല്‍   ****    ആദിയുടെ ഷൂട്ടിംഗ് തിരക്കുകള്‍ കഴിഞ്ഞു; പ്രണവ് മോഹന്‍‌ലാല്‍ യാത്രയിലാണ്….ഹിമാലയസാനുക്കളിലേക്ക് !   ****    കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിച്ച് ഇ.എം.എസ്സിനെ താഴെയിറക്കാന്‍ പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നെന്ന്; വിവാദവിവരങ്ങളടങ്ങിയ പുസ്തകം അണിയറയില്‍ ഒരുങ്ങുന്നു   ****    നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ കിക്ക് ഓഫും റാഫിള്‍ വിതരണവും നടത്തി   ****   

ടെക്‌നോളജി യുഗത്തില്‍ വാട്ട്സ്‌ആപ്പ് കുതിക്കുന്നു; കൂടുതല്‍ സൗകര്യങ്ങളോടെ അപ്ഡേറ്റുകള്‍

December 13, 2017

whatsapp-4പുത്തന്‍ സംവിധാനങ്ങളുമായി വാട്ട്‌സ്ആപ്പ് ഇടയ്ക്കിടെ അപ്‌ഡേറ്റ് ചെയ്യപ്പെടാറുണ്ട്. എന്നാല്‍ ഈയുടത്തായി വാട്ട്‌സ്ആപ്പ് നിരന്തരമായി അപ്‌ഡേഷന്‍ നല്‍കിയിട്ടുണ്ട്. അതുമാത്രമല്ല, ഇനി നിങ്ങളുടെ ചാറ്റിന്റെ സ്വഭാവം തന്നെ മാറുന്ന വിധത്തില്‍ അഞ്ച് പുതിയ അപ്‌ഡേറ്റുകളാണ് മാസങ്ങള്‍ക്കകം നിങ്ങളുടെ ഫോണില്‍ വരാനിരിക്കുന്നത്. ബീറ്റാ ടെസ്റ്റിങ് പതിപ്പുകളില്‍ ഇപ്പോള്‍ തന്നെ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അപ്‌ഡേഷനുകള്‍ ഇവയൊക്കെയാണ്

വീഡിയോ കോളുകള്‍ക്കായി പിക്ചര്‍ ഇന്‍ പിക്ചര്‍

നിലവില്‍ വാട്ട്‌സ്ആപ്പിലെ വീഡിയോ കോള്‍ ചെയ്യുന്നതിനിടെ ഫോണില്‍ മറ്റൊന്നും ചെയ്യാനാവില്ല. ഇത് പരിഹരിച്ച് വീഡിയോ ഒരു ചെറിയ വിന്‍ഡോയിലേക്ക് ചുരുക്കിയ ശേഷം ഫോണില്‍ മറ്റ് കാര്യങ്ങളും ചെയ്യാനാവുന്ന സംവിധാനമാണിത്. ഒരു ഫ്‌ലോട്ടിങ് വിന്‍ഡോയില്‍ വീഡിയോ പ്ലേ ചെയ്യാനും കഴിയും

ഗ്രൂപ്പ് ചാറ്റില്‍ വ്യക്തിഗത മറുപടി

ഗ്രൂപ്പില്‍ ഏതെങ്കിലും ഒരു ചാറ്റ് നടക്കുന്നതിനിടെ ഒരാളോട് മാത്രമായി എന്തെങ്കിലും പറയാന്‍ തോന്നിയാല്‍ അതിനു സൗകര്യം വരും. ഏത് മെസേജിനാണോ ഇങ്ങനെ മറുപടി അയക്കേണ്ടത് ആ മെസേജിന് അടുത്ത് കാണുന്ന ആരോ മാര്‍ക്ക് സെലക്ട് ചെയ്ത ശേഷം സ്വകാര്യമായി മെസേജ് ചെയ്യാനുള്ള ഓപ്ഷന്‍ തെരഞ്ഞെടുക്കാം.

റിപ്പോര്‍ട്ട് ചെയ്യാന്‍ ഷേക്ക്

ഷേക് സെന്‍സറുള്ള ഫോണുകളില്‍ വാട്സ് ആപിലെ കോണ്‍ടാക്ട് അസ് ഓപ്ഷന്‍ ലഭിക്കാന്‍ ഇത് ഉപയോഗിക്കാം.

ലിങ്ക് വഴി ഗ്രൂപ്പിലേക്ക്

വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന് ഏതെങ്കിലും മറ്റൊരാളെ ഗ്രൂപ്പിലേക്ക് എത്തിക്കാന്‍ ഒരു ലിങ്ക് അയക്കാന്‍ കഴിയും. ഇതുപയോഗിച്ച് നേരെ ഗ്രൂപ്പിലെത്താം.

അണ്‍ബ്ലോക് ചെയ്യാന്‍ ഒരു ടച്ച് മാത്രം

ബ്ലോക്ക് ചെയ്തിരിക്കുന്നയാളെ അണ്‍ബ്ലോക്ക് ചെയ്യാന്‍ കോണ്‍ടാക്ടില്‍ അയാളുടെ പേരില്‍ ടച്ച് ചെയ്ത ശേഷം മെസേജ് അയക്കാം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top