Flash News

സൗജന്യ ആയുര്‍വേദ അസ്ഥി മര്‍മ്മ സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി

December 13, 2017 , റബീ ഹുസൈന്‍

IMG_20171211_223954_322വടക്കാങ്ങര: എഫ്.സി ക്ലബ് വടക്കാങ്ങരയും വടക്കാങ്ങര യുവജന കൂട്ടായ്മയും ക്രസന്റ് ആയുര്‍വേദ സ്പെഷ്യാലിറ്റി ക്ലിനിക്കുമായി സഹകരിച്ച് വടക്കാങ്ങരയില്‍ സംഘടിപ്പിച്ച സൗജന്യ ആയുര്‍വേദ അസ്ഥി മര്‍മ്മ സ്പോര്‍ട്സ് ഇഞ്ചുറി സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി.

ഡിസംബര്‍ 10 ഞായറാഴ്ച രാവിലെ 09 മണി മുതല്‍ വൈകീട്ട് 05:30 വരെ നീണ്ടു നിന്ന ക്യാമ്പില്‍ സ്പെഷ്യാലിറ്റി, അസ്ഥി മര്‍മ്മ വാതരോഗ സ്പോര്‍ട്സ്, അലര്‍ജി ആസ്തമ, ത്വക്ക് രോഗം, സ്ത്രീ ബാലരോഗം, ശരീരം മെലിച്ചില്‍, പൊണ്ണത്തടി എന്നിങ്ങനെ വിഭാഗങ്ങളില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനങ്ങള്‍ ലഭ്യമായിരുന്നു. 300 ഓളം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.

സി.ടി ജൈസല്‍, അറക്കല്‍ മുനീര്‍, കെ അഫ്സല്‍, കെ.ടി അന്‍സാര്‍, സി.പി ഇബ്രാഹിം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കക്ഷി രാഷ്ട്രീയ ജാതി മത ഭേദമന്യേ നാട്ടുകാര്‍ സജീവമായി സഹകരിച്ച ഒരു ജനകീയ മെഡിക്കല്‍ ക്യാമ്പായിരുന്നു എന്നുള്ളതും ശ്രദ്ധേയമായിരുന്നു.

IMG_20171211_224124_357_1 IMG_20171211_224233_438 IMG_20171211_224317_186

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top