Flash News

ജറുസലം: ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി

December 15, 2017 , നൗഷാദ് ആലവി

1പാലക്കാട് : ജറൂസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമയി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് ജമാഅത്തെ ഇസ്‌ലാമി, സോളിഡാരിറ്റി, എസ്.ഐ.ഒ പാലക്കാട്, ഒലവക്കോട് ഏരിയകളുടെ ആഭിമുഖ്യത്തില്‍ പാലക്കാട് ടൗണില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തി. ജമാഅത്തെ ഇസ്‌ലാമി ജില്ലാ വൈസ് പ്രസിഡന്റ് ബഷീര്‍ ഹസന്‍ നദ്‌വി ഉദ്ഘാടനം ചെയ്തു. ജറൂസലം വിഷയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മൗനം വെടിയണമെന്നും പ്രഖ്യാപനത്തിനെതിരെ രംഗത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു.

സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ് ഷാജഹാന്‍ കൊല്ലങ്കോട് ഏരിയ പ്രസിഡന്റ് മുഹമ്മദ് ഷക്കീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എസ്.ഐ.ഒ ഏരിയ പ്രസിഡന്റ് സമദ് നന്ദി പറഞ്ഞു. പുതുപ്പള്ളിത്തെരുവ് ഹുദാ മസ്ജിദ് പരിസരത്ത് നിന്നും ആരംഭിച്ച റാലി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. റാലിക്ക് ജമാഅത്തെ ഇസ്‌ലാമി ഏരിയ വൈസ് പ്രസിഡന്റ് അഷ്‌റഫ്, സെക്രട്ടറി സുല്‍ഫിക്കര്‍, സോളിഡാരിറ്റി ഒലവക്കോട് ഏരിയ സെക്രട്ടറി നസീഫ് മേപ്പറമ്പ്, റിയാസ് ഒലവക്കോട്, നൗഷാദ് ആലവി, അഫ്സല്‍ പുതുപള്ളിതെരുവ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top